Posted By Editor Editor Posted On

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു മിനിറ്റില്‍ കൂടുതല്‍ വാഹനം പാര്‍ക്ക് ചെയ്താൽ പിഴ

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു മിനിറ്റില്‍ കൂടുതല്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 500 രൂപ പിഴ ഈടാക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള എല്ലാ വിമാനത്താവളങ്ങളിലും വാഹന പാര്‍ക്കിങ് സംബന്ധിച്ച് നടപ്പാക്കിയ പരിഷ്‌കാരത്തിന്റെ ഭാഗമായാണ് ഈ നടപടി. ടെര്‍മിനലിന് മുന്‍വശം ‘നോ പാര്‍ക്കിങ്’ ഭാഗമാണ്. യാത്രക്കാരെ കയറ്റുക, ഇറക്കുക എന്നീ ആവശ്യത്തിന് മാത്രമാണ് ഇവിടെ അനുമതിയുള്ളത്. എന്നാല്‍, അതിന് മൂന്നു മിനിറ്റ് എന്ന സമയപരിധി പുതുതായി നിശ്ചയിച്ചത് ഏറെ പ്രതിഷേധത്തിന് വഴിയൊരുക്കുകയാണിപ്പോള്‍.സ്വന്തം വാഹനവുമായാണ് കൂടുതല്‍ പേരും വിമാനത്താവളത്തില്‍ എത്തുന്നത്. ഒപ്പം ഡ്രൈവറായി എത്തുന്നത് ബന്ധുക്കളോ സുഹൃത്തുക്കളോ ആയിരിക്കും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/HTrCQRw2eV28wo8nIiqtQM യാത്രക്കാരനും ഡ്രൈവറും മാത്രമാണെങ്കില്‍, ലഗേജ് ഇറക്കാനും മറ്റും ഡ്രൈവര്‍ക്ക് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങേണ്ടി വരും. വാഹനത്തില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ അവര്‍ക്ക് ഇറങ്ങാനും മറ്റും കൂടുതല്‍ സമയം വേണ്ടി വരും. അതായത് മൂന്നു മിനിറ്റ് കൊണ്ട് ഇതെല്ലാം ഒരുമിച്ച് സാധിക്കില്ല.പാര്‍ക്കിങ് നിരക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആശ്വാസമുണ്ടെങ്കിലും ടെര്‍മിനലിനു മുന്‍പില്‍ വാഹനം നിര്‍ത്തിയിടാന്‍ നല്‍കുന്ന സമയം ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം കരിപ്പൂരിലെത്തുന്ന യാത്രക്കാര്‍ ഉന്നയിക്കുന്നു. നേരത്തെ വിമാനത്താവള കവാടം കടന്നു വാഹനം അകത്തു പ്രവേശിച്ചാല്‍ 15 മിനിറ്റിനകം തിരിച്ചിറങ്ങിയില്ലെങ്കില്‍ കാറുകള്‍ക്ക് 85 രൂപ പാര്‍ക്കിങ് ഫീസ് നല്‍കണമായിരുന്നു. വാഹനം പാര്‍ക്ക് ചെയ്തില്ലെങ്കിലും ഈ തുക നല്‍കണമെന്ന അവസ്ഥയായിരുന്നു.എന്നാല്‍, പുതിയ നിരക്ക് പ്രകാരം കാറുകള്‍ക്ക് അര മണിക്കൂര്‍ വരെ 20 രൂപ നല്‍കിയാല്‍ മതി. രണ്ട് മണിക്കൂര്‍ വരെ 55 രൂപയും തുടര്‍ന്ന് ഏഴു മണിക്കൂര്‍ വരെ ഓരോ മണിക്കൂറിനും 10 രൂപ വീതവും. ഇത് മുന്‍ നിരക്കിനെക്കാള്‍ കുറവാണ്.മാത്രമല്ല, പാര്‍ക്കിങ്ങിനായി നിശ്ചയിച്ച ഭാഗങ്ങളില്‍ പ്രവേശിച്ചാല്‍ മാത്രം നിരക്ക് നല്‍കിയാല്‍ മതി. ടെര്‍മിനലിന് മുന്‍പില്‍ ആളെയിറക്കി പുറത്തിറങ്ങിയാല്‍ തുക നല്‍കേണ്ട. എന്നാല്‍, മൂന്നു മിനിറ്റ് എന്നത് ദീര്‍ഘിപ്പിക്കുകയും പിഴ സംഖ്യയായ 500 രുപ കുറയ്ക്കുകയും വേണമെന്നാതാണ് യാത്രക്കാരുടെ ആവശ്യം. പുതിയ നിബന്ധന പാലിക്കാനാകാതെ ദിവസവും 500 രൂപ പിഴ നല്‍കേണ്ടിവരുന്നവര്‍ ഏറെയുണ്ടെന്നാണ് യാത്രക്കാര്‍ പറയുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/HTrCQRw2eV28wo8nIiqtQM

Comments (0)

Leave a Reply

Your email address will not be published. Required fields are marked *