കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറയുന്നു

കുവൈത്ത് സിറ്റി :
വിദേശ രാജ്യങ്ങളിൽ നിന്നും കുവൈത്തിലേക്കുളള വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ പകുതിയോളം കുറഞ്ഞതായി ഫെഡറേഷൻ ഓഫ് ടൂറിസം ആൻഡ് ട്രാവൽ ഓഫീസ് ഡയറക്ടർ ബോർഡ് അംഗവും യൂണിയൻ മീഡിയ കമ്മിറ്റി മേധാവിയുമായ ഹുസൈൻ അൽ സുലൈതൻ പറഞ്ഞു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തന ശേഷി വർധിപ്പിച്ചതും കൂടുതല്‍ വിമാന കമ്പനികള്‍ സര്‍വീസ് ആരംഭിച്ചതാണ് ടിക്കറ്റ് നിരക്ക് കുറയാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി . കുവൈത്തിലേക്ക് എത്തുന്നവരിൽ കൂടുതലും ഗാർഹിക തൊഴിലാളികളും ഉംറ യാത്രക്കാരുമാണ് നിലവിൽ യാത്ര സീസൺ അല്ലാത്തതിനാൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്രക്കാർ കുറവാണ് .അതേ സമയം ഫിലിപ്പീനിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് ഉയർന്നു തന്നെ തുടരുകയാണ് ക്വാട്ട സമ്പ്രദായം ഇപ്പോഴും തുടരുന്നതിനാലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/HsnOMnQDVeBJ0RoMfAFQNW

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy