Posted By Editor Editor Posted On

സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു; കുവൈത്ത് നടിയും കാമുകനും അറസ്റ്റില്‍

കുവൈത്ത് സിറ്റി: സമൂഹ മാധ്യമത്തിലൂടെ അശ്ലീല വീഡിയോകള്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് നടിയും കാമുകനും അറസ്റ്റില്‍. സോഷ്യല്‍ മീഡിയാ താരവും സെലിബ്രിറ്റിയും സീരിയല്‍ താരവുമായ ബിബി ബുശെഹ്‌രിയെയും കാമുകനെയുമാണ് കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നു. ഇരുവര്‍ക്കുമെതിരെ അധികൃതര്‍ ഉടന്‍ നടപടിയെടുക്കണമെന്ന് നിരവധിപ്പേര്‍ ആവശ്യമുന്നയിക്കുകയും ചെയ്തു. സംഭവം പരിശോധിച്ച കുവൈത്ത് പബ്ലിക് പ്രോസിക്യൂഷനാണ് ഇരുവരെയും അറസ്റ്റ് ചെയ്യാനുള്ള ഉത്തരവിട്ടത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.ബിബി ബുശെഹ്‌രി നേരത്തെയും സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല വീഡോയകള്‍ പുറത്തുവിട്ടതിന് വിമര്‍ശനങ്ങളേറ്റു വാങ്ങിയിട്ടുണ്ട്. കുവൈത്തില്‍ നേരത്തെയും അശ്ലീല വീഡിയോകളുടെ പേരില്‍ സെലിബ്രിറ്റികള്‍ നടപടികള്‍ നേരിട്ടിട്ടുമുണ്ട്. ഫാഷന്‍ താരം സാറ അല്‍ ഖന്തരിയും ഭര്‍ത്താവ് അഹ്മദ് അല്‍ എന്‍സിയും ഇത്തരമൊരു വീഡിയോയുടെ പേരില്‍ അറസ്റ്റിലായിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LtTrZ0bVmTUDF01fYc5r07

Comments (0)

Leave a Reply

Your email address will not be published. Required fields are marked *