കുവൈത്ത് സിറ്റി:
പെട്രോളിയത്തിന് വില വർധിച്ചതോടെ കുവൈത്ത് അടക്കമുള്ള എണ്ണ ഉൽപാദക രാജ്യങ്ങൾക്ക് ആശ്വാസമാകുന്നു നിലവിൽ വില ബാരലിന് 80 ഡോളറിന് മുകളിലാണ് . ബുധനാഴ്ച കുവൈത്ത് ക്രൂഡോയിലിന് 81.75 ഡോളറാണ് വില രേഖപ്പെടുത്തിയത്. ബ്രെൻറ് ക്രൂഡിന് 81.08 ഡോളറും വെസ്റ്റ് ടെക്സാസ് ഇൻറർമീഡിയറ്റിന് 79.78 ഡോളറുമാണ് വില. വിവിധ രാജ്യങ്ങളിലെ കോവിഡ് പ്രതിസന്ധിയിൽ അയവ് വന്നതിന്റെ ഭാഗമായി വിപണികൾ ഉണർന്ന് തുടങ്ങിയതാണ് എണ്ണ വില വർധിക്കാനുള്ള
കാരണമായിവിലയിരുത്തപ്പെടുന്നത് നേരത്തെ മുഖ്യ വരുമാനമായ എണ്ണവില കൂപ്പുകുത്തിയതോടെ ബജറ്റ് താളംതെറ്റിയ കുവൈത്ത് കമ്മി നികത്താൻ കടമെടുക്കുന്ന സാഹചര്യം സംജാതമായിരുന്നു കുവൈത്തിലെ വാർത്തകൾ അതി വേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CqWqJg4YdVO6Ap1cwWuNUt