Posted By Editor Editor Posted On

കുവൈത്തിൽ പ്രവാസികൾക്ക് ​ ഡ്രൈവിങ്​ ലൈസൻസ്​ നൽകുന്നത്​ കുറക്കാൻ നീക്കം

കു​​വൈ​ത്ത്​ സി​റ്റി:
കുവൈത്തിൽ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസുകൾ നൽകുന്നത് കുറയ്ക്കാനും, നിയമവിധേയമാക്കാനും പഠനം നടത്തണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി, ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ-നവാഫ് ആവശ്യപ്പെട്ടു.അ​ഹ്​​മ​ദി ഗ​വ​ർ​ണ​റേ​റ്റി​ലെ ജ​ന​റ​ൽ ട്രാ​ഫി​ക്​ ഡി​പ്പാ​ർ​ട്​​മെൻറി​ൽ സ​ന്ദ​ർ​ശ​നം നടത്തുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് നിലവിൽ രാജ്യത്ത് ​ വി​ദേ​ശി​ക​ൾ​ക്ക് ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ല​ഭി​ക്കു​ന്ന​തി​ന് ചു​രു​ങ്ങി​യ​ത്​ 600 ദി​നാ​ർ ശ​മ്പ​ളം, ബി​രു​ദം, കു​വൈ​ത്തി​ൽ ര​ണ്ടു​വ​ർ​ഷം താ​മ​സം എന്നിങ്ങനെയുള്ള നിബന്ധനകൾ അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട് . കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/G6Ub7fLvToeJeRnjV45lV6 ജോ​ലി​മാ​റ്റ​മോ മ​റ്റോ ആ​യ കാ​ര​ണ​ത്താ​ൽ ഇൗ ​പ​രി​ധി​ക്ക്​ പു​റ​ത്താ​വു​ന്ന​വ​ർ ലൈ​സ​ൻ​സ്​ തി​രി​ച്ചേ​ൽ​പി​ക്കേ​ണ്ട​തു​ണ്ട്. ചി​ല ത​സ്തി​ക​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​ന് ഉ​പാ​ധി​കൂ​ടാ​തെ ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കും. ഇ​ത്ത​രം ത​സ്​​തി​ക​ക​ളി​ൽ​നി​ന്ന്​ മാ​റി​യാ​ൽ ലൈ​സ​ൻ​സ്​ തി​രി​ച്ചേ​ൽ​പി​ക്ക​ണം. ഇ​ങ്ങ​നെ ചെ​യ്യാ​ത്ത​വ​രെ പി​ടി​കൂ​ടു​ന്ന​തി​ന്​ പു​തി​യസംവിധാനം ഏർപ്പെടുത്തും . അതേ സമയം സ്കൂളുകൾ തുറന്നതോടെ കുവൈത്തിലെ റോഡുകളിൽ അനുഭവപ്പെടുന്ന ഗതാഗത കുരുക്കുകൾ തടയാനായി എല്ലാ റോഡുകളിലും ട്രാഫിക് പട്രോളിങ്ങ് ശക്തമാക്കിയതായും, ഫീൽഡ് സെക്യൂരിറ്റി വിഭാഗങ്ങൾ സ്കൂൾ വർഷത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായും അൽ-നവാഫ് സ്ഥിരീകരിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/G6Ub7fLvToeJeRnjV45lV6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *