കുവൈത്ത് സിറ്റി:
ഈ മാസം അവസാനത്തോടെ കുവൈത്തിലെ താപനില 40 ഡിഗ്രി സെൽഷ്യസിൽ താഴെ എത്തുമെന്ന് കാലാവസ്ഥാ വിദഗ്ധൻ മുഹമ്മദ് ഖരം വ്യക്തമാക്കി . നിലവിൽ സീറോ സീസൺ ആയതിനാൽ അലർജികളും ആസ്മയും കൂടും. സാധാരണ ഗതിയിൽ ഒക്ടോബർ പാതിയോടെ തുടങ്ങുന്ന ഈ സീസൺ കുവൈത്തിലും അറേബ്യൻ ഉപഭൂഖണ്ഡത്തിൽ ആകെയും മഴക്കാലത്തിന് തുടക്കമിടും. ഇപ്പോൾ മഴയുടെ സാധ്യതകൾ ഇല്ലെങ്കിലും അടുത്ത മാസത്തോടെ മഴക്കാലത്തിന് തുടക്കമാകും. നിലവിൽ 42 ഡിഗ്രി മുതൽ 43 വരെയാണ് കുവൈത്തിൽ താപനില അനുഭവപ്പെടുന്നത് കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/J8lk31tAaAC9fdSsb1g54d