കുവൈത്തിലെ ആറ് പുതിയ പി സി ആർ പരിശോധന കേന്ദ്രങ്ങൾ ഇവ
കുവൈത്ത് സിറ്റി:
കുവൈത്തിൽ പി.സി.ആർ പരിശോധനക്ക് ആറ് ഗവർണറേറ്റുകളിലുമായി കേന്ദ്രങ്ങൾ അനുവദിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കാപിറ്റൽ ഗവർണറേറ്റിൽ ഹമദ് അൽ ഹുമൈദി ആൻഡ് ശുവൈഖിലെ ശൈഖ അൽ സിദ്റാവി ഹെൽത്ത് സെൻറർ, ഹവല്ലിയിലെ സഹ്റ മെഡിക്കൽ സെൻറർ, ഫർവാനിയ ഗവർണറേറ്റിൽ ഇഷ്ബിലിയ മുതൈബ് ഉബൈദ് അൽ ശല്ലാഹി ക്ലിനിക്, അഹ്മദി ഗവർണറേറ്റിൽ സബാഹ് അൽ അഹ്മദ് ഹെൽത്ത് സെൻറർ, അൽ ഖുറൈൻ ഹെൽത്ത് സെൻറർ, ജഹ്റ ഗവർണറേറ്റിൽ സഅദ് അൽ അബ്ദുല്ല ഹെൽത് സെൻറർ എന്നിവിടങ്ങളിലാണ് പി.സി.ആർ പരിശോധനക്ക് സൗകര്യം ഏർപ്പെടുത്തുന്നത്. .ഇവ ഉടൻ തന്നെ പ്രവർത്തന സജ്ജമാകുമെന്ന് അധികൃതർ അറിയിച്ചു നേരത്തെ വാക്സിനേഷൻ കേന്ദ്രങ്ങള്‍ ആയിരുന്ന പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളെയാണ് ഇപ്പോൾ പിസിആര്‍ പരിശോധന കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്നത്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/Jf38jJaHaHf2ruRfFHcEMu
Comments (0)