കുവൈത്തിൽ നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്ന ഇന്ത്യക്കാരിയെ അറസ്റ്റ് ചെയ്‌തു

കുവൈറ്റ് സിറ്റി :
കുവൈത്തിൽ നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്ന ഇന്ത്യക്കാരിയെ അറസ്റ്റ് ചെയ്‌തു .അൽ ജഹ്റ ഗവർണറേറ്റിലെ സാദ് അൽ അബ്ദുള്ള മേഖലയിലാണ് കുറ്റകൃത്യം നടന്നതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്‌തു .39 വയസ്സുള്ള വീട്ടു ജോലിക്കാരിയായ യുവതി സ്‌പോൺസറുടെ വീട്ടിൽ വെച്ച് പ്രവസിച്ച ഉടനെനവജാത ശിശുവിനെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു വിവരമറിഞ്ഞ കുവൈത്തി സ്പോൺസർ പോലീസിനെ വിളിക്കുകയും പോലീസ് ഉടൻതന്നെ വീട്ടിലെത്തുകയും, യുവതിയെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. മൃതദേഹം ഫോറൻസിക് ഡിപ്പാർട്മെന്റിന് കൈമാറി.ക്രൂരമായ കുറ്റകൃത്യത്തിന് പിന്നിലെ ഉദ്ദേശ്യങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version