കുവൈത്തിലേക്കുള്ള ഗാർഹിക തൊഴിലാളികളുടെ പ്രവേശനം :സുപ്രധാന തീരുമാനവുമായി സർക്കാർ

കുവൈത്ത് സിറ്റി :
രാജ്യത്തേക്ക് തിരികെയെത്തുന്ന ഗാർഹിക തൊഴിലാളികൾക്ക് ഇന്‍സ്റ്റിട്യൂഷന്‍ ക്വാറന്റൈൻ ആവശ്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന ഗാർഹിക തൊഴിലാളികള്‍ക്ക് ഇന്‍സ്റ്റിട്യൂഷന്‍ ക്വാറന്റൈന് രജിസ്റ്റര്‍ ചെയ്യാതെ നേരിട്ട് സ്പോൺസർമാരുടെ വീടുകളിലേക്ക് പോകാൻ സാധിക്കും.രാജ്യത്ത് അംഗീകൃത വാക്സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ നിശ്ചിത ഡോസ് പൂർത്തിയാക്കുകയും, വാക്സിനേഷൻ സർട്ടിഫിക്കറ്റിനു ആരോഗ്യ മന്ത്രാലയത്തിന്റെ ഇമ്മ്യൂൺ ആപ്പിൽ അനുമതി ലഭിക്കുകയും, 72 മണിക്കൂർ സാധുതയുള്ള പി. സി. ആർ.നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം ഒരാഴ്ചത്തെ ഹോം ക്വാറന്റൈനും അനുഷ്ടിക്കണം. രാജ്യത്ത് പ്രവേശിച്ച് സ്വന്തം ഉത്തരവാദിത്തത്തില്‍ മുന്നാം ദിവസം പിസിആർ ടെസ്റ്റ്‌ നടത്തുകയും ഫലം നെഗറ്റീവ് ആണെങ്കിൽ ഹോം ക്വാറന്റൈൻ അവസാനിപ്പിക്കുകയും ചെയ്യാവുന്നതാണ് കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/KUmikxQyWDx8PFZBaaOTq6

Related Posts

Leave a Reply

Your email address will not be published. Required fields are marked *