കുവൈത്ത് സിറ്റി:
കുവൈത്തിൽ കോവിഡ് പ്രതിരോധ വാക്സിൻ ബൂസ്റ്റർ ഡോസ് സെപ്റ്റംബർ അവസാനത്തോടെ നൽകിത്തുടങ്ങുമെന്ന് റിപ്പോർട്ട്..പ്രായമായവർ, അർബുദബാധിതർ, ഗുരുതര രോഗികൾ, അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർ എന്നിവർക്കാണ് ആദ്യം ബൂസ്റ്റർ ഡോസ് നൽകുക.ആദ്യ രണ്ടു ഡോസുകൾ സ്വീകരിച്ചത് ഏതു വാക്സിൻ ആണെങ്കിലും ഫൈസര്‍ ബയോണ്‍ടെക് വാക്‌സിനാണ് മൂന്നാം ഡോസായി നല്‍കുകയെന്നും മന്ത്രാലയം വ്യക്തമാക്കി .നിലവിൽ വാക്‌സിനേഷൻ അതിവേഗം പുരോഗമിക്കുകയാണ്ഇത്തരത്തിൽ വാക്‌സിനേഷൻ പുരോഗമിക്കുകയാണെങ്കിൽ അടുത്ത മാസത്തോടെ 100ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ്അധികൃതർ പ്രതീക്ഷിക്കുന്നത്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/L78IMuHmrY06jEoHiYEyi2