Posted By user Posted On

കുവൈത്തില്‍ പരിശോധനക്കിടെ രണ്ട് പൊലീസുകാരെ വാഹനമിടിപ്പിച്ചു


കുവൈത്ത് സിറ്റി: കുവൈത്തില്‍ പരിശോധന നടത്തുന്നതിനിടെ രണ്ടു പൊലീസുകാരെ വാഹനമിടിപ്പിച്ചതായി പരാതി. രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അബ്ദുല്ല അല്‍ സാലിമിന് എതിര്‍വശം സെക്കന്‍ഡ് റിങ് റോഡില്‍ അല്‍ ഹുബ്ബ് സ്ട്രീറ്റിലാണ് സംഭവം ഉണ്ടായത്.പതിവ് പരിശോധനക്കിടെ കുവൈത്തി സ്ത്രീ ഓടിച്ച വാഹനം പൊലീസ് തടഞ്ഞു. എന്നാല്‍ ഈ സ്ത്രീ പരിശോധനയ്ക്ക് തയ്യാറായില്ല. ഇതോടെ ഉദ്യോഗസ്ഥര്‍ വനിതാ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായം തേടി. തുടര്‍ന്ന് പ്രകോപിതയായ സ്ത്രീ രണ്ടു പൊലീസുകാരെ വാഹനം ഇടിപ്പിച്ച ശേഷം കടന്നുകളയുകയായിരുന്നു. ഈ സ്ത്രീയെ പിന്നീട് അറസ്റ്റ് ചെയ്തു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LRLIOQ2p1aaL8AEGTxYACX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *