കോളടിച്ചു; ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ; ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ

ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനെത്തുന്ന വിദേശ വിനോദസഞ്ചാരികൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്ന ‘ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ’ പദ്ധതി നടപ്പാക്കലിന്റെ അവസാന ഘട്ടത്തിലേക്ക്. വിസയുമായി ബന്ധപ്പെട്ട സാങ്കേതികവും നിയമപരവുമായ ഏകോപന നടപടികൾ പുരോഗമിക്കുകയാണെന്നും പദ്ധതി ഉടൻ യാഥാർഥ്യമാകുമെന്നും…