വേനൽ കടുക്കുന്നു: കുവൈത്തിൽ താപനില 50 ഡിഗ്രിയിലേക്ക്; കനത്ത പൊടിക്കാറ്റ് മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: കുവൈത്തിൽ വരും ദിവസങ്ങളിൽ വേനൽച്ചൂട് അത്യന്തം കഠിനമാകുമെന്ന് പ്രമുഖ കാലാവസ്ഥാ-പരിസ്ഥിതി ശാസ്ത്രജ്ഞൻ ഈസ റമദാൻ മുന്നറിയിപ്പ് നൽകി. പ്രാദേശികമായി ‘അൽ-ബവാരിഹ്’ എന്നറിയപ്പെടുന്ന ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വരും ദിവസങ്ങളിൽ…

മുന്നറിയിപ്പുമായി കുവൈറ്റ്: യുദ്ധവാർത്തകളും വർഗീയ പരാമർശങ്ങളും ഓൺലൈനിൽ പങ്കുവെച്ചാൽ പിടിവീഴും!

കുവൈറ്റ് സിറ്റി: സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് കർശന ജാഗ്രതാ നിർദ്ദേശവുമായി കുവൈറ്റ് സൈബർ ക്രൈം ഡിപ്പാർട്ട്മെന്റ്. യുദ്ധങ്ങൾ, സൈനിക നീക്കങ്ങൾ, മിസൈൽ ആക്രമണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളോ ദൃശ്യങ്ങളോ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ…

ജാഗ്രതൈ! ഇനി ജോലിസ്ഥലത്ത് മൂന്ന് തവണ പഞ്ചിംഗ് നിർബന്ധം; വീഴ്ച വരുത്തിയാൽ കടുത്ത നടപടി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ അച്ചടക്കവും കൃത്യനിഷ്ഠയും ഉറപ്പാക്കുന്നതിനായി കടുത്ത നടപടികളുമായി സാമൂഹിക കാര്യ മന്ത്രാലയം രംഗത്ത്. ജീവനക്കാർ ജോലി സമയത്ത് കൃത്യമായി ഓഫീസിലുണ്ടെന്ന് ഉറപ്പുവരുത്താൻ ദിവസം മൂന്ന്…

കുവൈറ്റിൽ ബാച്ചിലർമാർക്കെതിരെ നടപടി കടുപ്പിച്ചു: വ്യാപക പരിശോധന, ഇത്രയധികം നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈറ്റ് സിറ്റി: സ്വദേശി പാർപ്പിട മേഖലകളിൽ അനധികൃതമായി താമസിക്കുന്ന പ്രവാസി ബാച്ചിലർമാരെ കണ്ടെത്താൻ കുവൈറ്റിൽ പരിശോധന ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി അഹമ്മദി ഗവർണറേറ്റിലെ സബാഹ് അൽ അഹമ്മദ് മറൈൻ സിറ്റിയിൽ മുനിസിപ്പാലിറ്റി…

ഇനി ഫയലുകളും കാത്തിരിപ്പുമില്ല; കുവൈത്ത് പൂർണ്ണമായും സ്മാർട്ടാകുന്നു

കുവൈത്തിൽ വരും വർഷങ്ങളിൽ സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയുള്ള പേപ്പർ ഇടപാടുകൾക്ക് പൂർണ്ണമായി വിരാമമാകുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ മുഴുവൻ സർക്കാർ സേവനങ്ങളും പൂർണ്ണമായും പേപ്പർ രഹിതമാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇലക്ട്രോണിക്…

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട, പ്രവാസി പിടിയിൽ; ലഹരിശേഖരം പിടിച്ചെടുത്തു

കുവൈത്തിൽ മയക്കുമരുന്ന് വ്യാപനത്തിനെതിരെ ശക്തമായ നടപടി തുടരുന്നതിനിടെ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. വാണിജ്യാടിസ്ഥാനത്തിൽ മയക്കുമരുന്നും ഉത്തേജക ഗുളികകളും കൈവശം വച്ച് വിതരണം നടത്തിയിരുന്ന ബംഗ്ലാദേശ് സ്വദേശിയെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം…

സംഘർഷ ഭീക്ഷണി; കുവൈത്തിൽ വ്യോമഗതാഗതം പുനഃസ്ഥാപിച്ചു; സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി

അമേരിക്ക-ഇറാൻ സംഘർഷത്തെ തുടർന്ന് ഉണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തിവെച്ചിരുന്ന കുവൈത്തിന്റെ വ്യോമഗതാഗതം ശനിയാഴ്ച പുലർച്ചെയോടെ പൂർണമായി പുനഃസ്ഥാപിച്ചു. സുരക്ഷാ സാഹചര്യം വിശദമായി വിലയിരുത്തിയ ശേഷവും ഭീഷണികൾ ഒഴിഞ്ഞതായി…

പ്രവാസികൾക്കും സ്വദേശികൾക്കും ഇനി എളുപ്പം; കുവൈറ്റിൽ ഇത്തരം വിസകൾ ഇനി ‘സഹേൽ’ ആപ്പ് വഴി!

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസികൾക്കും സ്വദേശികൾക്കും ഏറെ ആശ്വാസകരമായ പുതിയ ഡിജിറ്റൽ പരിഷ്കാരവുമായി ആഭ്യന്തര മന്ത്രാലയം. ഗാർഹിക തൊഴിലാളികളുടെയും ഡ്രൈവർമാരുടെയും വിസ നടപടികൾ ഇനിമുതൽ ‘സഹേൽ’ എന്ന ഏകീകൃത സർക്കാർ ആപ്പ്…

കുവൈറ്റിൽ അർധരാത്രി മിസൈൽ ആക്രമണം; ജനവാസ മേഖലയ്ക്ക് മുകളിൽ ഇത്രയധികം ബാലിസ്റ്റിക് മിസൈലുകൾ തകർത്തു, വൻ ദുരന്തം ഒഴിവായി

കുവൈറ്റ് സിറ്റി: കുവൈറ്റ് വ്യോമാതിർത്തി ലക്ഷ്യമിട്ടെത്തിയ 7 ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധ സേന വിജയകരമായി വെടിവെച്ചിട്ടു. ഇന്ന് പുലർച്ചെയായിരുന്നു കുവൈറ്റിനെ നടുക്കിയ സംഭവം. രാജ്യത്തെ പ്രമുഖ ജനവാസ മേഖലകൾക്ക് മുകളിൽ വെച്ചാണ്…

ആകാശത്ത് മിസൈൽ വേട്ട; കുവൈറ്റിൽ മിസൈൽ അവശിഷ്ടങ്ങൾ രണ്ടിടത്ത് തീപിടുത്തം!

കുവൈറ്റ് സിറ്റി: ഇറാനിയൻ മിസൈലുകളും ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനം തകർത്തതിന് പിന്നാലെ കുവൈറ്റിൽ പലയിടങ്ങളിലായി മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു. ശനിയാഴ്ച പുലർച്ചെയുണ്ടായ ഈ അടിയന്തര സാഹചര്യത്തിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് രണ്ടിടങ്ങളിൽ…

കുവൈറ്റ് വിമാനത്താവള ആക്രമണം: പരിക്കേറ്റത് ഇത്രയധികം ഇന്ത്യക്കാർക്ക്; സഹായവുമായി ഇന്ത്യൻ എംബസി

കുവൈറ്റ് സിറ്റി: കഴിഞ്ഞ ബുധനാഴ്ച കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ 13 ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പരിക്കേറ്റവർ നിലവിൽ വിവിധ പ്രാദേശിക ആശുപത്രികളിൽ ചികിത്സയിലാണ്. എംബസിയുടെ…

കടലിൽ മാലിന്യം തള്ളിയത് ക്യാമറയിൽ കുടുങ്ങി! പ്രതിയെ വലയിലാക്കി കുവൈത്ത് എൻവയോൺമെന്റ് അതോറിറ്റി

കുവൈത്ത് സിറ്റി: ഉമ്മുൽ മറാദിം ദ്വീപിന് സമീപം സമുദ്രത്തിലേക്ക് വൻതോതിൽ മാലിന്യം തള്ളിയ വ്യക്തിക്കെതിരെ കർശന നിയമനടപടിയുമായി കുവൈത്ത് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി (EPA). കടലിലേക്ക് മലിനവസ്തുക്കൾ വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ…

മിസൈൽ-ഡ്രോൺ ഭീഷണി: കുവൈത്തിൽ രണ്ട് മണിക്കൂർ വിമാന സർവീസുകൾ നിർത്തിവെച്ചു; വ്യോമപാത വീണ്ടും തുറന്നു

കുവൈത്ത് സിറ്റി: മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണിയെത്തുടർന്ന് കുവൈത്തിൽ വ്യോമപാത താൽക്കാലികമായി അടച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി ശനിയാഴ്ച പുലർച്ചെയാണ് രാജ്യത്തെ വിമാന സർവീസുകൾ രണ്ട് മണിക്കൂറോളം നിർത്തിവെച്ചത്. ഇറാൻ്റെ ഭാഗത്തുനിന്നുണ്ടായ…

ഇറാന്റെ വാദം തള്ളി ദൃശ്യങ്ങൾ; കുവൈത്ത് വിമാനത്താവളത്തിൽ ഡ്രോൺ പതിക്കുന്ന വീഡിയോ പുറത്തുവിട്ട് അധികൃതർ

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1 (T1) ന് നേരെയുണ്ടായ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ (DGCA) പുറത്തുവിട്ടു. ടെർമിനലിന്റെ മേൽക്കൂരയിൽ ഒരു ഡ്രോൺ പതിക്കുന്നതും…

സോഷ്യൽ മീഡിയയിൽ വൈറലാകാൻ ശ്രമം; വ്യോമപ്രതിരോധ ദൃശ്യങ്ങൾ ചിത്രീകരിച്ച് പങ്കുവെച്ച യുവാവ് കുവൈറ്റിൽ പിടിയിൽ

വ്യോമപ്രതിരോധ സംവിധാനങ്ങൾ മിസൈലുകളെ പ്രതിരോധിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച യുവാവിനെ ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഇയാളെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി മന്ത്രാലയം…

കുവൈത്തിൽ 48 കുപ്പി വിദേശമദ്യവുമായി രണ്ട് പ്രവാസികൾ അറസ്റ്റിൽ

കുവൈത്തിലെ മംഗഫ് മേഖലയിൽ അനധികൃതമായി വിദേശമദ്യം വിൽപ്പന നടത്തിയിരുന്ന രണ്ട് ആഫ്രിക്കൻ പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 48 കുപ്പി വിദേശമദ്യവും പിടിച്ചെടുത്തു. പ്രതികളെ തുടർ…

ഗൾഫ് മേഖലയിൽ യുദ്ധഭീതി അവസാനിക്കുന്നില്ല; കുവൈത്തിലും ബഹ്‌റൈനിലും  മിസൈലാക്രമണം; ഇറാൻ തൊടുത്തത് ഏഴ് ബാലിസ്റ്റിക് മിസൈലുകൾ

അമേരിക്കയുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, ഇറാൻ കുവൈത്തും ബഹ്റൈനും ഉൾപ്പെടെയുള്ള ഗൾഫ് മേഖലകളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി റിപ്പോർട്ടുകൾ. ആക്രമണത്തെ തുടർന്ന് കുവൈത്തിലും ബഹ്റൈനിലും വ്യോമ…

അഞ്ച് മാസമായി ഓവർടൈം വേതനമില്ല; പെട്രോൾ പമ്പ് ജീവനക്കാർ പ്രതിഷേധത്തിൽ, കുവൈത്തിൽ കമ്പനിക്കെതിരെ അന്വേഷണം

കുവൈത്തിലെ ഒരു പെട്രോൾ പമ്പിൽ മാസങ്ങളായി ഓവർടൈം വേതനം ലഭിക്കാത്തതിനെതിരെ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. അൽ അബ്ദലിയിലുള്ള പെട്രോൾ സ്റ്റേഷനിലെ തൊഴിലാളികളാണ് ജോലി താൽക്കാലികമായി ബഹിഷ്‌കരിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ…

ഇറാൻ ഭീഷണിക്കെതിരെ കുവൈത്തിന് ഒപ്പം: യുദ്ധവിമാനങ്ങളും പ്രതിരോധ പിന്തുണയുമായി അമേരിക്ക

കുവൈത്ത് സിറ്റി / വാഷിങ്ടൺ: കുവൈത്തിന് നേരെ കഴിഞ്ഞ ദിവസം ഇറാൻ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ, മേഖലയിൽ പ്രതിരോധക്കോട്ട കെട്ടാൻ ഉറച്ച് കുവൈത്തും അമേരിക്കയും. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക-പ്രതിരോധ…

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈറ്റ് സിറ്റി: തലശ്ശേരി കതിരൂർ സ്വദേശി ഹാരിസ് ആലയമ്പത്ത് പുതിയപുരയിൽ (56) കുവൈറ്റിൽ അന്തരിച്ചു. കഴിഞ്ഞ രണ്ടു മാസമായി രോഗബാധിതനായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുവൈറ്റിൽ ദീർഘകാലമായി പ്രവാസിയായിരുന്ന ഹാരിസ് അവിടെ…

കുവൈറ്റിൽ എണ്ണ ഉത്പാദനം പഴയപടിയാകുന്നു; 6 മുതൽ 8 ആഴ്ചയ്ക്കുള്ളിൽ 70 ശതമാനം വീണ്ടെടുക്കും

കുവൈറ്റ് സിറ്റി: ഹോർമുസ് കടലിടുക്ക് (Strait of Hormuz) വീണ്ടും തുറന്ന പശ്ചാത്തലത്തിൽ കുവൈറ്റിന്റെ എണ്ണമേഖല സജീവമാകുന്നു. അടുത്ത ആറ് മുതൽ എട്ട് ആഴ്ചകൾക്കുള്ളിൽ രാജ്യത്തെ എണ്ണ ഉത്പാദനം 70 ശതമാനത്തോളം…

വ്യാജ പൗരത്വത്തിന് കടിഞ്ഞാൺ: കുവൈറ്റിൽ വൻ നടപടി, 17 പേരുടെ പൗരത്വം റദ്ദാക്കി; സാമ്പത്തിക തിരിമറി നടത്തിയവർക്കും പണി കിട്ടി

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വ്യാജ പൗരത്വങ്ങൾക്കെതിരായ നടപടികൾ സർക്കാർ കൂടുതൽ കർശനമാക്കുന്നു. പൗരത്വ രേഖകൾ ദുരുപയോഗം ചെയ്യുന്നവർക്കും കൃത്രിമമായി പൗരത്വം നേടിയവർക്കും എതിരെ ശക്തമായ നിലപാടാണ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ്…

പ്രവാസികൾക്ക് വൻ ആശ്വാസം: കുവൈറ്റിൽ വിസ മാറ്റ ആനുകൂല്യം പ്രയോജനപ്പെടുത്തിയത് ഇത്രയധികം പേർ; ഈ മേഖലയിൽ വൻ മുന്നേറ്റം!

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിശ്ചിത തൊഴിൽ മേഖലകളിൽ വിസ മാറ്റം അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പ്രവാസികൾക്ക് വൻ അനുഗ്രഹമാകുന്നു. മെയ് ആദ്യവാരം പ്രാബല്യത്തിൽ വന്ന പുതിയ ഇളവ് വഴി ഇതിനകം തന്നെ…

നോട്ടീസ് നൽകി, ഒഴിപ്പിച്ചു, ഇനി പൊളിക്കൽ; കുവൈത്തിൽ 42 കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നു

ജലീബ് അൽ ശുയൂഖ് മേഖലയിലെ പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും അപകടാവസ്ഥയിലായ കെട്ടിടങ്ങൾ നീക്കം ചെയ്യുന്നതിനുമായി ഫർവാനിയ ഗവർണറേറ്റ് മുൻസിപ്പാലിറ്റി വിപുലമായ പൊളിക്കൽ നടപടികൾ തുടരുന്നു. ഇതിന്റെ ഭാഗമായി ആകെ 42 ജീർണ്ണാവസ്ഥയിലുള്ള കെട്ടിടങ്ങൾ…

225 കിമീ വേഗത്തിൽ ഹൈവേയിൽ പാഞ്ഞു; കുവൈത്തിൽ നാല് വാഹനങ്ങൾ പിടിച്ചെടുത്തു

കുവൈത്തിൽ റോഡ് സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കി ട്രാഫിക് വകുപ്പ്. ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി വിവിധ മേഖലകളിൽ വ്യാപക പരിശോധനകൾ തുടരുന്നതിനിടെയാണ് അമിതവേഗത്തിൽ വാഹനമോടിച്ച നാല് സ്വദേശികൾ പിടിയിലായത്. ജഹ്‌റ…

കുവൈത്തിൽ ഡിജിറ്റൽ സേവനങ്ങളുടെ പുതിയ ചുവടുവെപ്പ്; വാഹന യാത്രാ രേഖകൾ ഇനി സഹൽ ആപ്പിൽ

കുവൈത്തിൽ വാഹനങ്ങളുടെ അതിർത്തി കടന്നുള്ള യാത്രാ വിവരങ്ങൾ ഇനി എളുപ്പത്തിൽ ഓൺലൈനായി ലഭ്യമാകും. വാഹനങ്ങളുടെ പ്രവേശന-പുറപ്പെടൽ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഔദ്യോഗിക സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പുതിയ ഡിജിറ്റൽ…

നാട്ടിലേക്കുള്ള യാത്ര കാത്ത് ആയിരങ്ങൾ; കുവൈത്ത് വിമാനത്താവളത്തിന്റെ പൂർണ പ്രവർത്തനം ഇനിയും വൈകും

കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 1 (T1) വീണ്ടും ആക്രമണത്തിന് ഇരയായതോടെ വിദേശ വിമാനക്കമ്പനികളുടെ സർവീസുകൾ സാധാരണ നിലയിലാകുന്നത് വൈകുമെന്ന ആശങ്ക ശക്തമാകുന്നു. ഇന്ത്യൻ വിമാനക്കമ്പനികൾ ഉൾപ്പെടെ ഭൂരിഭാഗം വിദേശ എയർലൈനുകളും…

കേരളത്തിൽ നിന്ന് കുവൈത്തിലേക്ക്: ആകാശത്ത് ഭീതിയുടെ നിമിഷങ്ങൾ! ആകാശപരിധിയിൽ പ്രവേശിക്കും മുൻപ് ‘സന്ദേശം’, 151 യാത്രക്കാരുമായി വിമാനം തിരികെ

കോഴിക്കോട്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുണ്ടായ അപ്രതീക്ഷിത ഡ്രോൺ ആക്രമണത്തെ തുടർന്ന് കരിപ്പൂരിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. 151 യാത്രക്കാരുമായി കോഴിക്കോട് നിന്നും കുവൈത്തിലേക്ക്…

കുവൈറ്റ് വിമാനത്താവള ആക്രമണം: ആശുപത്രിയിലെത്തി പരിക്കേറ്റവരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി; വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ നിർദേശം

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ് ജാബർ ആശുപത്രിയിൽ കഴിയുന്നവരെ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുള്ള അൽ അഹമ്മദ് അസ്സബാഹ് നേരിട്ടെത്തി സന്ദർശിച്ചു. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ…

ശമ്പളം മുടങ്ങി; കുവൈത്തിൽ ഇന്ധന കമ്പനി ജീവനക്കാരുടെ പ്രതിഷേധം; കർശന നടപടിയുമായി മാൻപവർ അതോറിറ്റി

കുവൈറ്റ് സിറ്റി: അബ്ദാലി മേഖലയിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ ഇന്ധന വിതരണ കമ്പനിക്കെതിരെ നിയമനടപടികൾ ശക്തമാക്കി കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM). മാസങ്ങളായി ശമ്പളവും ആനുകൂല്യങ്ങളും വൈകുന്നതിൽ പ്രതിഷേധിച്ച്…

വൻ സ്ഫോടനം, കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു;ഭീതിയുണർത്തി കുവൈറ്റ് വിമാനത്താവളത്തിലെ ഡ്രോൺ ആക്രമണം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് അധികൃതർ

കുവൈറ്റ് സിറ്റി: മേഖലയിൽ മിഡിൽ ഈസ്റ്റ് സംഘർഷം കടുക്കുന്നതിനിടെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ (T1) നടന്ന ഡ്രോൺ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി (CCTV) ദൃശ്യങ്ങൾ കുവൈറ്റ് സിവിൽ ഏവിയേഷൻ…

എക്സ്ചേഞ്ചിൽ തോക്കുചൂണ്ടി വൻ കൊള്ള; വൻതുകയുമായി കടന്ന പ്രവാസി കുവൈത്ത് പൊലീസിന്റെ വലയിൽ!

കുവൈത്ത് സിറ്റി: സിനിമകളെ വെല്ലുന്ന രീതിയിൽ കുവൈത്തിലെ അൽ-ഷാബ് മേഖലയിലുള്ള ധനവിനിമയ സ്ഥാപനത്തിൽ (Exchange Branch) സായുധ കവർച്ച നടത്തിയ ഫിലിപ്പീൻസ് സ്വദേശി പിടിയിലായി. സ്ഥാപനത്തിലെ ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തി 21,000…

കുവൈത്ത് പൗരനുമായുള്ള വിവാഹം നിയമപരമെന്ന് കോടതി; ഭർത്താവ് മരിച്ച് രണ്ട് വർഷത്തിന് ശേഷം പ്രവാസി വനിതയ്ക്ക് അനുകൂല വിധി

കുവൈത്ത് പൗരനെ വിവാഹം കഴിച്ച പാശ്ചാത്യ ഉത്തരാഫ്രിക്കൻ (മഗ്രിബ്) സ്വദേശിനിയായ യുവതിക്ക് അനുകൂലമായി കുവൈത്ത് അപ്പീൽ കോടതി സുപ്രധാന വിധി പ്രസ്താവിച്ചു. വിവാഹബന്ധം ഔദ്യോഗികമായി കുവൈത്തിൽ രജിസ്റ്റർ ചെയ്തിരുന്നില്ലെന്ന കാരണത്താൽ വിവാഹ…

ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ പണികിട്ടും; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

സുരക്ഷാ സംഭവങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.…

ഇറാന്‍റെ ആക്രമണം; നിർത്തിവെച്ച കുവൈത്ത് എയർവേയ്സ് സർവീസുകൾ പുനരാരംഭിച്ചു

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി4 യാത്രാ ടെർമിനൽ വഴി കുവൈത്ത് എയർവേയ്സിന്റെ എല്ലാ സർവീസുകളും പുനരാരംഭിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. ടി1 ടെർമിനലിന് നേരെയുണ്ടായ ഡ്രോൺ-മിസൈൽ…

വിമാനത്താവളത്തിലെത്തിയത് നാടണയാൻ, മിസൈൽ രൂപത്തിലെത്തി മരണം, പ്രിയപെട്ടവരെ കാണാനാവാതെ അന്ത്യം

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ-1ന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ മരിച്ച മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാൻ (55) നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ദുരന്തത്തിന് ഇരയായത്. ബഹ്റൈൻ വഴി മുംബൈയിലേക്ക് പോകുന്ന GF…

മിസൈൽ പ്രതിരോധ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടു; കുവൈറ്റിൽ യുവാവ് അറസ്റ്റിൽ; ദൃശ്യങ്ങൾ പകർത്തുന്നതിനിടെ വാഹനാപകടവും

കുവൈറ്റ് സിറ്റി: രാജ്യത്തിൻ്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകൾ തകർക്കുന്നതിൻ്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചയാൾ കുവൈറ്റിൽ പിടിയിലായി. കുവൈറ്റ് ആഭ്യന്തര മന്ത്രാലയമാണ് സോഷ്യൽ മീഡിയ…

കുവൈറ്റിൽ ജനവാസ മേഖലകൾക്ക് മുകളിൽ വച്ച് ഇത്രയധികം ഡ്രോണുകളും മിസൈലുകൾ തകർത്തു

കുവൈറ്റ് സിറ്റി: കുവൈറ്റിന് നേരെ ഇറാൻ്റെ വ്യോമാക്രമണം. ബുധനാഴ്ച പുലർച്ചെ മുതൽ കുവൈറ്റ് ആകാശത്ത് പ്രത്യക്ഷപ്പെട്ട 13 ബാലിസ്റ്റിക് മിസൈലുകളും 17 അത്യാധുനിക യുദ്ധ ഡ്രോണുകളും കുവൈറ്റ് സായുധ സേന വിജയകരമായി…

ഇറാൻ ആക്രമണം: കുവൈറ്റ് വിമാനത്താവളം അടച്ചു; മലയാളികളടക്കം ആയിരക്കണക്കിന് പ്രവാസികൾ വലഞ്ഞു,ബാങ്കിങ് സേവനങ്ങളും നിർത്തിവെച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ബുധനാഴ്ച പുലർച്ചെയുണ്ടായ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ്ണമായി നിർത്തിവെച്ചു. ആക്രമണത്തിൽ ടെർമിനൽ 1-ന് കടുത്ത നാശനഷ്ടങ്ങൾ സംഭവിക്കുകയും നിരവധി പേർക്ക്…

കുവൈത്തിൽ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരൻ; 63 പേർക്ക് പരിക്ക്, ഔദ്യോഗിക വിവരങ്ങൾ പുറത്ത്

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ സ്വദേശി കൊല്ലപ്പെട്ടു. വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനലിന് (T1) നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ 63…

കുവൈത്ത് വിമാനത്താവളത്തിനു നേരെ ഇറാൻ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, നിരവധി ആളുകൾക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ഇന്ന് പുലർച്ചെയുണ്ടായ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിമാനത്താവളത്തിലെ ടെർമിനൽ-1 കെട്ടിടത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ജനറൽ…

യുദ്ധക്കെടുതിയിൽ ഉലഞ്ഞ് കുവൈത്ത്; ബജറ്റ് പ്രതിസന്ധിയിൽ, വൻ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് സാധ്യത!

കുവൈത്ത് സിറ്റി: മേഖലയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ശാന്തമാകുമ്പോഴും, യുദ്ധം വരുത്തിവെച്ച വൻ സാമ്പത്തിക നഷ്ടങ്ങൾ കുവൈത്ത് ബജറ്റിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നതായി റിപ്പോർട്ട്. യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തെ തുടർന്ന് കുവൈത്തിൽ നിന്നുള്ള എണ്ണ കയറ്റുമതി…

കുവൈത്തിലെ ഈ പ്രദേശത്തെ ഇത്രയധികം കെട്ടിടങ്ങൾ ഉടൻ പൊളിക്കും

കുവൈറ്റ് സിറ്റി: സുരക്ഷാ ഭീഷണിയുയർത്തുന്ന കെട്ടിടങ്ങൾക്കെതിരെ കർശന നടപടിയുമായി കുവൈറ്റ് മുൻസിപ്പാലിറ്റി. ഫർവാനിയ ഗവർണറേറ്റിന്റെ പരിധിയിൽ വരുന്ന ജ്ലീബ് അൽ ഷുയൂഖ് (Jleeb Al-Shuyoukh) പ്രദേശത്തെ 42 ജീർണ്ണിച്ച കെട്ടിടങ്ങളാണ് അധികൃതർ…

കുവൈത്ത് വിമാനത്താവളത്തിന് നേരെ ആക്രമണം; വ്യോമാതിർത്തി താൽക്കാലികമായി അടച്ചു, സർവീസുകൾ വൈകുമെന്ന് കുവൈത്ത് എയർവേയ്‌സ്

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് രാജ്യത്തിന്റെ വ്യോമാതിർത്തി താൽക്കാലികമായി അടച്ചതായി കുവൈത്ത് എയർവേയ്‌സ് സ്ഥിരീകരിച്ചു. ആക്രമണത്തിൽ വിമാനത്താവളത്തിന് കാര്യമായ ഭൗതിക നാശനഷ്ടങ്ങളും ചിലർക്ക് പരിക്കുകളും സംഭവിച്ചതായാണ് വിവരം. കുവൈത്ത്…

“നാളെ ഇൻസ്പെക്ഷൻ!” — വെറും 24 മണിക്കൂർ മുമ്പ് മാത്രം അറിയിപ്പ്, ദുബൈ സ്കൂളുകൾ ജാഗ്രതയിൽ

ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് മുന്നറിയിപ്പില്ലാതെ നടത്തുന്ന പരിശോധനകൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങി വിദ്യാഭ്യാസ നിയന്ത്രണ അതോറിറ്റിയായ KHDA. 2026-27 അധ്യയന വർഷം മുതൽ സ്കൂളുകൾക്ക് പരിശോധനാ അറിയിപ്പ് ലഭിക്കുന്ന സമയം നിലവിലെ…

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; നിരവധി പേർക്ക് പരിക്ക്, വിമാന സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായെന്ന റിപ്പോർട്ടിനെ തുടർന്ന് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. വിമാനത്താവളത്തിലെ ടെർമിനൽ–1നെ ലക്ഷ്യമിട്ട് ഇന്ന് രാവിലെ ഡ്രോൺ, മിസൈൽ ആക്രമണം…

വേനൽച്ചൂട് കനക്കുന്നു; പൊതുജന സുരക്ഷയ്ക്കായി ഖബറടക്ക സമയങ്ങളിൽ മാറ്റം

കുവൈത്തിലെ വേനൽക്കാലത്തെ അതിശക്തമായ ചൂട് പരിഗണിച്ച് ജനാസ നമസ്കാരത്തിനും ഖബറടക്കത്തിനുമായി പുതിയ സമയക്രമം പ്രഖ്യാപിച്ച് കുവൈത്ത് മുൻസിപ്പാലിറ്റി. കടുത്ത പകൽച്ചൂടിൽ നിന്ന് പൊതുജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ…

തൊടരുതേ…..മിസൈൽ വീണോ? ഡ്രോൺ തകർന്നോ? കൗതുകം വേണ്ട, വിവരം മാത്രം കൈമാറൂ; മുന്നറിയിപ്പുമായി കുവൈത്ത് സൈന്യം

കുവൈത്ത് ആകാശ പ്രതിരോധ സംവിധാനങ്ങൾ തകർത്തുവീഴ്ത്തുന്ന മിസൈലുകൾ, ഡ്രോണുകൾ തുടങ്ങിയവയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയാൽ അവയിൽ നിന്ന് സുരക്ഷിത അകലം പാലിക്കണമെന്ന് കുവൈത്ത് സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ…

കുവൈത്തിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലെത്തി; അവസാന നിമിഷം യാത്ര മുടങ്ങി ഒമ്പത് മലയാളികൾ, കാരണം ഇതാണ്

കുവൈത്തിൽ നിന്നുള്ള താമസവിസ കൈവശമുണ്ടായിരുന്നിട്ടും ആറ് മാസത്തിലധികമായി നാട്ടിൽ കഴിഞ്ഞെന്ന കാരണം ചൂണ്ടിക്കാട്ടി കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് കുവൈത്തിലേക്കുള്ള യാത്രയ്ക്ക് ഒമ്പത് യാത്രക്കാർക്ക് അനുമതി നിഷേധിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരാണ്…

ഈ പവർ ബാങ്കുകൾ കയ്യിലുണ്ടോ? തീപിടിക്കാൻ സാധ്യത; കുവൈത്തിൽ തിരിച്ചുവിളിച്ചു

തീപിടിത്ത ഭീഷണിയെത്തുടർന്ന് കുവൈത്തിൽ പ്രത്യേക കമ്പനിയുടെ പവർ ബാങ്കുകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിട്ടു. ഉപയോഗിക്കുമ്പോൾ കടുത്ത ചൂടാവാനും അതുവഴി തീപിടിത്തമുണ്ടാകാനും സാധ്യതയുള്ളതിനാലാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി…

ദേ മുകളിലേക്ക് നോക്കൂ! കുവൈത്തിന്റെ ആകാശത്ത് അത്ഭുതക്കാഴ്ചകളുടെ പൂരം

കുവൈറ്റ് സിറ്റി: വാനനിരീക്ഷകർക്കും ആകാശവിസ്മയങ്ങളെ സ്നേഹിക്കുന്നവർക്കും ആവേശമായി ഈ ജൂൺ മാസത്തിൽ കുവൈറ്റ് ആകാശത്ത് അപൂർവ്വ പ്രതിഭാസങ്ങൾ ദൃശ്യമാകും. ശുക്രനും വ്യാഴവും തമ്മിലുള്ള അപൂർവ്വ സംഗമം, ഈ വർഷത്തെ ഏറ്റവും നീളമേറിയ…

വലവിരിച്ച് കുവൈറ്റ് പോലീസ്; ജയിൽ ചാടിയ ആ മൂന്നുപേരും ഒടുവിൽ കുടുങ്ങി! സിനിമാറ്റിക്ക് വേട്ടയ്ക്കൊടുവിൽ പിടിവീണത് ആയുധങ്ങളുമായി

കുവൈറ്റ് സിറ്റി: രാജ്യത്തെ അതീവ സുരക്ഷയുള്ള സെൻട്രൽ ജയിലിൽ നിന്ന് സുരക്ഷാവേലി പൊളിച്ച് രക്ഷപ്പെട്ട മൂന്ന് തടവുകാരെയും മണിക്കൂറുകൾക്കകം വലയിലാക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ,…

ശ്രദ്ധിക്കുക! കുവൈത്തിൽ ഇന്ന് ഉഗ്രസ്ഫോടന ശബ്ദങ്ങൾ കേൾക്കാം; കാരണം ഇതാണ്

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ താമസിക്കുന്ന ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി കുവൈത്ത് കരസേന. ജൂൺ 2 ചൊവ്വാഴ്ച ഈ പ്രദേശങ്ങളിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേൾക്കാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ യാതൊരു…

കൊടുംവേനലിൽ കരുതലിന്റെ കൈത്താങ്ങ്; തൊഴിലാളികൾക്ക് പ്രത്യേക ഇളവുമായി കുവൈത്ത്

കുവൈത്തിൽ കനത്ത വേനൽച്ചൂട് രൂക്ഷമായ സാഹചര്യത്തിൽ തൊഴിലാളികൾക്ക് ആശ്വാസമായി ജോലി സമയം കുറച്ചു. ഉയർന്ന താപനില മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ജോലി സമയം എട്ട് മണിക്കൂറിൽ നിന്ന്…

സർട്ടിഫിക്കറ്റ് കൈയിലുണ്ടോ? ഈ വകുപ്പിലെ ജീവനക്കാരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നു; യോഗ്യത തെളിയിക്കാനാകില്ലെങ്കിൽ ജോലി നഷ്ടം!

കുവൈത്തിലെ സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനായി ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ വ്യാപകമായി പരിശോധിക്കാൻ സാമൂഹിക മന്ത്രാലയം തീരുമാനിച്ചു. കോഓപ്പറേറ്റീവ് അഫയേഴ്സ് ആക്ടിങ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. സയ്യിദ്…

കുവൈത്തിൽ ജയിൽ ചാടിയ മൂന്ന് തടവുകാർക്കായി വലവീശി സുരക്ഷാ സേന; അതിർത്തികൾ മുതൽ വിമാനത്താവളങ്ങൾ വരെ കർശന നിരീക്ഷണം

കുവൈത്ത് ജയിലിൽ നിന്ന് മൂന്ന് തടവുകാർ രക്ഷപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സമിതിക്ക് രൂപം നൽകി. കുവൈത്തിന്റെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ്…

കുവൈറ്റിലേക്ക് വരുന്നവർ ഈ മരുന്നുകൾ കൈയ്യിൽ കരുതാതെ ശ്രദ്ധിക്കുക; ഈ 17 മരുന്നുകളും നിരോധിത മയക്കുമരുന്ന് പട്ടികയിൽ

രാജ്യത്ത് മയക്കുമരുന്ന് മാഫിയകളുടെ പ്രവർത്തനം ശക്തമാകുന്ന സാഹചര്യത്തിൽ, വിവിധ വിഭാഗങ്ങളിൽപ്പെടുന്ന മയക്കുമരുന്ന്-ലഹരി വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തി കുവൈത്ത് ആരോഗ്യ മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കി. മയക്കുമരുന്നും മനോപ്രേരക വസ്തുക്കളും നിയന്ത്രിക്കുന്ന നിയമപ്രകാരം,…

പലിശ മാഫിയയ്ക്ക് പൂട്ടിടാൻ കുവൈത്ത് രംഗത്ത്; സംശയാസ്പദ പണമിടപാടുകൾ റിപ്പോർട്ട് ചെയ്യാൻ പുതിയ സംവിധാനം

അനധികൃത സാമ്പത്തിക ഇടപാടുകൾ, പലിശ മാഫിയ പ്രവർത്തനങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ ശൃംഖലകൾ എന്നിവയ്‌ക്കെതിരെ ശക്തമായ നടപടികളുമായി കുവൈത്ത് സെൻട്രൽ ബാങ്ക്. ലൈസൻസില്ലാതെ സാമ്പത്തിക സേവനങ്ങൾ നടത്തുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കുറിച്ച് പൊതുജനങ്ങൾ…

ലഹരിക്കെതിരെ കുവൈത്തിന്റെ സർജിക്കൽ സ്ട്രൈക്ക്; 17 പുതിയ മാരക മയക്കുമരുന്നുകൾ കൂടി നിരോധിച്ചു!

കുവൈറ്റ് സിറ്റി: രാജ്യത്ത് മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാൻ കർശന നടപടികളുമായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. പുതുതായി വിപണിയിലിറങ്ങിയ 17 അതിമാരക ലഹരിവസ്തുക്കളെക്കൂടി നിരോധിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്…

ജാഗ്രതൈ! കുവൈറ്റ് തീരത്ത് സ്രാവിന്റെ സാന്നിധ്യം; കടലിൽ ഇറങ്ങുന്നവർക്ക് കർശന നിർദ്ദേശം

കുവൈറ്റ് സിറ്റി: കുവൈറ്റ് തീരപ്രദേശങ്ങളിൽ സ്രാവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി (EPA) മുന്നറിയിപ്പ് നൽകി. ബിനൈദർ തീരത്തിന് സമീപം സ്രാവ് നീന്തുന്നതിന്റെ ദൃശ്യങ്ങൾ…

പ്രവാസികൾക്ക് ആശ്വാസം; കുവൈത്ത് എയർപോർട്ട് ടെർമിനൽ-1 പൂർണ്ണതോതിൽ വീണ്ടും തുറന്നു!

കുവൈത്ത് സിറ്റി: പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് വലിയ ആശ്വാസമേകി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1 (T1) വീണ്ടും പ്രവർത്തനസജ്ജമായി. അറ്റകുറ്റപ്പണികളും സാങ്കേതിക സംവിധാനങ്ങളുടെ നവീകരണവും പൂർത്തിയാക്കിയ ശേഷമാണ് തിങ്കളാഴ്ച…

കുവൈറ്റിന് നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണം; രാജ്യമുടനീളം അപായ സൈറണുകൾ മുഴങ്ങി!

കുവൈറ്റ് സിറ്റി: കുവൈറ്റിന് നേരെ വീണ്ടും ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണം. രാജ്യത്തിന് നേരെ വന്ന മിസൈലുകളെയും ഡ്രോണുകളെയും കുവൈറ്റ് സൈന്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം (Air Defence System) വിജയകരമായി…

പെരുന്നാൾ ദിനത്തിൽ ആദ്യ മണിക്കൂറുകളിൽ തന്നെ 178 ട്രാഫിക് നിയമലംഘനങ്ങൾ; കർശന നടപടിയുമായി അധികൃതർ

ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ദിനത്തിന്റെ ആദ്യ മണിക്കൂറുകളിൽ മാത്രം രാജ്യത്ത് 178 റഡാർ അടിസ്ഥാനത്തിലുള്ള ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. അതിവേഗ ഡ്രൈവിംഗ് ഉൾപ്പെടെയുള്ള ഗുരുതര നിയമലംഘനങ്ങളിൽപ്പെട്ട വാഹനങ്ങൾക്കെതിരെ…

കുവൈത്ത് ആകാശത്ത് അപൂർവ കാഴ്ച; ‘ബ്ലൂ മൈക്രോ മൂൺ’ വിസ്മയം

‘ബ്ലൂ മൂൺ’യും ‘മൈക്രോ മൂൺ’യും ഒരുമിച്ച് ദൃശ്യമായ അപൂർവ ആകാശ പ്രതിഭാസമായ ‘ബ്ലൂ മൈക്രോമൂൺ’ കാഴ്ചയ്ക്ക് കുവൈത്തും സാക്ഷിയായി. ഈ മാസത്തിലെ രണ്ടാമത്തെ പൂർണ്ണചന്ദ്രനാണ് കുവൈത്ത് ആകാശത്ത് പ്രത്യക്ഷപ്പെട്ടത്. ഒരു മാസത്തിനിടെ…

വഴി തർക്കം കയ്യാങ്കളിയായി മാറി; പ്രവാസിയെ ആക്രമിച്ച് കാർ തകർത്ത അജ്ഞാതനെ തേടി പോലീസ്

സബാഹ് അൽ-സലേം കോഓപ്പറേറ്റീവ് സൊസൈറ്റി ശാഖയ്ക്ക് മുന്നിൽ നടന്ന തർക്കം അതിക്രമത്തിൽ കലാശിച്ചതിനെ തുടർന്ന്, അജ്ഞാതനെ അറസ്റ്റ് ചെയ്യാൻ സബാഹ് അൽ-സലേം പോലീസ് സ്റ്റേഷനിലെ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് നിർദ്ദേശം നൽകിയതായി റിപ്പോർട്ട്.…

വേനൽക്കാല തീപിടിത്തങ്ങൾ, സുരക്ഷാ ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ പൂട്ടുവീഴും; കുവൈത്തിൽ അഗ്നിസുരക്ഷാ പരിശോധന കടുപ്പിച്ചു

വേനൽച്ചൂട് ശക്തമായതോടെ രാജ്യത്ത് അഗ്നിസുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കി ഫയർഫോഴ്സ്. വ്യാപാര സ്ഥാപനങ്ങൾ, വാണിജ്യ കെട്ടിടങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷാ-അഗ്നി പ്രതിരോധ ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി വ്യാപക പരിശോധനകൾ ആരംഭിച്ചതായി…

കുവൈറ്റ് പ്രവാസികൾ ശ്രദ്ധിക്കുക! ഇനി ഒരല്പം വൈകിയാൽ വിമാനം മിസ്സായേക്കാം; വിമാനത്താവളത്തിലെ ചെക്ക്-ഇൻ കൗണ്ടറുകൾ അടയ്ക്കുന്ന സമയത്തിൽ വലിയ മാറ്റം

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകളുടെ ചെക്ക്-ഇൻ കൗണ്ടറുകൾ അടയ്ക്കുന്ന സമയത്തിൽ പുതിയ മാറ്റം ഏർപ്പെടുത്തിയിരിക്കുന്നു. പുതിയ നിർദ്ദേശപ്രകാരം, വിമാനങ്ങൾ പുറപ്പെടുന്നതിന് കൃത്യം 90 മിനിറ്റ് അഥവാ ഒന്നര…

വേനൽ ചൂടിൽ ആശ്വാസം; കുവൈറ്റിൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ജീവനക്കാരുടെ ജോലി സമയം വെട്ടിച്ചുരുക്കി!

കുവൈറ്റ് സിറ്റി: കടുത്ത വേനൽക്കാലം കണക്കിലെടുത്ത് തങ്ങളുടെ ജീവനക്കാരുടെ ഔദ്യോഗിക ജോലി സമയം വെട്ടിച്ചുരുക്കി കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM). ജൂൺ 1 മുതൽ ആഗസ്റ്റ് 31 വരെയുള്ള…

കുവൈത്തിൽ വീട് കേന്ദ്രീകരിച്ച് ചൂതാട്ടം; ഇത്രയധികം പ്രവാസികൾ പിടിയിൽ, നാടുകടത്തും ആജീവനാന്ത വിലക്കും

കുവൈത്തിലെ ജലീബ് അൽ ശുയൂഖ് പ്രദേശത്ത് വീട് കേന്ദ്രീകരിച്ച് നിയമവിരുദ്ധമായി ചൂതാട്ടം നടത്തിയ 20 ഏഷ്യൻ പ്രവാസികളെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. ഈദ് അൽ അദ്ഹ അവധിക്കാലത്ത് ജലീബ്…

പത്രാസ് കാട്ടാൻ ‘മജ്ബൂസ്’ അടിച്ചുമാറ്റി; സിസിടിവി ചതിച്ചു, കുവൈത്തിൽ ഒടുവിൽ അറസ്റ്റ്

അപ്രതീക്ഷിതമായി വീട്ടിൽ കയറിവന്ന അതിഥികൾക്ക് മുന്നിൽ മാനം കാക്കാൻ ഒരു സ്വദേശി നടത്തിയ ‘സാഹസിക ശ്രമം’ ഒടുവിൽ ചെന്നവസാനിച്ചത് വധശ്രമം, മോഷണം എന്നീ ഗുരുതരമായ കേസുകളിൽ. പോരാത്തത്തിന് സംഗതി നാടുമുഴുവൻ അറിഞ്ഞതോടെ…

വൈദ്യുതി മുടങ്ങില്ല! കുവൈറ്റിൽ വൈദ്യുതി വിതരണം ഇനി കൂടുതൽ ശക്തമാകും; ഇത്രയധികം ട്രാൻസ്ഫോർമർ സ്റ്റേഷനുകൾ വരുന്നു!

കുവൈറ്റ് സിറ്റി: രാജ്യത്ത് വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത മുൻനിർത്തി ഊർജ്ജ വിതരണ ശൃംഖല വിപുലീകരിക്കാൻ വൻ പദ്ധതിയുമായി കുവൈറ്റ് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം (MEWRE). ഇതിന്റെ ഭാഗമായി ഈ…

സെൻട്രൽ ജയിലിൽ കൂട്ടത്തല്ലും ലഹളയുമോ? സത്യമെന്ത്? കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം

കുവൈറ്റ് സിറ്റി: കുവൈറ്റ് സെൻട്രൽ ജയിലിനുള്ളിൽ തടവുകാർ തമ്മിൽ വലിയ രീതിയിലുള്ള കൂട്ടത്തല്ല് നടന്നതായും ജയിൽ ജഡ്ജിമാർ അടക്കമുള്ളവർക്ക് പരിക്കേറ്റതായും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തള്ളി കുവൈറ്റ് ആഭ്യന്തര…

ഐക്യരാഷ്ട്രസഭയുടെ നിർണായക നടപടി; യുദ്ധമേഖലയിലെ ലൈംഗിക അതിക്രമ ആരോപണങ്ങളിൽ ഈ രാജ്യം കരിമ്പട്ടികയിൽ

ഐക്യരാഷ്ട്രസഭയുടെ നിർണായക നടപടി; യുദ്ധമേഖലയിലെ ലൈംഗിക അതിക്രമ ആരോപണങ്ങളിൽ ഇസ്രായേൽ കരിമ്പട്ടികയിൽ യുദ്ധ-സംഘർഷ മേഖലകളിൽ ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഐക്യരാഷ്ട്രസഭയുടെ കരിമ്പട്ടികയിൽ ഇസ്രായേലിനെ ഉൾപ്പെടുത്തിയതായി റിപ്പോർട്ട്. സംഘർഷബാധിത പ്രദേശങ്ങളിലെ…

കുവൈത്തിൽ ചൂട് ഇനിയും കനക്കും; ജൂൺ 7 മുതൽ പൊടിക്കാറ്റും ഉയർന്ന താപനിലയും, മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം!

കുവൈത്തിൽ ജൂൺ 7 മുതൽ കൂടുതൽ ചൂടും പൊടിക്കാറ്റും അനുഭവപ്പെടുന്ന പുതിയ കാലാവസ്ഥാ ഘട്ടം ആരംഭിക്കുമെന്ന് അൽ-ഒജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ‘തുറയ്യ’ (Thuraya) സീസൺ എന്നറിയപ്പെടുന്ന ഈ ഘട്ടം 13…

കടുത്ത ചൂടിന് പിന്നാലെ കുവൈത്തിൽ പുതിയ നിയന്ത്രണം; ഈ സമയങ്ങളിൽ ഡെലിവറി ബൈക്കുകൾക്ക് വിലക്ക്!

കുവൈത്തിൽ വേനൽച്ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ ഡെലിവറി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ നിയന്ത്രണവുമായി ആഭ്യന്തര മന്ത്രാലയം. ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ ഉച്ചസമയങ്ങളിൽ ഡെലിവറി മോട്ടോർസൈക്കിളുകൾ സർവീസ് നടത്തുന്നതിന്…

കുവൈത്തിൽ സ്പീഡ് ലിമിറ്റ് മറന്നാൽ വലിയ വില നൽകേണ്ടി വരും; അമിതവേഗത്തിന് വാഹനം പിടിച്ചെടുക്കലും പ്രവാസികൾക്ക് നാടുകടത്തലും വരെ!

കുവൈത്തിലെ റോഡുകളിൽ അമിതവേഗതയിൽ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടികളുമായി ആഭ്യന്തര മന്ത്രാലയം. ട്രാഫിക് നിയമലംഘനങ്ങൾ ഒരു സാഹചര്യത്തിലും അനുവദിക്കില്ലെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. റോഡ് സുരക്ഷയെക്കുറിച്ചുള്ള…

ഹജ്ജ് കർമ്മം പൂർത്തിയാക്കി കുവൈറ്റ് തീർത്ഥാടകർ മടങ്ങിയെത്തി; വിമാനത്താവളത്തിൽ വിപുലമായ ക്രമീകരണങ്ങൾ

കുവൈറ്റ് സിറ്റി: വിശുദ്ധ മണ്ണിലെ ഹജ്ജ് കർമ്മങ്ങൾ വിജയകരമായി പൂർത്തിയാക്കി കുവൈറ്റിൽ നിന്നുള്ള തീർത്ഥാടകരുടെ ആദ്യ സംഘങ്ങൾ ഇന്ന് നാട്ടിൽ തിരിച്ചെത്തി. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ തീർത്ഥാടകർക്ക് നടപടികൾ വേഗത്തിലാക്കാനും…

ചുട്ടുപൊള്ളും, ജാ​ഗ്രത വേണം; കുവൈത്തിൽ ഈ ദിവസം മുതൽ പുതിയ സീസൺ

കുവൈറ്റ് സിറ്റി: ഗൾഫ് നാടുകളിൽ ചൂട് കനക്കുന്ന സാഹചര്യത്തിൽ, കുവൈറ്റിൽ കടുത്ത വേനൽക്കാലത്തിന്റെ യഥാർത്ഥ പ്രവേശനമറിയിച്ച് ജൂൺ 7 മുതൽ വേനലിന്റെ ആദ്യ ഘട്ടമായ ‘അൽ തുറയ്യ’ സീസൺ ആരംഭിക്കുമെന്ന് അൽ-ഉജൈരി…

കുവൈത്തിലെ യുഎസ് വ്യോമതാവളത്തിൽ ഇറാന്റെ മിസൈലാക്രമണം: അമേരിക്കൻ സൈനികർക്ക് പരിക്ക്; ഡ്രോണുകൾ തകർത്തു!

കുവൈത്ത് സിറ്റി: അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് കുവൈത്തിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈലാക്രമണം ഉണ്ടായിരിക്കുന്നു. കുവൈത്തിലെ അലി അൽ സാലം വ്യോമതാവളത്തിന്…

കുവൈറ്റ് ഓഹരി വിപണിയിൽ വൻ ഇടിവ്: ആദ്യ 5 മാസത്തെ വരുമാനത്തിൽ ഇത്രയും കുറവ്

കുവൈറ്റ് സിറ്റി: കുവൈറ്റ് ഓഹരി വിപണിയിൽ (Boursa Kuwait) ലിക്വിഡിറ്റിയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയതായി സാമ്പത്തിക റിപ്പോർട്ട്. 2026-ലെ ആദ്യ അഞ്ച് മാസങ്ങളിലെ (ആകെ 95 പ്രവൃത്തി ദിനങ്ങൾ) കണക്കുകൾ പ്രകാരം…

പെരുന്നാൾ ആഘോഷം കഴിഞ്ഞു; മാലിന്യക്കൂമ്പാരമായി കുവൈത്തിലെ പാർക്ക്

പെരുന്നാൾ ആഘോഷങ്ങൾക്ക് പിന്നാലെ കുവൈത്തിലെ ഫർവാനിയ പാർക്കിൽ വൻതോതിൽ മാലിന്യങ്ങൾ തള്ളിയ നിലയിൽ. ഈദ് അൽ അദ്ഹ അവധിയുടെ ആദ്യദിനത്തിൽ പാർക്കിൽ എത്തിയ സന്ദർശകർ വ്യാപകമായി മാലിന്യം പൊതുസ്ഥലത്ത് ഉപേക്ഷിച്ചതാണ് ഈ…

കുടുംബത്തോടൊപ്പം കടലിൽ നീന്താനിറങ്ങി; 11 വയസ്സുകാരിക്ക് സ്രാവിന്റെ ആക്രമണത്തിൽ പരിക്ക്

കുവൈറ്റിലെ അൽ സൂർ ബീച്ചിൽ കുടുംബത്തോടൊപ്പം കടലിൽ നീന്താനിറങ്ങിയ 11 വയസ്സുകാരിക്ക് സ്രാവിന്റെ ആക്രമണത്തിൽ പരിക്ക്. വെള്ളിയാഴ്ചയായിരുന്നു സംഭവം. കുട്ടി കടലിൽ കളിച്ചുകൊണ്ടിരിക്കെ ചെറിയ ഇനത്തിൽപ്പെട്ട ‘റീഫ് ഷാർക്ക്’ (Reef Shark)…

ജെസിബി ഭാഗങ്ങൾക്കുള്ളിൽ ‘മയക്കുമരുന്ന്’ ഒളിപ്പിച്ചു; കുവൈത്തിൽ വൻ ലഹരിവേട്ട, രണ്ട് പ്രവാസികൾ പിടിയിൽ

കുവൈത്തിലേക്ക് വൻതോതിൽ മാരക ലഹരിമരുന്ന് കടത്താനുള്ള ശ്രമം ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ വിഭാഗം പരാജയപ്പെടുത്തി. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയുമായി ബന്ധമുള്ള രണ്ട് ഈജിപ്ത്…

കുവൈത്തിലെ ഇലക്ട്രിക് സബ്‌സ്റ്റേഷനിൽ തീപിടുത്തം; ആളപായമില്ല

കുവൈത്തിലെ ഫഹദ് അൽ-അഹ്‌മദ് പ്രദേശത്തെ ഒരു ഇലക്ട്രിക് സബ്‌സ്റ്റേഷനിൽ ഉണ്ടായ തീപിടുത്തം ആശങ്ക പരത്തി. തീ പടർന്ന് സമീപത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സംഭവവിവരം ലഭിച്ചതിനെ തുടർന്ന്…

സൈനിക കേന്ദ്രങ്ങളിൽ മിന്നൽ സന്ദർശനവുമായി കുവൈത്ത് ഡെപ്യൂട്ടി ആർമി ചീഫ്; ജാഗ്രത കൈവിടരുതെന്ന് സൈന്യത്തിന് കർശന നിർദ്ദേശം!

കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ സുരക്ഷാ സജ്ജീകരണങ്ങൾ വിലയിരുത്തുന്നതിനായി കുവൈത്ത് സൈന്യത്തിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് മേജർ ജനറൽ പൈലറ്റ് സബാഹ് ജാബർ അൽ-അഹമ്മദ് അൽ-സബാഹ് വിവിധ സൈനിക കേന്ദ്രങ്ങളിൽ…

ഹാജിമാർക്ക് കുവൈത്തിന്റെ ആരോഗ്യ ജാഗ്രത; മടങ്ങിയെത്തിയാൽ 21 ദിവസം നിർണായകം! ക്വാറന്റെൻ വേണം?

കുവൈത്ത് സിറ്റി: ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി കുവൈത്തിലേക്ക് മടങ്ങാനൊരുങ്ങുന്ന തീർഥാടകർ ആരോഗ്യ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷണം ഉറപ്പാക്കാനും ഹാജിമാരുടെയും സമൂഹത്തിന്റെയും സുരക്ഷ…

’അപകടകരമായ സാഹചര്യം’: കുവൈത്തിന് നേരെയുണ്ടായ ആക്രമണം അപലപിച്ച് സൗദിയും ഖത്തറും

കുവൈത്ത് സിറ്റി: തങ്ങളുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണ് ഇറാന്റെ ഭാഗത്തുനിന്നുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. മേഖലയിലെ സമാധാനശ്രമങ്ങൾക്ക് കടുത്ത ഭീഷണിയുയർത്തുന്ന ഈ നടപടി അങ്ങേയറ്റം അപകടകരമായ…

റോഡിലിറങ്ങിയാൽ സൂക്ഷിക്കുക! കുവൈറ്റിൽ ഒറ്റയാഴ്ചക്കിടെ പിടികൂടിയത് 15,000-ത്തിലധികം ട്രാഫിക് നിയമലംഘനങ്ങൾ

കുവൈറ്റിൽ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അധികൃതർ ട്രാഫിക് പരിശോധനകൾ കർശനമാക്കി. കഴിഞ്ഞ ഒറ്റയാഴ്ചയ്ക്കുള്ളിൽ രാജ്യവ്യാപകമായി നടത്തിയ പരിശോധനകളിൽ 15,373 ട്രാഫിക് നിയമലംഘനങ്ങളാണ് അധികൃതർ രേഖപ്പെടുത്തിയത്. അപകടകരമായ രീതിയിൽ വാഹനമോടിച്ച 33…

ഉപയോഗമില്ലാത്ത വ്യവസായ പ്ലോട്ടുകൾക്ക് ഇനി കർശന നടപടി; കുവൈത്തിൽ നിയമലംഘക സ്ഥാപനങ്ങളുടെ ഭൂമികൾ പിൻവലിക്കാൻ നീക്കം തുടങ്ങി!

കുവൈത്തിൽ വ്യവസായ മേഖലകളിലെ ഉപയോഗശൂന്യമായ പ്ലോട്ടുകൾ പിൻവലിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി (PAI) അറിയിച്ചു. അനുവദിച്ച ഭൂമികൾ നിർദ്ദിഷ്ട ആവശ്യങ്ങൾക്കായി ഉപയോഗിക്കാത്തതും പദ്ധതികൾ നടപ്പാക്കാത്തതുമാണ് നടപടി ശക്തമാക്കാൻ…

മിഡിൽ ഈസ്റ്റ് സംഘർഷവും ഉയർന്ന ടിക്കറ്റ് നിരക്കുകളും; ഇന്ത്യൻ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ എണ്ണം കുറയുന്നു

മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ മുംബൈ വിമാനത്താവളത്തിലെ ആഭ്യന്തരവും അന്താരാഷ്ട്രവുമായ യാത്രാ ഗതാഗതത്തെ ഗണ്യമായി ബാധിച്ചതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഉയർന്ന വിമാന നിരക്കുകൾ, സർവീസ് റദ്ദാക്കലുകൾ, യാത്രാ…

സിനിമ തുടങ്ങും മുമ്പ് സുരക്ഷാ പരിശോധന! കുവൈത്തിലെ തിയേറ്ററുകളിൽ ഫയർഫോഴ്സിന്റെ മിന്നൽ റെയ്ഡ്

കുവൈത്തിലെ സിനിമാ തിയേറ്ററുകളിൽ സുരക്ഷാ പരിശോധന ശക്തമാക്കി കുവൈറ്റ് ഫയർ ഫോഴ്സ്. രാജ്യത്തെ വിവിധ തിയേറ്ററുകളിൽ അഗ്നിസുരക്ഷാ സംവിധാനങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായാണ് പരിശോധന നടത്തിയത്. ഇൻസ്പെക്ടർമാർ നടത്തിയ…

തീപ്പിടിച്ചാൽ രക്ഷയില്ല! ഇക്കാര്യങ്ങൾ ഒഴിവാക്കാൻ കുവൈറ്റ് ഫയർ ഫോഴ്സിന്റെ കർശന മുന്നറിയിപ്പ്

കുവൈറ്റ് സിറ്റി: സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് കെട്ടിടങ്ങളുടെ ബേസ്‌മെന്റുകൾ സ്റ്റോറേജുകളാക്കി മാറ്റുന്നതിനും അശാസ്ത്രീയമായി തടികൊണ്ടുള്ള പാർട്ടീഷനുകൾ നിർമ്മിക്കുന്നതിനുമെതിരെ കുവൈറ്റ് ഫയർ ഫോഴ്സ് കർശന മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനങ്ങൾ വലിയ തീപിടുത്തങ്ങൾക്ക്…

അമിതവേഗതയ്ക്ക് കുവൈറ്റിൽ പണി പാളും: വാഹനം പിടിച്ചെടുക്കും, പ്രവാസികളാണെങ്കിൽ നാടുകടത്തും!

കുവൈറ്റ് സിറ്റി: കുവൈറ്റിൽ റോഡുകളിൽ പറന്നുപറന്ന് വണ്ടിയോടിക്കുന്നവർ ഇനി ശരിക്കും സൂക്ഷിക്കണം. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് അമിതവേഗതയിൽ വാഹനമോടിക്കുന്നവർക്കെതിരെ അതിശക്തമായ നടപടികളുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിക്കഴിഞ്ഞു. നിർദ്ദിഷ്ട വേഗപരിധി ലംഘിക്കുന്നവർക്ക്…

ആക്രമിച്ചാൽ തിരിച്ചടിക്കും! ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈത്ത്; സ്വയംപ്രതിരോധത്തിന് അവകാശമുണ്ടെന്ന് വിദേശകാര്യമന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്ത് ഭൂപ്രദേശങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും മേലുള്ള നഗ്നമായ ലംഘനമാണിതെന്നും, ഇത്തരം…

ഹജ്ജ് തീർത്ഥാടനം: കുവൈറ്റ് എയർപോർട്ടിൽ പരിശോധന ശക്തമാക്കി; നടപടികൾ ഇനി കൂടുതൽ വേഗത്തിലാകും!

കുവൈറ്റ് സിറ്റി: വരാനിരിക്കുന്ന ഹജ്ജ് സീസണിന് മുന്നോടിയായി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ സുരക്ഷാ-പരിശോധനാ നടപടികൾ വിലയിരുത്താൻ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഉന്നതതല പരിശോധന നടത്തി. വിമാനത്താവളത്തിലെ നാലാം നമ്പർ…

വെന്തുരുകും; കുവൈത്തിലെ വാരാന്ത്യ കാലാവസ്ഥാ പ്രവചനം അറി‍ഞ്ഞാൽ ഞെട്ടും

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വരും ദിവസങ്ങളിൽ ചൂട് കടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ ആഴ്ചയിൽ രാജ്യത്ത് കടുത്ത ചൂടും ശക്തമായ പൊടിക്കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അധികൃതർ…

മിഡിൽ ഈസ്റ്റ് വീണ്ടും യുദ്ധഭീതിയിൽ; അമേരിക്കൻ ആക്രമണത്തിന് പിന്നാലെ കുവൈത്തിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാൻ ആക്രമണം

ബന്ദർ അബ്ബാസ് വിമാനത്താവളത്തിന് സമീപം അമേരിക്ക നടത്തിയ സൈനിക നടപടിക്ക് തിരിച്ചടിയായി കുവൈത്തിലെ അമേരിക്കൻ വ്യോമതാവളത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അവകാശപ്പെട്ടു. പ്രാദേശിക…

മാംസത്തിന്റെ നാറ്റം മറച്ചത് ഇഞ്ചിയിലും മസാലയിലും! കുവൈത്തിൽ പ്രമുഖ റെസ്റ്റോറന്റുകളിലേക്ക് ചീഞ്ഞ മാംസം വിതരണം ചെയ്ത സംഘം പിടിയിൽ

രാജ്യത്തെ പ്രമുഖ റെസ്റ്റോറന്റുകളിലേക്ക് ചീഞ്ഞതും വ്യാജവുമായ മാംസം വിതരണം ചെയ്തിരുന്ന കബാബ് മാംസ വിതരണക്കാരനെ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ അധികൃതർ അറസ്റ്റ് ചെയ്തു. ഭക്ഷ്യസുരക്ഷയെ സംബന്ധിച്ച് വലിയ…

ശത്രുക്കളിൽ നിന്ന് എളുപ്പത്തിൽ ഒളിച്ചിരിക്കും, മരുഭൂമിയിലെ ‘വ്യാജ കോബ്ര’; കുവൈറ്റിൽ അപൂർവ ഇനം ‘മോയ്‌ല’ പാമ്പിനെ കണ്ടെത്തി

കുവൈത്തിലെ മരുഭൂമി മേഖലയിൽ അപൂർവ ഇനത്തിൽപ്പെട്ട ‘മോയ്‌ല’ പാമ്പിനെ കണ്ടെത്തിയതായി പരിസ്ഥിതി പ്രവർത്തകനായ ഡോ. അബ്ദുള്ള അൽ സെയ്ദാൻ അറിയിച്ചു. വടക്കേ ആഫ്രിക്കയിലെയും മിഡിൽ ഈസ്റ്റിലെയും മരുഭൂമികളിൽ മാത്രം സാധാരണയായി കണ്ടുവരുന്ന…

20 വർഷത്തെ കണ്ണീരും കാത്തിരിപ്പും അവസാനിച്ചു… പെരുന്നാൾ ദിനത്തിൽ അബ്ദുൽ റഹീം ഒടുവിൽ ഉമ്മയുടെ അരികിലേക്ക്

രണ്ട് പതിറ്റാണ്ടോളം നീണ്ട തടവുജീവിതത്തിനൊടുവിൽ അബ്ദുൽ റഹീം ഒടുവിൽ സ്വന്തം നാടിന്റെ മണ്ണിൽ തിരിച്ചെത്തി. ബലിപെരുന്നാളിന്റെ ആഹ്ലാദത്തിനിടെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ നിമിഷം, വർഷങ്ങളായുള്ള കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും വികാരനിർഭരമായ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy