നിയമലംഘനത്തിന്റെ പേരില്‍ കുവൈറ്റില്‍ 14 കടകള്‍ അടച്ചു

കുവൈറ്റ്: കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ മേഖലകളില്‍ പരിശോധന നടത്തി. ക്യാപിറ്റല്‍ മുനിസിപ്പാലിറ്റി ബ്രാഞ്ചിന്റെ വയലേഷന്‍ റിമൂവര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുബാറക്കിയ പ്രദേശത്തെ കടകളിലാണ് പരിശോധന നടത്തിയത്. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ആസന്നമായ അപകടമുണ്ടാക്കുന്നതിനാല്‍ 14 കടകള്‍ അടച്ചുപൂട്ടിയെന്നാണ് റിപ്പോര്‍ട്ട്.

കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/FK2LuDmTTuoFLQsTRaOZuw

നഗരസഭ അംഗീകരിച്ച യഥാര്‍ത്ഥ പ്ലാനില്‍ ലൈസന്‍സ് എടുക്കാതെയാണ് കടയുടമകള്‍ ഭേദഗതി വരുത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്. കടകള്‍ അടയ്ക്കുന്നതിനുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് എല്ലാ നിയമ നടപടികളും സ്വീകരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy