കുടുംബാംഗങ്ങളുടെ സിവില്‍ ഐഡി കാര്‍ഡ് പുതുക്കാന്‍ ഇത്ര എളുപ്പമോ? പുതിയ സംവിധാനം നിലവില്‍ വന്നു

കുവൈറ്റ്: കുവൈറ്റിലെ സഹേല്‍ ആപ്പില്‍ പുതിയ സേവനം കൂടി ഉള്‍പ്പെടുത്തി. ഇലക്ട്രോണിക് സേവനങ്ങള്‍ക്കായുള്ള ഏകീകൃത സര്‍ക്കാര്‍ സംവിധാനമായ സഹേല്‍ ആപ്പിലാണ് പുതിയ സേവനമെത്തിയത്. കുവൈറ്റില്‍ ആശ്രിത വിസയില്‍ കഴിയുന്ന തങ്ങളുടെ കുടുംബാംഗങ്ങളുടെ സിവില്‍ ഐ. ഡി. കാര്‍ഡ് ലളിതമായ നടപടി ക്രമങ്ങളിലൂടെ പുതുക്കാന്‍ കുടുംബ നാഥന് സാധ്യമാക്കുന്നതാണു പുതിയ സംവിധാനം എന്ന് സഹേല്‍ ഔദ്യോഗിക വക്താവ് യൂസഫ് ഖാസിം വ്യക്തമാക്കി. ഇത് വളരെ ഉപയോഗപ്രദമായ കാര്യമാണെന്നാണ് പതു അഭിപ്രായം.

അതേ സമയം ഈ സംവിധാനത്തിലൂടെ കുടുംബാംഗങ്ങളുടെ സിവില്‍ ഐഡി കാര്‍ഡ് പുതുക്കല്‍ സേവനം കൂടുതല്‍ വേഗത്തിലും ലളിതമായും ഉപയോഗിക്കാന്‍ സാധിക്കും. ഉപയോക്താക്കള്‍ അപ്പ്‌ലിക്കേഷനില്‍ പ്രവേശിച്ച് മെനു തെരഞ്ഞെടുത്ത ശേഷം നിര്‍ദ്ദേശങ്ങള്‍ പിന്തുടര്‍ന്നാല്‍ എളുപ്പത്തില്‍ സേവനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധ്യമാകുമെന്നാണ് റി്‌പ്പോര്‍ട്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/F01ELZ6DHGILPoqh1fXNmd

https://www.kuwaitvarthakal.com/2022/04/26/heres-a-great-free-app-that-teaches-english-fluently/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy