കുവൈറ്റ് ഓയിൽ കമ്പനി സീനിയർ എൻജിനീയർ ആലപ്പുഴ സനാതനം വാർഡിൽ പുത്തൻപാലത്ത് വീട്ടിൽ തോമസ് പി ജോണി നിര്യാതനായി . നാട്ടിൽ നിന്ന് വൃക്ക മാറ്റി വെയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് അടുത്തിടെയാണ് കുവൈറ്റിൽ മടങ്ങിയത്തിയത് . പിന്നീട് ന്യൂയുമോണിയ ബാധിച്ചതിനെ തുടർന്ന് അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു . ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത് . മൃതദേഹം ശനിയാഴ്ച രാവിലെ 10:00 മണിക്ക് സബാ മോർച്ചറിയിൽ പൊതുദർശനത്തിന് വെയ്ക്കും . സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10:30ന് ആലപ്പുഴ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ . ഭാര്യ : ജൂബി തോമസ് . മക്കൾ : ആരോൺ ജോൺ തോമസ് ( എൻജിനീയറിങ് വിദ്യാർത്ഥി – ബെർക്കിലി യൂണിവേഴ്സിറ്റി , കാലിഫോർണിയ ) ഷാരോൺ മറിയ തോമസ് ( പത്താം ക്ലാസ് വിദ്യാർത്ഥി – ഡി പി സ് സ്കൂൾ കുവൈറ്റ് ).കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/Gs02zVFV3PvDjVRepGqjzu
Related Posts
കുവൈത്തിലെ ഏറ്റവും വലിയ ശക്തി ഇന്നും ഇന്ത്യക്കാർ! 53.1 ലക്ഷം ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യൻ പ്രവാസികൾ
Kuwait Weather Update; കുവൈറ്റിൽ പൊടിക്കാറ്റ് കുറയുന്നു; രാത്രിയോടെ അന്തരീക്ഷം തെളിയുമെന്ന് കാലാവസ്ഥാ വകുപ്പ്
Kuwait Living Cost Rise; കുവൈറ്റിൽ വിലക്കയറ്റം രൂക്ഷമാകുന്നു; ഭക്ഷ്യസാധനങ്ങൾക്കും യാത്രാചെലവിനും വില വർദ്ധിച്ചു; പ്രവാസികൾ പ്രതിസന്ധിയിൽ