ശ്രദ്ധിക്കണേ….അറ്റകുറ്റപ്പണികൾ, കുവൈറ്റിലെ ഈ നാല് മേഖലകളിൽ വൈദ്യുതി മുടങ്ങും

കുവൈത്തിലെ നാല് ജനവാസ മേഖലകളിൽ ഇന്ന് വൈദ്യുതി വിതരണം താൽക്കാലികമായി നിർത്തിവയ്ക്കും. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയമാണ് അറ്റകുറ്റപ്പണികളുടെ ഭാഗമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതായി അറിയിച്ചത്. സെക്കൻഡറി ട്രാൻസ്‌ഫോർമർ സ്റ്റേഷനുകളിൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള അറ്റകുറ്റപ്പണികളാണ് നടക്കുന്നത്. രാവിലെ എട്ടിന് ആരംഭിക്കുന്ന ജോലികൾ പരമാവധി നാല് മണിക്കൂർ വരെ നീളാനാണ് സാധ്യത.

വൈദ്യുതി തടസ്സം നേരിടുന്ന മേഖലകളും ബ്ലോക്കുകളും:

  • നോർത്ത് വെസ്റ്റ് സുലൈബിഖാത്ത് – ബ്ലോക്ക് 2
  • ഫർവാനിയ – ബ്ലോക്ക് 2
  • അബ്ദുല്ല അൽ മുബാറക് – ബ്ലോക്ക് 6
  • അലി സബാഹ് അൽ സാലെം – ബ്ലോക്ക് 2

അറ്റകുറ്റപ്പണികളുടെ പുരോഗതിയും സാഹചര്യങ്ങളും അനുസരിച്ച് വൈദ്യുതി നിയന്ത്രണത്തിന്റെ സമയത്തിൽ മാറ്റമുണ്ടാകാമെന്നും മന്ത്രാലയം വ്യക്തമാക്കി. വൈദ്യുതി സംബന്ധമായ പരാതികൾക്കും തടസ്സങ്ങൾക്കും മന്ത്രാലയത്തിന്റെ 152 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *