കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ഈജിപ്തിൽ നിന്നും ഇന്ത്യയിൽ നിന്നും 174 വിമാനങ്ങൾ സർവീസ് നടത്തി. ആദ്യ ആഴ്ചയിൽ ഈജിപ്തിൽ നിന്ന് 89 വിമാനങ്ങളും ഇന്ത്യയിൽ നിന്ന് 85 വിമാനങ്ങളുമാണ് എത്തിയത് . സെപ്റ്റംബർ 5 മുതൽ 11 വരെയുള്ള ഈ കാലയളവിൽ ഈ വിമാനങ്ങളിലായി 17,843 യാത്രക്കാരാണ് ആകെ കുവൈത്തിൽ എത്തിയത് .ഇവരിൽ 10,261 യാത്രക്കാർ ഈജിപ്തിൽ നിന്നും 7,582 പേർ ഇന്ത്യയിൽ നിന്നുമാണ് .നിലവിൽ പ്രതിദിനം 10,000 യാത്രക്കാർ എന്ന തോതിലാണ് വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി .നിലവിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം സുഗമമായാണ് മുന്നോട്ട് പോകുന്നത് ,സെപ്റ്റംബർ അവസാനിക്കുന്നതോടെ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് സൂചന. ഇതോടെ വരും ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണം ഉയരുമെന്നാണ് പ്രതീക്ഷിക്കപെടുന്നത് കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ പാലിച്ചു കൊണ്ടാണ് കുവൈത്തിലേക്ക് യാത്രക്കാർക്ക് പ്രവേശനം അനുവദിക്കുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/LukEhRydftA5KCahfLO5e6