ഒഴിഞ്ഞുകിടക്കുന്ന മൈതാനത്ത് ചൂതാട്ടം; കുവൈത്തില്‍ പ്രവാസികൾ പിടിയിൽ

സൽഹിയ പ്രദേശത്ത് ഒഴിഞ്ഞുകിടക്കുന്ന മൈതാനത്ത് ചൂതാട്ടത്തിൽ ഏർപ്പെട്ടിരുന്ന നാല് ഏഷ്യൻ പൗരന്മാരെ ക്യാപിറ്റൽ സെക്യൂരിറ്റി പെട്രോൾ സംഘം അറസ്റ്റ് ചെയ്തു. പ്രദേശത്ത് അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയത്. സൽഹിയയിലെ വിജനമായ മൈതാനത്ത് ചൂതാട്ടം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചയുടൻ ക്യാപിറ്റൽ സെക്യൂരിറ്റി ഡയറക്ടറേറ്റിൽ നിന്നുള്ള പെട്രോൾ സംഘം സ്ഥലത്തേക്ക് തിരിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സുരക്ഷാ സംഘം ചൂതാട്ടത്തിൽ മുഴുകിയിരുന്ന നാല് പേരെയും കയ്യാമം വെച്ച് പിടികൂടി. പ്രതികളിൽ നിന്ന് ചൂതാട്ടത്തിന് ഉപയോഗിച്ച പണവും ഉദ്യോഗസ്ഥർ കണ്ടുകെട്ടി. പിടികൂടിയ പ്രതികളെയും പിടിച്ചെടുത്ത തുകയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറി. രാജ്യത്ത് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടികൾ തുടരുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *