
Dubai shared housing areas; ദുബായിൽ കൂട്ടുതാമസത്തിന് നിയമപരമായി അനുമതിയുള്ള പ്രദേശങ്ങളുടെ പൂർണ്ണമായ പട്ടിക പുറത്തുവിട്ട് ദുബായ് മുനിസിപ്പാലിറ്റി. മ്യൂനിസിപ്പാലിറ്റി പുറപ്പെടുവിച്ച പുതിയ സർക്കുലർ പ്രകാരം നഗരത്തിലെ 44-ലധികം പ്രമുഖ മേഖലകളിലാണ് ഷെയറിംഗ് താമസത്തിന് അനുമതി നൽകിയിട്ടുള്ളത്. ചില മേഖലകളിൽ പ്രദേശം മുഴുവനായും അനുമതിയുള്ളപ്പോൾ, മറ്റു ചിലയിടങ്ങളിൽ പ്രത്യേകമായി നിർണ്ണയിച്ചിട്ടുള്ള ഭാഗങ്ങളിൽ മാത്രമായിരിക്കും കൂട്ടുതാമസത്തിന് പെർമിറ്റ് ലഭിക്കുക. ദുബായ് നിവാസികളുടെ സുരക്ഷയും ശുചിത്വവും ജീവിതനിലവാരവും ഉയർത്തുന്നതിനായി കൊണ്ടുവന്ന പുതിയ ‘2026-ലെ 4-ാം നമ്പർ നിയമത്തിന്റെ’ തുടർച്ചയായാണ് ഈ സർക്കുലർ. അനുമതിയില്ലാത്ത മേഖലകളിൽ ഷെയറിംഗ് താമസം നടത്തിയാൽ കർശന നിയമനടപടികൾ നേരിടേണ്ടി വരും.
താഴെ പറയുന്ന പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ പങ്കിട്ടുള്ള താമസസൗകര്യം അനുവദിക്കും:
Abu Hail
Al Baraha
Al Hamriya
Mankhool
Al Jaffiliya
Al Hudaibiya
Al Satwa
Port Saeed
Hor Al Anz East
Al Mamzar
Al Qusais Industrial Area 1, 2, 3, 4, 5
താഴെ പറയുന്ന പ്രദേശങ്ങളുടെ എല്ലാ ഭാഗങ്ങളിലും പങ്കിട്ടുള്ള താമസസൗകര്യം അനുവദിക്കും:
Al Ras
Al Dhagata (Deira)
Al Bateen
Sabkha
Eyal nasser
Al Murar
Naif
Al Rigga
Al Muteena
Al Muraqqabat
Riqqa Al Bateen- Near Dubai Creek
Hor Al Anz
Al Waheeda in Deira
Al Rashidiya
Al Nahda 1
Qusais
Al Twar 5
Al Nahda 2
Muhaisnah 4
Souq Kabeer
Umm Huraiar 1 and 2
Al Rafa
Karama
Oud Metha
Jumeira 1
Al Badaa
Barsha 1
Al Warqa 1
പുതിയ ചട്ടങ്ങൾ ലംഘിക്കുന്ന കെട്ടിട ഉടമകൾക്കും താമസക്കാർക്കും 500 ദിർഹം മുതൽ 5,00,000 (അഞ്ച് ലക്ഷം) ദിർഹം വരെ വൻ പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിലവിൽ ഷെയറിംഗ് കെട്ടിടങ്ങളായി പ്രവർത്തിക്കുന്നവയ്ക്ക് നിയമങ്ങൾ പാലിച്ചു ക്രമപ്പെടാൻ 2027 സെപ്റ്റംബർ 8 വരെ (ഒരു വർഷം) സാവകാശം അനുവദിച്ചിട്ടുണ്ട്. പുതിയ നിബന്ധനകൾ പ്രകാരം ഷെയറിംഗ് താമസത്തെ രണ്ട് പ്രധാന വിഭാഗങ്ങളായി തിരിച്ചു, വ്യക്തിഗത താമസം, കുടുംബ താമസം. ഒരു റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റ് അല്ലെങ്കിൽ വില്ല ഇതിൽ ഏതെങ്കിലും ഒരു വിഭാഗത്തിനായി മാത്രമേ നൽകാവൂ. ഒരു വീട്ടിൽ ബാച്ചിലേഴ്‌സിനെയും കുടുംബങ്ങളെയും ഒന്നിച്ച് താമസിപ്പിക്കുന്നത് പൂർണ്ണമായി നിരോധിച്ചു. ബാച്ചിലർ താമസത്തിന് ഒരാൾക്ക് കുറഞ്ഞത് 5 ചതുരശ്ര മീറ്റർ ബെഡ്‌റൂം സ്ഥലം നിർബന്ധമാണ്. ആവശ്യത്തിന് അടുക്കള, ബാത്ത്റൂം, ഡൈനിങ്, വിനോദ സ്ഥലങ്ങൾ, അലക്കാനുള്ള സൗകര്യം എന്നിവ ദുബായ് ബിൽഡിംഗ് കോഡ് അനുസരിച്ച് ഒരുക്കണം. ഏതൊരു അപ്പാർട്ട്‌മെന്റും ഷെയറിംഗ് താമസത്തിനായി നൽകണമെങ്കിൽ ദുബായ് മുനിസിപ്പാലിറ്റിയുടെ പ്രത്യേക പെർമിറ്റ് നിർബന്ധമാണ്. പെർമിറ്റില്ലാതെ ആളുകളെ താമസിപ്പിക്കുന്നവർക്കും, നിർദ്ദിഷ്ട മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കും എതിരെയായിരിക്കും അര മില്യൺ ദിർഹം വരെയുള്ള വൻ തുക പിഴ ചുമത്തുക. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t