കുവൈത്തിലേക്കുള്ള വിമാനത്തിൽ യാത്രക്കാരന് ദാരുണാന്ത്യം; വിമാനം അടിയന്തരമായി തിരിച്ചിറക്കി

ഇസ്താംബൂളിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട തുർക്കിഷ് എയർലൈൻസ് വിമാനത്തിൽ മധ്യവയസ്കനായ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. സംഭവത്തെ തുടർന്ന് വിമാനം തുർക്കിയിലെ അന്ത്യാല്യ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ചൊവ്വാഴ്ച രാത്രി 12.10ഓടെയാണ് തുർക്കിഷ് എയർലൈൻസിന്റെ TK770 വിമാനം ഇസ്താംബൂളിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ടത്. യാത്ര ആരംഭിച്ച് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് യാത്രക്കാരന്റെ ആരോഗ്യനില പെട്ടെന്ന് വഷളായത്. അടിയന്തര വൈദ്യസഹായം ആവശ്യപ്പെട്ട് വിമാന ജീവനക്കാർ ഉടൻ അനൗൺസ്മെന്റ് നടത്തി. യാത്രക്കാരിൽ ഉണ്ടായിരുന്ന അറബ് വംശജനായ ഒരു ഡോക്ടർ ബിസിനസ് ക്ലാസിലെത്തി ഇയാളെ പരിശോധിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണം സ്ഥിരീകരിച്ചതിന് പിന്നാലെ പുലർച്ചെ മൂന്ന് മണിയോടെ വിമാനം അന്ത്യാല്യ വിമാനത്താവളത്തിൽ ഇറക്കി. വിമാനം ലാൻഡ് ചെയ്ത ഉടൻ മൃതദേഹം ആംബുലൻസിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും യാത്രക്കാരനെ പരിശോധിച്ച ഡോക്ടറിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.

മരിച്ചയാളുടെ കൈവശം അമേരിക്കൻ പാസ്‌പോർട്ട് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ബാഗിൽ വിവിധ ആരോഗ്യപ്രശ്നങ്ങൾക്കുള്ള മരുന്നുകളും ഉണ്ടായിരുന്നതായി കണ്ടെത്തി. ഏകദേശം 50 വയസ്സുള്ളയാളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. അന്വേഷണത്തിനും ആവശ്യമായ നടപടിക്രമങ്ങൾക്കുമായി യാത്രക്കാരന്റെ ലഗേജുകളും വിമാനത്തിൽ നിന്ന് ഇറക്കി പരിശോധിച്ചു. നടപടികൾ പൂർത്തിയാക്കിയ ശേഷം വിമാനത്തിന്റെ ക്യാപ്റ്റൻ മറ്റ് യാത്രക്കാരെ മരണവിവരം ഔദ്യോഗികമായി അറിയിച്ചു. തുടർന്ന് പുലർച്ചെ 4.50ഓടെ വിമാനം അന്ത്യാല്യയിൽ നിന്ന് വീണ്ടും കുവൈത്തിലേക്ക് യാത്ര തിരിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ENPscRffOwo5x6O0PjsEUa?s=cl&p=a&ilr=1

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് ആകാശത്ത് മിസൈൽ ആക്രമണം; 24 മണിക്കൂറിനിടെ 5 ബാലിസ്റ്റിക് മിസൈലുകളും 7 ഡ്രോണുകളും വെടിവെച്ചിട്ട് വ്യോമപ്രതിരോധ സേന

കുവൈറ്റിന്റെ ആകാശപരിധി ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ ശ്രമങ്ങളെ രാജ്യം വിജയകരമായി പ്രതിരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ബാലിസ്റ്റിക് മിസൈലുകളെയും ഏഴ് ഡ്രോണുകളെയുമാണ് കുവൈറ്റ് വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തത്. ശത്രുരാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങളെ അതിശക്തമായ രീതിയിൽ നേരിടാൻ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചു എന്നത് സൈന്യത്തിന്റെ കരുത്ത് തെളിയിക്കുന്ന ഒന്നായി മാറി.

രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കിയാണ് ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ അത്യാധുനികമായ റഡാർ സംവിധാനങ്ങളും മിസൈൽ പ്രതിരോധ കവചങ്ങളും കൃത്യസമയത്ത് പ്രവർത്തിച്ചതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. വെടിവെച്ചിട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വിജനമായ പ്രദേശങ്ങളിൽ വീണതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈറ്റ് സൈന്യം അതീവ ജാഗ്രതയിലാണ്. ഏത് തരത്തിലുള്ള അപ്രതീക്ഷിത ആക്രമണങ്ങളെയും നേരിടാൻ രാജ്യം സുസജ്ജമാണെന്ന് സൈനിക വക്താവ് അറിയിച്ചു. അതിർത്തികളിലും ആകാശപരിധിയിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും സുരക്ഷാ പരിശോധനകളും നിരീക്ഷണങ്ങളും കർശനമായി തുടരാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ENPscRffOwo5x6O0PjsEUa?s=cl&p=a&ilr=1

Related Posts

Leave a Reply

Your email address will not be published. Required fields are marked *