Kuwait T5 customs drug; കുവൈറ്റ് എയർപോർട്ട് ടെർമിനൽ 5-ൽ നടത്തിയ പരിശോധനയിൽ വിവിധയിനം ലഹരിവസ്തുക്കൾ കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. ബംഗ്ലാദേശിൽ നിന്ന് എത്തിയ ഒരു യാത്രക്കാരനിൽ നിന്നാണ് വൻതോതിൽ ലഹരിമരുന്നുകൾ പിടികൂടിയത്. തുറമുഖങ്ങൾ, കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ ആന്റ് റിസർച്ച് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാലിഹ് അൽ-ഒമറിന്റെ മേൽനോട്ടത്തിലായിരുന്നു ഈ ഓപ്പറേഷൻ. യാത്രക്കാരന്റെ ലഗേജുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് നിരോധിത ലഹരിവസ്തുക്കൾ കണ്ടെടുത്തത്. ഇയാളുടെ കൈവശമുണ്ടായിരുന്ന മൂന്ന് ബാഗുകളിലായി 4.75 കിലോ കഞ്ചാവും, ആറ് ബാഗുകളിലായി 319.3 ഗ്രാം മെതാംഫെറ്റമിനും (Meth), ഹാലുസിനേജൻ വിഭാഗത്തിൽ പെടുന്ന 31 പാക്കറ്റുകളിലായി 6,211 എക്സ്റ്റസി (Ecstasy) ഗുളികകളും പിടിച്ചെടുത്തു. പിടിച്ചെടുത്ത ലഹരിമരുന്നുകളും പ്രതിയെയും തുടർനടപടികൾക്കായി ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് ആൻഡ് ആൽക്കഹോൾ കൺട്രോളിലേക്ക് (ഡ്രഗ് എൻഫോഴ്സ്മെന്റ്) കൈമാറി.