
ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം എന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ദുബൈയിൽ ഔദ്യോഗികമായി 10 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ ദുഃഖാചരണം ആരംഭിക്കും. ഈ കാലയളവിൽ ദുബൈയിലെ ദേശീയ പതാകകൾ പകുതി താഴ്ത്തിക്കെട്ടും. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുബൈ ഭരണകൂടവും ബന്ധപ്പെട്ട അധികൃതരും അനുശോചനം രേഖപ്പെടുത്തി. ദുഃഖാചരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ പിന്നീട് പുറത്തുവിടുമെന്ന് റിപ്പോർട്ടിൽ പറയുന്നു.