
മാസത്തെ ഗ്രോസറി ചെലവ് നിയന്ത്രിക്കാൻ ഉപഭോക്താക്കൾക്ക് സഹായകരമായ വിവരങ്ങളുമായി യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രാലയം. ഓഗസ്റ്റ് മാസത്തിൽ രാജ്യത്തെ 13 പ്രമുഖ റീട്ടെയിൽ ശൃംഖലകളിൽ നിരീക്ഷിച്ച 33 പ്രധാന അവശ്യസാധനങ്ങളുടെ ശരാശരി, കുറഞ്ഞ വിലകൾ മന്ത്രാലയം പ്രസിദ്ധീകരിച്ചു.
വില താരതമ്യം ചെയ്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ സാധനങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾക്ക് സഹായിക്കുന്നതിനാണ് കണക്കുകൾ പുറത്തുവിട്ടത്. അരി, മൈദ, പാചക എണ്ണ, മുട്ട, പാൽ, പാലുൽപന്നങ്ങൾ, പയർവർഗങ്ങൾ, ചിക്കൻ, ബ്രെഡ്, പഞ്ചസാര തുടങ്ങിയ നിത്യോപയോഗ സാധനങ്ങളാണ് വില നിരീക്ഷണത്തിൽ ഉൾപ്പെട്ടത്. ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം ഒരു കിലോ ബസ്മതി അരിയുടെ ശരാശരി വില 16.62 ദിർഹവും 5 കിലോ പാക്കറ്റിന് 45.53 ദിർഹവുമാണ്. ഒരു ലീറ്റർ ഫ്രഷ് പാലിന് ശരാശരി 9.46 ദിർഹവും 30 മുട്ടയ്ക്ക് 23.05 ദിർഹവുമാണ് വില.
മന്ത്രാലയത്തിന്റെ ‘Essential Goods Prices Platform’ വഴി വിവിധ കടകളിലെ വിലകൾ ഉപഭോക്താക്കൾക്ക് നേരിട്ട് താരതമ്യം ചെയ്യാം. ഉൽപന്നവും റീട്ടെയിൽ സ്ഥാപനവും തിരഞ്ഞെടുത്ത് കുറഞ്ഞ വില കണ്ടെത്താനും ഇതിലൂടെ സാധിക്കും. ഏപ്രിലിൽ ആരംഭിച്ച പ്ലാറ്റ്ഫോം അവശ്യസാധനങ്ങളുടെ വില ദിവസേന അപ്‌ഡേറ്റ് ചെയ്യുകയും വിവിധ റീട്ടെയിൽ ശൃംഖലകളിൽ നിന്നുള്ള വിലവിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നു. ഉപഭോക്താക്കൾക്ക് കൂടുതൽ ബോധപൂർവം ഷോപ്പിങ് നടത്താനും കുടുംബ ബജറ്റ് നിയന്ത്രിക്കാനും ഈ സംവിധാനം സഹായിക്കുകയാണ് ലക്ഷ്യം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t