ജയ്വാൻ കാർഡുണ്ടോ? വിമാന ടിക്കറ്റിലും ഹോട്ടൽ ബുക്കിങ്ങിലും ഇനി ഇളവുകൾ; കൂടുതൽ അറിയാം

യുഎഇയുടെ ദേശീയ പേയ്‌മെന്റ് കാർഡായ ജയ്വാൻ ഉപയോഗിക്കുന്നവർക്ക് യാത്രാ ബുക്കിങ്ങുകളിൽ പുതിയ ആനുകൂല്യങ്ങൾ. എമിറേറ്റ്‌സ്, ഇത്തിഹാദ്, ട്രിപ്പ്.കോം തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളാണ് ജയ്വാൻ കാർഡ് ഉടമകൾക്കായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 16 മുതൽ ദുബൈയിൽനിന്നുള്ള എമിറേറ്റ്‌സ് വിമാനങ്ങളുടെ ബുക്കിങ്ങിന് ജയ്വാൻ കാർഡ് ഉപയോഗിക്കാം. റോയൽ ഡെബിറ്റ്, പ്രസ്റ്റീജ് ഡെബിറ്റ്, പ്രീപെയ്ഡ് കാർഡ് ഉടമകൾക്ക് നിശ്ചിത കാലയളവിൽ എയർപോർട്ട് ലോഞ്ച് കിഴിവുകളും ലഭിക്കും. 2026 സെപ്റ്റംബർ 16 മുതൽ 2027 ഓഗസ്റ്റ് 31 വരെ നടത്തുന്ന ബുക്കിങ്ങുകൾക്കാണ് ഈ ഓഫർ ബാധകം. യാത്ര 2028 ഫെബ്രുവരി 29നകം നടത്തേണ്ടതാണ്.

ഇത്തിഹാദിന്റെ വെബ്‌സൈറ്റിലും ജയ്വാൻ പേയ്‌മെന്റ് സംവിധാനം ലഭ്യമായി. ഇത്തിഹാദ് ഗസ്റ്റ് അംഗങ്ങളായ ജയ്വാൻ റോയൽ കാർഡ് ഉടമകൾക്ക് കംഫർട്ട്, ഡീലക്സ് നിരക്കുകളിൽ 10 ശതമാനം വരെ ഇളവ് ലഭിക്കും. വിമാനയാത്ര മാത്രമല്ല, ഹോട്ടൽ ബുക്കിങ്ങിലും നേട്ടമുണ്ട്. ജയ്വാൻ പ്രസ്റ്റീജ്, റോയൽ കാർഡ് ഉടമകൾക്ക് ട്രിപ്പ്.കോം വഴി വിമാന ടിക്കറ്റുകളും ഹോട്ടലുകളും ബുക്ക് ചെയ്യുമ്പോൾ 7 ശതമാനം തുടർച്ചയായ കിഴിവ് ലഭിക്കും. വിദേശയാത്രകളിലും ജയ്വാൻ കാർഡ് ഉപയോഗിക്കാം. യൂണിയൻ പേ ഇന്റർനാഷണലുമായി സഹകരിച്ചുള്ള സംവിധാനത്തിലൂടെ 183ലധികം രാജ്യങ്ങളിലെ 100 ദശലക്ഷത്തിലധികം വ്യാപാര സ്ഥാപനങ്ങളിലും 1.8 ദശലക്ഷം എടിഎമ്മുകളിലും കാർഡ് ഉപയോഗിക്കാനാകുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

റോയൽ കാർഡ് ഉടമകൾക്ക് പ്രയോറിറ്റി പാസ് വഴി ലോകമെമ്പാടുമുള്ള 1,800ലധികം എയർപോർട്ട് ലോഞ്ചുകളിലേക്കും പ്രവേശനമുണ്ട്. കൂടാതെ മെഡിക്കൽ അടിയന്തര സാഹചര്യങ്ങൾ, യാത്ര റദ്ദാക്കൽ, ബാഗേജ് വൈകൽ തുടങ്ങിയവയ്ക്കുള്ള യാത്രാ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *