ഹോർമുസ് അടഞ്ഞാൽ എന്ത് ചെയ്യും?; ബദൽ വഴിയുമായി ഗൾഫ് രാജ്യങ്ങൾ; അയൽ രാജ്യങ്ങളിലേക്ക് പൈപ്പ് ലൈൻ വഴി ക്രൂഡ് എത്തിക്കാൻ പദ്ധതി!…

ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ കയറ്റുമതി തടസ്സപ്പെടാതിരിക്കാൻ യുഎഇ ബദൽ മാർഗങ്ങൾ ശക്തമാക്കുന്നു. യുഎഇയുടെ കിഴക്കൻ തുറമുഖങ്ങൾ കൂടുതൽ സജീവമാക്കി കയറ്റുമതി തുടരാനുള്ള നടപടികൾ ആരംഭിച്ചതായി വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി അറിയിച്ചു. ഹോർമുസ് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് കിഴക്കൻ തുറമുഖങ്ങളുടെ ശേഷി പ്രയോജനപ്പെടുത്തി ബദൽ കയറ്റുമതി മാർഗം ഒരുക്കുന്നത്. ഇതിലൂടെ ആഗോള വിതരണശൃംഖലയിലെ തടസ്സങ്ങൾ പരമാവധി കുറയ്ക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

അതിനിടെ, കയറ്റുമതി വിതരണശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ കപ്പലുകൾ വാങ്ങാൻ കുവൈത്ത് പെട്രോളിയം കോർപറേഷൻ തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്. പൈപ്പ്‌ലൈൻ വഴി അസംസ്കൃത എണ്ണ അയൽരാജ്യങ്ങളിലേക്ക് എത്തിക്കുന്നതിനും അവിടെ സംഭരണശാലകൾ ഒരുക്കുന്നതിനുമുള്ള പദ്ധതിയും കുവൈത്ത് പരിഗണിക്കുന്നുണ്ട്. ഈ മാസത്തെ ക്രൂഡ് ഓയിൽ കയറ്റുമതിയുമായി ബന്ധപ്പെട്ട് ഖത്തർ എനർജി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. കപ്പലിൽ എണ്ണ കയറ്റുന്നതുവരെയുള്ള ഉത്തരവാദിത്തം വിൽപ്പനക്കാരനിൽ നിക്ഷിപ്തമായ ഫ്രീ ഓൺ ബോർഡ് (FOB) വ്യവസ്ഥയിലാണ് ടെൻഡർ. തുടർന്ന് കപ്പലിന്റെ മടക്കയാത്രയിലെ സുരക്ഷ വാങ്ങുന്നവരുടെ ഉത്തരവാദിത്തമായിരിക്കും.

ഖത്തറിലെ അൽ ഷഹീൻ ടെർമിനലിൽ എത്തുന്ന കപ്പലുകൾക്ക് ഇന്ധനം നിറച്ചുനൽകുന്നതിനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. അതേസമയം, ഹോർമുസ് കടലിടുക്കിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ദക്ഷിണ കൊറിയ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചതായും റിപ്പോർട്ടുണ്ട്. ഹോർമുസ് മേഖലയിലെ അനിശ്ചിതത്വം തുടരുന്നതിനിടെ, ഗൾഫ് രാജ്യങ്ങൾ കയറ്റുമതിക്കും ഊർജ വിതരണത്തിനുമായി ബദൽ മാർഗങ്ങൾ ശക്തിപ്പെടുത്തുന്നതാണ് പുതിയ നീക്കങ്ങളിലൂടെ വ്യക്തമാകുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *