Dubai Fake Visa Scam; ജാഗ്രത! വ്യാജ ഫ്രീലാൻസ് വിസയുമായി നടന്ന ‘താരത്തെ’ പൊക്കി ദുബായ് പോലീസ്

Dubai Fake Visa Scam; വ്യാജ ഫ്രീലാൻസ് വിസകൾ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ വിദേശ പൗരനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. സ്വന്തം നാട്ടിൽ കല, വിനോദ മേഖലകളിൽ പ്രശസ്തനായിരുന്ന വ്യക്തിയാണ് പിടിയിലായതെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. ദുബായ് പോലീസും ജിഡിആർഎഫ്എയും സംയുക്തമായാണ് പരിശോധന നടത്തിയത്. ഒരാളുടെ കൈവശമുണ്ടായിരുന്ന വ്യാജ രേഖയെക്കുറിച്ച് ലഭിച്ച വിവരത്തെത്തുടർന്ന് നടത്തിയ വിശദമായ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. യുഎഇയിൽ തൊഴിൽ അന്വേഷിക്കുന്നവരെയും മെച്ചപ്പെട്ട ജീവിതം ആഗ്രഹിക്കുന്നവരെയുമാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി വ്യാജ വിസകൾ പ്രചരിപ്പിച്ച് ഇയാൾ പണം തട്ടുകയായിരുന്നുവെന്ന് ജിഡിആർഎഫ്എ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. അലി ബിൻ അജിഫ് അൽ സാബി പറഞ്ഞു. ഔദ്യോഗിക നടപടിക്രമങ്ങൾ പാലിക്കാതെ സോഷ്യൽ മീഡിയ വഴിയോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയോ ലഭിക്കുന്ന വിസ വാഗ്ദാനങ്ങളിൽ വീഴരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. ചില തട്ടിപ്പുകാർ സർക്കാർ സംവിധാനങ്ങളുമായി ബന്ധമുണ്ടെന്ന് തോന്നിപ്പിക്കുന്ന രീതിയിലാകും പരസ്യങ്ങൾ നൽകുന്നത്. ഇത്തരം വ്യാജ വാഗ്ദാനങ്ങൾ വിശ്വസിച്ച് പണമോ വ്യക്തിഗത വിവരങ്ങളോ കൈമാറരുത്. വിസ, റെസിഡൻസി സംബന്ധമായ എല്ലാ ഇടപാടുകളും സർക്കാർ അംഗീകരിച്ച ലൈസൻസുള്ള സേവന കേന്ദ്രങ്ങൾ വഴിയോ ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയോ മാത്രമേ പൂർത്തിയാക്കാവൂ എന്ന് എൻട്രി പെർമിറ്റ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഖലഫ് അഹമ്മദ് അൽ ഗൈത്ത് അറിയിച്ചു. സംശയാസ്പദമായ ഏതെങ്കിലും വിസ ഓഫറുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണമെന്നും ജിഡിആർഎഫ്എ ദുബായ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *