കള്ളന്മാരുടെ കണക്കും താഴോട്ട്! കുവൈത്തിൽ മോഷണക്കേസുകൾ ഇത്ര ശതമാനം കുറഞ്ഞു


2026ലെ ആദ്യ ആറ് മാസങ്ങളിൽ കുവൈത്തിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസുകളിൽ ഗണ്യമായ കുറവുണ്ടായതായി നീതിന്യായ മന്ത്രി നാസർ അൽ സുമൈത് അറിയിച്ചു. 2025ലെ ആദ്യ പകുതിയിൽ 781 മോഷണക്കേസുകൾ രജിസ്റ്റർ ചെയ്തിരുന്നെങ്കിൽ, 2026ലെ ഇതേ കാലയളവിൽ എണ്ണം 442 ആയി കുറഞ്ഞു. ഇതോടെ മോഷണക്കേസുകളിൽ 43.4 ശതമാനം കുറവാണ്രേഖപ്പെടുത്തിയത്.

ഗുരുതര സ്വഭാവമുള്ള മോഷണക്കേസുകളിലും ശ്രദ്ധേയമായ കുറവുണ്ടായി. ബലപ്രയോഗത്തിലൂടെ നടത്തുന്ന കവർച്ചാക്കേസുകൾ 66.4 ശതമാനം കുറഞ്ഞു. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ 107 കേസുകൾ ഉണ്ടായിരുന്നിടത്ത്, ഈ വർഷം അത് 36 കേസുകളായി ചുരുങ്ങി.

പൂട്ടുപൊളിക്കൽ, മതിൽ ചാടൽ തുടങ്ങിയ അസാധാരണ മാർഗങ്ങളിലൂടെ നടത്തുന്ന മോഷണക്കേസുകളിലും കുറവുണ്ടായി. കഴിഞ്ഞ വർഷം 334 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ, 2026ലെ ആദ്യ ആറ് മാസങ്ങളിൽ ഇത് 172 കേസുകളായി കുറഞ്ഞു.

മറ്റ് രീതികളിലുള്ള മോഷണക്കുറ്റങ്ങളിലും 36.2 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

രാജ്യത്തെ ശിക്ഷാ സംവിധാനങ്ങളുടെ വികസനം, സുരക്ഷാ വിഭാഗങ്ങളുടെ തുടർച്ചയായ പ്രവർത്തനം, കുറ്റകൃത്യങ്ങൾ തടയുന്നതിനായുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവയാണ് മോഷണക്കേസുകൾ കുറയാൻ പ്രധാന കാരണങ്ങളെന്ന് മന്ത്രി വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *