Abu Dhabi Autonomous Patrol Boat ; അബുദാബിയിൽ കടൽ നിരീക്ഷണത്തിന് ഇനി ഡ്രൈവറില്ലാ ബോട്ട്

Abu Dhabi Autonomous Patrol Boat;  അബുദാബിയിലെ ജലപാതകളിൽ സുരക്ഷയും നിരീക്ഷണവും ശക്തമാക്കുന്നതിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത സ്വയം നിയന്ത്രിത (Autonomous) പട്രോൾ ബോട്ടിന്റെ രണ്ടാം ഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. സാദിയത്ത് ഫെറി ടെർമിനലിന് സമീപം നടന്ന പരീക്ഷണത്തിൽ, സമുദ്രത്തിലെ തിരക്കേറിയ പാതകളിലൂടെ ഡ്രൈവറുടെ സഹായമില്ലാതെ സുരക്ഷിതമായി സഞ്ചരിക്കാനും മറ്റ് ബോട്ടുകളെ തിരിച്ചറിഞ്ഞ് കൂട്ടിയിടി ഒഴിവാക്കാനുമുള്ള ബോട്ടിന്റെ ശേഷി തെളിയിക്കപ്പെട്ടു. ബ്ലൂ ഗൾഫ് ഗ്രൂപ്പ് വികസിപ്പിച്ച 23 അടി നീളമുള്ള ഈ അത്യാധുനിക ബോട്ട് കരയിലുള്ള കൺട്രോൾ റൂമിലിരുന്നാണ് വിദഗ്ധർ നിയന്ത്രിച്ചത്. സ്മാർട്ട് ആൻഡ് ഓട്ടോണമസ് സിസ്റ്റംസ് കൗൺസിൽ, അബുദാബി മാരിടൈം, അബുദാബി ഇൻവെസ്റ്റ്‌മെന്റ് ഓഫീസ് എന്നിവയുടെ സംയുക്ത മേൽനോട്ടത്തിലാണ് പരീക്ഷണം നടന്നത്. സമുദ്ര സഞ്ചാരത്തിനായുള്ള അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് തടസ്സങ്ങൾ നീക്കുന്നതിനും, കൺട്രോൾ റൂമിൽ നിന്നുള്ള നിർദ്ദേശപ്രകാരം കൃത്യമായി നിർത്താനും തിരികെ എത്താനുമുള്ള ബോട്ടിന്റെ കഴിവ് അധികൃതർ വിലയിരുത്തി. കഴിഞ്ഞ മെയ് മാസത്തിൽ നടന്ന ആദ്യഘട്ട പരീക്ഷണത്തിന്റെ തുടർച്ചയായാണ് ഈ നടപടി. ഡ്രൈവറില്ലാ ബോട്ടുകളുടെ സുരക്ഷിതമായ പരീക്ഷണം ഉറപ്പാക്കാൻ അബുദാബി മുൻസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പ് നേരത്തെ തന്നെ പ്രത്യേക നിയമനിർമ്മാണം നടത്തിയിരുന്നു. അബുദാബി മൊബിലിറ്റിയുടെ കീഴിൽ ജലഗതാഗത മേഖല ഡിജിറ്റലൈസ് ചെയ്യുന്നതിന്റെയും സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായാണ് ഇത്തരം സ്വയം നിയന്ത്രിത യാനങ്ങളെ സജ്ജമാക്കുന്നത്. പുതിയ വാട്ടർവേ മോണിറ്ററിംഗ് ആൻഡ് കൺട്രോൾ സെന്ററിന്റെ സഹകരണത്തോടെ ഈ സാങ്കേതികവിദ്യ വരും ദിവസങ്ങളിൽ കൂടുതൽ വിപുലമാക്കാനാണ് അബുദാബിയുടെ ലക്ഷ്യം. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *