Kuwait weather update; ചുട്ടുപൊള്ളുന്ന വാരാന്ത്യം: കുവൈറ്റിൽ താപനില 47 ഡിഗ്രി കടക്കും

 Kuwait weather update; ഈ വാരാന്ത്യത്തിൽ കുവൈറ്റിൽ കനത്ത ചൂടും വർദ്ധിച്ച ആർദ്രതയും (Humidity) അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.
മൺസൂൺ കാറ്റിന്റെ ഫലമായി അന്തരീക്ഷത്തിൽ ഈർപ്പമുള്ള വായു പ്രവേശിക്കുമെന്നും കാറ്റ് ക്രമേണ തെക്കുകിഴക്കൻ ദിശയിലേക്ക് മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം ആക്ടിംഗ് ഡയറക്ടർ ദറാർ അൽ-അലി പറഞ്ഞു. ഇത് പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ ഹ്യുമിഡിറ്റി വർദ്ധിക്കാൻ കാരണമാകും. ഇടയ്ക്കിടെ ആകാശം മേഘാവൃതമാകാനും സാധ്യതയുണ്ട്.
വ്യാഴാഴ്ചയും ശനിയാഴ്ചയും താപനില 45°C മുതൽ 47°C വരെ ഉയരാൻ സാധ്യതയുണ്ട്. കനത്ത ചൂടും ഈർപ്പവും ചേരുന്നത് ശാരീരിക അസ്വസ്ഥതകൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഉച്ചസമയങ്ങളിൽ നേരിട്ട് വെയിലേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കടൽ പൊതുവേ ശാന്തമായിരിക്കുമെങ്കിലും, ശനിയാഴ്ച തിരമാലകൾ അഞ്ച് അടി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *