കുവൈത്ത് വ്യോമ പ്രതിരോധം സജീവം; മിസൈലുകളും ഡ്രോണുകളും തകർത്തു, പൊതുജനങ്ങളോട് സുരക്ഷാ നിർദേശങ്ങൾ പാലിക്കാൻ നിർദേശം

കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ രാജ്യത്തേക്ക് എത്തിയ ശത്രുതാപരമായ മിസൈലുകളെയും ഡ്രോണുകളെയും വിജയകരമായി തടഞ്ഞ് നശിപ്പിച്ചതായി കുവൈത്ത് സായുധ സേനയുടെ ജനറൽ സ്റ്റാഫ് അറിയിച്ചു. രാജ്യത്തിന്റെ വ്യോമാതിർത്തിയിലേക്ക് കടന്നുവന്ന ഭീഷണികൾക്കെതിരെയാണ് പ്രതിരോധ സേന അടിയന്തരമായി നടപടി സ്വീകരിച്ചത്. ഇതിനിടെ വിവിധ ഭാഗങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ മിസൈലുകളും ഡ്രോണുകളും തടഞ്ഞുനശിപ്പിക്കുന്നതിനിടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമാണെന്നും അധികൃതർ വ്യക്തമാക്കി. സ്ഥിതിഗതികൾ സുരക്ഷാ ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അറിയിച്ചു.

പൊതുജനങ്ങൾ ശാന്തത പാലിക്കണമെന്നും ബന്ധപ്പെട്ട അധികാരികൾ പുറത്തിറക്കുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കുവൈത്ത് സൈന്യം അഭ്യർഥിച്ചു. ഔദ്യോഗിക സർക്കാർ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകി. സംഭവവുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികൾ തുടരുകയാണെന്നും, പുതിയ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഔദ്യോഗികമായി അറിയിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy