കൂടുതൽ ചോദ്യങ്ങളില്ല; വർക്ക് പെർമിറ്റിന് എളുപ്പവഴി; ‘സീറോ ബ്യൂറോക്രസി’ പദ്ധതിയുമായി യുഎഇ

Dubai Marina skyline in the evening, which is called new Dubai.

യുഎഇയിൽ തൊഴിൽ അനുമതി (വർക്ക് പെർമിറ്റ്) സേവനങ്ങൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കാൻ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE) പുതിയ നടപടികൾ പ്രഖ്യാപിച്ചു. തൊഴിൽ വിപണിയിലെ സേവനങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി 13 വിഭാഗങ്ങളിലായുള്ള വർക്ക് പെർമിറ്റ് നടപടിക്രമങ്ങളാണ് നവീകരിച്ചിരിക്കുന്നത്.
സർക്കാരിന്റെ ‘സീറോ ബ്യൂറോക്രസി’ പദ്ധതിയുടെ ഭാഗമായുള്ള പരിഷ്‌കരണങ്ങളിലൂടെ നിരവധി രേഖകളുടെ നിർബന്ധിത സമർപ്പണം ഒഴിവാക്കുകയും അപേക്ഷകളിലെ വിവരങ്ങൾ ഗണ്യമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലാകുകയും സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കും സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകുകയും ചെയ്യും. പുതിയ സംവിധാനത്തിൽ ഫുൾടൈം, പാർട്ട് ടൈം, ഫ്രീലാൻസ്, വിദ്യാർഥി പരിശീലന-തൊഴിൽ അനുമതി, കുടുംബ വിസയിലുള്ളവർക്കുള്ള തൊഴിൽ അനുമതി, ഗോൾഡൻ വിസ ഉടമകൾക്കുള്ള തൊഴിൽ അനുമതി തുടങ്ങി വിവിധ വിഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. തൊഴിൽ വിപണിയുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് കൂടുതൽ സൗകര്യപ്രദമായ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

എല്ലാ സേവനങ്ങളും മന്ത്രാലയത്തിന്റെ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ ലഭ്യമാക്കും. തൊഴിൽ അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ ലളിതമാക്കുന്നതിനെക്കുറിച്ചുള്ള പൊതുജന അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി ജൂലൈ 30 വരെ ഇ-കൺസൾട്ടേഷനും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലെ നിയമന നടപടികൾ വേഗത്തിലാക്കുന്നതിനും തൊഴിൽ വിപണിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും തൊഴിലാളികളുടെ അവകാശ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരങ്ങൾ വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy