ഇറാനിൽ വീണ്ടും വൈദ്യുതി നിയന്ത്രണം; കനത്ത തിരിച്ചടിയിൽ ബിസിനസ് മേഖല, ജനരോഷം ശക്തമാകുന്നു

ഇറാനിൽ വീണ്ടും പ്രതിദിന വൈദ്യുതി നിയന്ത്രണം ജനജീവിതത്തെയും വ്യാപാര മേഖലയെയും പ്രതിസന്ധിയിലാക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദിവസേന രണ്ട് മണിക്കൂർ വരെ ഷെഡ്യൂൾ ചെയ്ത പവർ കട്ട് നടപ്പിലാക്കിയതായി റിപ്പോർട്ടുകളുണ്ട്. കടുത്ത പണപ്പെരുപ്പവും ഉപഭോക്താക്കളുടെ കുറഞ്ഞ വാങ്ങൽ ശേഷിയും മൂലം നേരത്തെ തന്നെ പ്രതിസന്ധിയിലായിരുന്ന ബിസിനസ് മേഖലക്ക് പുതിയ വെല്ലുവിളിയായിരിക്കുകയാണ് വൈദ്യുതി നിയന്ത്രണം. പ്രധാനമായും വൈകുന്നേരം 6 മുതൽ 8 വരെ വ്യാപാര സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ തിരക്കുള്ള സമയങ്ങളിലാണ് പല പ്രദേശങ്ങളിലും വൈദ്യുതി വിച്ഛേദനം നടക്കുന്നത്. ഇതുമൂലം ചെറുകിട വ്യാപാരികളും റീട്ടെയിൽ കടകളും വലിയ തിരിച്ചടിയാണ് നേരിടുന്നത്. കടകളിൽ വെളിച്ചമില്ലാത്തതും വ്യാപാര കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നതും കാരണം ഉപഭോക്താക്കൾ എത്താൻ മടിക്കുന്നതായി വ്യാപാരികൾ പറയുന്നു. “ഞങ്ങളുടെ പ്രദേശത്ത് ദിവസവും ഏകദേശം രണ്ട് മണിക്കൂർ വൈദ്യുതി ഇല്ലാതാകുന്നുണ്ട്. കച്ചവടം ഏറ്റവും സജീവമായ സമയത്താണ് പലപ്പോഴും വൈദ്യുതി മുടങ്ങുന്നത്. പണപ്പെരുപ്പം മൂലം ബിസിനസ് നേരത്തെ തന്നെ തകർച്ചയിലായിരുന്നു. ഇപ്പോൾ പവർ കട്ട് കൂടിയായതോടെ ഉപഭോക്താക്കളും അകന്നുപോകുകയാണ്,” ഒരു പ്രാദേശിക നിവാസി പറഞ്ഞു.

വിലക്കയറ്റവും വരുമാനത്തിലെ ഇടിവും നേരിടുന്ന ജനങ്ങൾക്ക് അവശ്യസേവനങ്ങളിലെ തടസ്സം കൂടുതൽ അസ്വസ്ഥത സൃഷ്ടിക്കുന്നതായി വിലയിരുത്തപ്പെടുന്നു. രാജ്യത്തെ ഊർജ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. വൈദ്യുതിയുടെ ആവശ്യകത വിതരണത്തെക്കാൾ ഉയർന്ന നിലയിൽ തുടർന്നാൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും വ്യാപാര മേഖലയെയും ഇത് കൂടുതൽ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ശക്തമാകുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy