യുഎഇയിൽ ഓവർടൈം ആനുകൂല്യങ്ങളിൽ നിയന്ത്രണം: പരമാവധി ഇത്ര ദിർഹം മാത്രം; പുതിയ നിയമം പ്രാബല്യത്തിൽ

അബുദാബിയിലെ സർക്കാർ ജീവനക്കാരുടെ ഓവർടൈം ആനുകൂല്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ഗവൺമെന്റ് എനേബിൾമെന്റ് വകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഇതനുസരിച്ച് ഒരു മാസത്തിൽ ലഭിക്കുന്ന ഓവർടൈം തുക അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമോ അല്ലെങ്കിൽ പരമാവധി 4,000 ദിർഹമോ ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. അധിക ജോലി ചെയ്യുന്നവർക്ക് പണമായോ അല്ലെങ്കിൽ എട്ട് മണിക്കൂർ ജോലിക്ക് ഒരു ദിവസത്തെ അവധി എന്ന നിലയിൽ വാർഷിക അവധിയോടൊപ്പമോ ഈ ആനുകൂല്യം കൈപ്പറ്റാവുന്നതാണ്.

സമയപരിധിയുടെ കാര്യത്തിലും വ്യക്തമായ നിബന്ധനകൾ പുതിയ പരിഷ്കാരത്തിലുണ്ട്. ഒരു മാസത്തിൽ പരമാവധി 80 മണിക്കൂറിലധികം ഓവർടൈം ചെയ്യാൻ പാടില്ലെന്നും ഒരു ദിവസം ഇത് നാല് മണിക്കൂറിൽ കൂടരുതെന്നും നിർദ്ദേശമുണ്ട്. സൂപ്പർവൈസറി തസ്തികയ്ക്ക് താഴെയുള്ള ജീവനക്കാർക്കായിരിക്കും ഈ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാവുക.

മേലുദ്യോഗസ്ഥന്റെ രേഖാമൂലമുള്ള നിർദ്ദേശപ്രകാരം മാത്രമായിരിക്കണം അധിക ജോലി ചെയ്യേണ്ടത്. കൂടാതെ, ഈ സമയം യഥാർഥ തൊഴിൽ ആവശ്യങ്ങൾക്കായിരിക്കണം ഉപയോഗിക്കേണ്ടതെന്നും ജീവനക്കാരന്റെ സാധാരണ ചുമതലകളിൽ ഉൾപ്പെടാത്ത ജോലികൾക്കായിരിക്കണം മുൻഗണന നൽകേണ്ടതെന്നും വകുപ്പ് വ്യക്തമാക്കുന്നു. സ്വന്തം ജോലിയിലുണ്ടായ വീഴ്ചകളോ അശ്രദ്ധയോ പരിഹരിക്കുന്നതിനായി എടുക്കുന്ന അധിക സമയം ഓവർടൈം ആയി കണക്കാക്കില്ലെന്നും പുതിയ ഉത്തരവിൽ പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy