ഡമാസ്കസിലെ യുഎഇ എംബസിക്ക് നേരെ ആക്രമണം: രണ്ട് പേർ അറസ്റ്റിൽ; വിദേശ നയതന്ത്ര കേന്ദ്രങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചു

സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ യുഎഇ എംബസിക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ സിറിയൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. എംഎസ്, എസ്എച്ച്എ എന്നിവരാണ് പിടിയിലായതെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. നയതന്ത്ര കാര്യാലയങ്ങൾക്ക് നേരെയുള്ള ഏതൊരു നീക്കവും ഗൗരവകരമായ നിയമലംഘനമാണെന്നും ഇത് വച്ചുപൊറുപ്പിക്കില്ലെന്നും സിറിയ വ്യക്തമാക്കി. നയതന്ത്ര പ്രതിനിധിയുടെ വസതിയിലേക്കും എംബസിയിലേക്കും കഴിഞ്ഞ ശനിയാഴ്ചയാണ് അക്രമികൾ അതിക്രമിച്ചു കയറാൻ ശ്രമിച്ചത്. പ്രതിഷേധത്തിന്റെ പേരിൽ നടന്ന ഈ അതിക്രമത്തെ യുഎഇ ശക്തമായി അപലപിച്ചു. എംബസിയുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര നിയമപ്രകാരം സിറിയ ബാധ്യസ്ഥരാണെന്ന് യുഎഇ ഭരണകൂടം ഓർമ്മിപ്പിച്ചു.

ആക്രമണത്തെത്തുടർന്ന് രാജ്യത്തെ നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷ ശക്തമാക്കാൻ സിറിയൻ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. സൗദി അറേബ്യയും ജിസിസി രാജ്യങ്ങളും യുഎഇ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ചു. നയതന്ത്ര കാര്യാലയങ്ങൾ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകമാണെന്നും അവയുടെ സുരക്ഷ പരമപ്രധാനമാണെന്നും സിറിയൻ വിദേശകാര്യ മന്ത്രാലയവും കൂട്ടിച്ചേർത്തു.

മറ്റൊരു സംഭവത്തിൽ അബുദാബിയിലെ ഹബ്ഷാൻ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തിൽ അഡ്നോക് ഗ്യാസ് കേന്ദ്രത്തിന് കേടുപാടുകൾ സംഭവിക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy