ദേശീയ ദിനാഘോഷത്തിനിടെ കുവൈറ്റിൽ മൊത്തം 921 നിയമലംഘനങ്ങൾ കണ്ടെത്തിയതായി പൊതുസുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ട്. ആഘോഷത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം ട്രാഫിക് അപകടങ്ങൾ 100 എണ്ണം ആയി, ഇതിൽ 7 റൺ ഓവർ അപകടങ്ങളും ഉൾപ്പെടുന്നു. 6 ബൈക്കുകൾ അധികൃതർ കണ്ടുകെട്ടി. 32 കേസുകൾ ഗ്രൂപ്പുകൾ തമ്മിലുള്ള വഴക്കുമായി ബന്ധപ്പെട്ടതാണ്. കൂടാതെ ദേശീയ ദിനാഘോഷത്തിനിടെ നിയമലംഘനം നടത്തിയ 13 വാഹനങ്ങൾ പിടികൂടി. 504 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. വിവിധ കേസുകളിലായി 12 പേരെയും വടികളും, മൂർച്ചയുള്ള ഉപകരണങ്ങളുമായി 20 പേരെയും അറസ്റ്റ് ചെയ്തു. 8 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്യുകയും, തിരിച്ചറിയൽ പേപ്പറുകൾ ഇല്ലാത്ത 16 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CHN4TE3RzOIK1acOBvtoy0