“ഇറാനോട് അനുഭാവം പ്രകടിപ്പിക്കുന്നവർക്ക് പൊതുമാപ്പ് വേണം” — വീഡിയോ പുറത്തുവന്നതോടെ നടപടി; യുവാവ് പിടിയിൽ

കുവൈത്തിൽ ഇറാനോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ വ്യാജ വിവരങ്ങൾ പങ്കു വെച്ച വ്യക്തിയെ അറസ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇറാനോട് അനുഭാവം പുലർത്തിയ 1,000-ത്തിലധികം ആളുകളെ അറസ്റ്റ് ചെയ്തതായും ശത്രു രാജ്യമായ ഇറാനോട് അനുഭാവം പുലർത്തുന്നവർക്ക് പൊതുമാപ്പ് നൽകണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ളതുമായിരുന്നു വീഡിയോയുടെ ഉള്ളടക്കം.പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിവാനും സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കാനും ഉദ്ദേശിച്ച് കൊണ്ട് അടിസ്ഥാനരഹിതമായ കണക്കുകളും വിവരങ്ങളുമാണ് ഇയാൾ പങ്കു വെച്ചത്. ഇയാൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനു പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നിലവിൽ കുവൈത്തിന് നേരെ നീതീകരിക്കാനാത്ത രീതിയിൽ നിരന്തരമായി ആക്രമണം അഴിച്ചു വിട്ടു കൊണ്ടിരിക്കുന്ന ശത്രു രാജ്യമാണ് ഇറാൻ. എന്നാൽ കുവൈത്തിലെ പ്രവാസി മലയാളികൾ ഉൾപ്പെടെ പലരും ഇറാനെ അനുകൂലിച്ചു കൊണ്ടുള്ള പോസ്റ്റുകളും കമന്റുകളും സോഷ്യൽ മീഡിയകളിൽ പങ്കു വെക്കുന്നുണ്ട്. ഇത് ഗുരുതരമായ നിയമ പ്രശ്നങ്ങൾക്ക് ഇടയാക്കും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് ആകാശത്ത് മിസൈൽ ആക്രമണം; 24 മണിക്കൂറിനിടെ 5 ബാലിസ്റ്റിക് മിസൈലുകളും 7 ഡ്രോണുകളും വെടിവെച്ചിട്ട് വ്യോമപ്രതിരോധ സേന

കുവൈറ്റിന്റെ ആകാശപരിധി ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ ശ്രമങ്ങളെ രാജ്യം വിജയകരമായി പ്രതിരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ബാലിസ്റ്റിക് മിസൈലുകളെയും ഏഴ് ഡ്രോണുകളെയുമാണ് കുവൈറ്റ് വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തത്. ശത്രുരാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങളെ അതിശക്തമായ രീതിയിൽ നേരിടാൻ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചു എന്നത് സൈന്യത്തിന്റെ കരുത്ത് തെളിയിക്കുന്ന ഒന്നായി മാറി.

രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കിയാണ് ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ അത്യാധുനികമായ റഡാർ സംവിധാനങ്ങളും മിസൈൽ പ്രതിരോധ കവചങ്ങളും കൃത്യസമയത്ത് പ്രവർത്തിച്ചതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. വെടിവെച്ചിട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വിജനമായ പ്രദേശങ്ങളിൽ വീണതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈറ്റ് സൈന്യം അതീവ ജാഗ്രതയിലാണ്. ഏത് തരത്തിലുള്ള അപ്രതീക്ഷിത ആക്രമണങ്ങളെയും നേരിടാൻ രാജ്യം സുസജ്ജമാണെന്ന് സൈനിക വക്താവ് അറിയിച്ചു. അതിർത്തികളിലും ആകാശപരിധിയിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും സുരക്ഷാ പരിശോധനകളും നിരീക്ഷണങ്ങളും കർശനമായി തുടരാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy