പുതിയ സ്വർണ്ണ ബാഗേജ് നിയമം: കുവൈത്തിലുള്ള പ്രവാസികള്‍ ഈകാര്യങ്ങൾ അറിഞ്ഞിരിക്കണം

ഇന്ത്യയുടെ ‘ബാഗേജ് റൂൾസ് 2026’ പ്രകാരം സ്വർണാഭരണങ്ങൾ കൊണ്ടുവരുന്നതിനുള്ള കസ്റ്റംസ് ചട്ടങ്ങളിൽ നിർണായക മാറ്റം. 2026 ഫെബ്രുവരി 2 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ വ്യവസ്ഥകൾ പ്രകാരം, മുൻപുണ്ടായിരുന്ന മൂല്യപരിധി ഒഴിവാക്കി, ഇനി തൂക്കത്തിന്റെ അടിസ്ഥാനത്തിലാണ് നികുതിയിളവ് അനുവദിക്കുക.

പുതിയ പരിഷ്കാരം കുവൈത്ത് ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് വലിയ ആശ്വാസമായി മാറിയിട്ടുണ്ട്. സ്വർണാഭരണങ്ങളുടെ മൂല്യം എത്രയായാലും നിശ്ചിത തൂക്കം വരെ നികുതി നൽകേണ്ടതില്ലെന്നതാണ് പ്രധാന മാറ്റം. ഇതോടെ കസ്റ്റംസ് പരിശോധനകൾ കൂടുതൽ ലളിതമാകുമെന്നാണ് വിലയിരുത്തൽ.

ഡ്യൂട്ടി-ഫ്രീ സ്വർണാഭരണ പരിധി

(ഒരു വർഷത്തിലധികം വിദേശത്ത് താമസിച്ചവർക്ക്)

വനിതകൾക്ക്: 40 ഗ്രാം വരെ സ്വർണാഭരണങ്ങൾ നികുതിയില്ലാതെ കൊണ്ടുവരാം.

പുരുഷന്മാർക്ക്: 20 ഗ്രാം വരെ സ്വർണാഭരണങ്ങൾ നികുതിയില്ലാതെ കൊണ്ടുവരാം.

കുട്ടികൾക്ക്: ഒരു വർഷത്തിലധികം വിദേശത്ത് താമസിച്ച കുട്ടികൾക്കും ലിംഗഭേദമനുസരിച്ച് ഇതേ അളവിൽ ഇളവ് ലഭിക്കും.

സ്വർണ്ണ ബിസ്കറ്റുകൾ, കോയിനുകൾ, ബാറുകൾ എന്നിവയ്ക്ക് നികുതിയിളവ് ലഭിക്കില്ല. ഇവ ആദ്യത്തെ ഗ്രാം മുതൽ കസ്റ്റംസിൽ പ്രഖ്യാപിച്ച് നികുതി അടയ്ക്കണം.

സ്വർണം കൊണ്ടുവരുന്നതിനുള്ള നികുതി വ്യവസ്ഥ

ആറുമാസത്തിലധികം വിദേശത്ത് താമസിച്ചവർക്ക് പരമാവധി ഒരു കിലോ വരെ (ആഭരണങ്ങൾ ഉൾപ്പെടെ) സ്വർണം നിശ്ചിത നികുതി അടച്ച് കൊണ്ടുവരാം.

ആറുമാസത്തിലധികം താമസിച്ചവർക്ക് ഏകദേശം 6% (5% ബേസിക് കസ്റ്റംസ് ഡ്യൂട്ടി + 1% അഗ്രികൾച്ചർ സെസ്) നികുതി ബാധകമാകും.

ആറുമാസത്തിൽ കുറവ് താമസിച്ചവർക്ക് ഏകദേശം 38.5% എന്ന ഉയർന്ന നിരക്കിലാണ് നികുതി.

മറ്റ് ഇളവുകൾ

ലാപ്ടോപ്പ്, ഇലക്ട്രോണിക് ഉപകരണങ്ങൾ, സമ്മാനങ്ങൾ എന്നിവയ്ക്ക് അനുവദിച്ചിരുന്ന നികുതിയില്ലാ പരിധി 50,000 രൂപയിൽ നിന്ന് 75,000 രൂപയായി വർധിപ്പിച്ചു. 18 വയസ്സിന് മുകളിലുള്ളവർക്ക് ഈ 75,000 രൂപയ്ക്ക് പുറമെ ഒരു ലാപ്ടോപ്പ് കൂടി നികുതിയില്ലാതെ കൊണ്ടുവരാം.

യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇളവ് പരിധിയിൽ കൂടുതൽ സ്വർണം ഉണ്ടെങ്കിൽ ‘റെഡ് ചാനൽ’ വഴി കസ്റ്റംസിൽ റിപ്പോർട്ട് ചെയ്യണം.

വേഗത്തിലുള്ള ക്ലിയറൻസിനായി ‘അതിഥി’ മൊബൈൽ ആപ്പ് ഉപയോഗിച്ച് മുൻകൂട്ടി വിവരങ്ങൾ നൽകാം.

സ്വർണം വാങ്ങിയ ഒറിജിനൽ ബില്ലും പരിശുദ്ധി സർട്ടിഫിക്കറ്റും കൈവശം വയ്ക്കുന്നത് നിർബന്ധമാണ്.

നാട്ടിൽ നിന്ന് ആഭരണങ്ങൾ വിദേശത്തേക്ക് കൊണ്ടുപോകുമ്പോൾ കസ്റ്റംസിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങിയാൽ മടങ്ങിവരുമ്പോൾ നികുതി ഒഴിവാക്കാം.

പുതിയ ചട്ടങ്ങൾ പ്രവാസികൾക്ക് കൂടുതൽ വ്യക്തതയും സൗകര്യവും നൽകുന്നതായി അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

18 വയസ് കഴിഞ്ഞാൽ സൈനിക സേവനം നിർബന്ധം; ദേശീയ സേവന നിയമത്തിൽ വൻ ഭേദഗതി കൊണ്ടുവന്ന് കുവൈത്ത്

കുവൈത്തിന്റെ പ്രതിരോധ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സൈനിക സന്നദ്ധത ഉയർത്തുന്നതിനുമായി ദേശീയ സൈനിക സേവന നിയമത്തിൽ സുപ്രധാന ഭേദഗതികൾ ഉൾപ്പെടുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 2026-ലെ ഒമ്പതാം നമ്പർ നിയമഭേദഗതിയാണ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. അഞ്ച് അനുച്ഛേദങ്ങൾ ഉൾക്കൊള്ളുന്ന ഭേദഗതി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
പുതിയ നിയമപ്രകാരം, 18 വയസ് തികയുന്ന ഓരോ കുവൈത്ത് പൗരനും പ്രായപൂർത്തിയായതിന് ശേഷം 180 ദിവസത്തിനകം ബന്ധപ്പെട്ട അധികാരികളുടെ മുൻപാകെ ഹാജരായി ദേശീയ സൈനിക സേവനത്തിനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

സർക്കാർ-സ്വകാര്യ മേഖലകളിലെ തൊഴിൽ പ്രവേശനത്തിലും സ്വതന്ത്ര തൊഴിൽ ലൈസൻസിനും സൈനിക സേവനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റോ, ഒഴിവാക്കൽ രേഖയോ, അല്ലെങ്കിൽ സേവനം മാറ്റിവെച്ചതിന്റെ ഔദ്യോഗിക രേഖയോ നിർബന്ധമാക്കി. സൈനിക സേവനം വിജയകരമായി പൂർത്തിയാക്കിയവർക്ക് നിയമനങ്ങളിൽ മുൻഗണന നൽകുമെന്നും നിയമം വ്യക്തമാക്കുന്നു.

പ്രധാന ഭേദഗതികൾ:

ഒറ്റമകൻ/ഒറ്റമകൾ (മാതാപിതാക്കൾ ജീവനോടെയോ ഒരാൾ മരിച്ചാലോ) സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കും.

മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചവർക്ക് ചികിത്സ പൂർത്തിയാകുന്നത് വരെ സേവനം മാറ്റിവെക്കും.

സേവനത്തിന് ഹാജരാകാതിരുന്നാൽ അല്ലെങ്കിൽ വൈകിയാൽ ഘട്ടംഘട്ടമായ ഭരണപരമായ ശിക്ഷകൾ.

സജീവ സേവനം പൂർത്തിയാക്കിയവർ 10 വർഷത്തേക്ക് പ്രതിവർഷം 30 ദിവസം റിസർവ് സേവനത്തിൽ പങ്കെടുക്കണം, അല്ലെങ്കിൽ 45 വയസ് വരെ.

തടവുശിക്ഷ അനുഭവിക്കുന്ന കാലയളവ് സജീവ സേവനത്തിൽ ഉൾപ്പെടുത്തില്ല.

നിയമലംഘനങ്ങൾക്ക് തടവും പിഴയും ഉൾപ്പെടുന്ന കർശന ശിക്ഷകൾ.

ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം നിയമനീതിയും സാമൂഹിക നീതിയും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതാണ് ഭേദഗതികളുടെ ലക്ഷ്യമെന്ന് വിശദീകരണ കുറിപ്പിൽ പറയുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy