കുവൈറ്റിൽ ഇനി പണം കയ്യിൽ കരുതിയാൽ പോരാ, വിവരം കൈമാറണം; ഇത്രയും തുകയുണ്ടെങ്കിൽ സഹേൽ ആപ്പ് വഴി അറിയിക്കാൻ പുതിയ സംവിധാനം!

കുവൈറ്റിലേക്ക് വരുന്നവരും പോകുന്നവരുമായ യാത്രക്കാരുടെ കൈവശം നിശ്ചിത പരിധിയിൽ കൂടുതൽ പണമുണ്ടെങ്കിൽ അത് വെളിപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങൾ കുവൈറ്റ് കസ്റ്റംസ് കൂടുതൽ ലളിതമാക്കി. 3000 കുവൈറ്റ് ദീനാറിന് മുകളിലോ അല്ലെങ്കിൽ അതിന് തുല്യമായ വിദേശ കറൻസികളോ സ്വർണമോ മറ്റു വിലപിടിപ്പുള്ള വസ്തുക്കളോ കൈവശമുള്ളവർ ഇനി മുതൽ ഔദ്യോഗികമായി അത് ഡിക്ലയർ ചെയ്യണം. ഇതിനായി കുവൈറ്റിന്റെ ഏകീകൃത സർക്കാർ സേവന ആപ്പായ ‘സഹേൽ’ വഴി വിവരങ്ങൾ സമർപ്പിക്കാനുള്ള സൗകര്യമാണ് ഇപ്പോൾ അധികൃതർ ഒരുക്കിയിരിക്കുന്നത്.

രാജ്യത്തെ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം ഇല്ലാതാക്കുന്നതിനുമുള്ള നിയമപരമായ നീക്കങ്ങളുടെ ഭാഗമായാണ് ഈ കർശന നിർദ്ദേശം. യാത്രയ്ക്ക് മുൻപ് തന്നെ യാത്രക്കാർക്ക് സഹേൽ ആപ്പിലെ കസ്റ്റംസ് വിഭാഗത്തിൽ കയറി തങ്ങളുടെ പക്കലുള്ള പണത്തെയോ ആഭരണങ്ങളെയോ കുറിച്ചുള്ള വിവരങ്ങൾ ഡിജിറ്റലായി അറിയിക്കാൻ സാധിക്കും. ഇത് വിമാനത്താവളങ്ങളിലും അതിർത്തികളിലും നേരിട്ട് വിവരം കൈമാറുന്നതിലെ കാലതാമസം ഒഴിവാക്കാൻ സഹായിക്കും.

വിദേശത്തുനിന്ന് കുവൈറ്റിലേക്ക് പ്രവേശിക്കുന്നവർക്കും കുവൈറ്റിൽ നിന്ന് പുറത്തേക്ക് പോകുന്നവർക്കും ഈ നിയമം ഒരുപോലെ ബാധകമാണ്. പണം വെളിപ്പെടുത്തുന്നതിൽ വീഴ്ച വരുത്തുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ കസ്റ്റംസ് നിയമപ്രകാരം പിഴയോ തടവോ ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. യാത്രക്കാർ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വിമാനത്താവളങ്ങളിലും ലാൻഡ് ബോർഡറുകളിലും പരിശോധന കർശനമാക്കും. പണം കൈമാറ്റത്തിലെ സുതാര്യത ഉറപ്പാക്കാനായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ കുവൈറ്റിന്റെ സാമ്പത്തിക സുരക്ഷ കൂടുതൽ ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

18 വയസ് കഴിഞ്ഞാൽ സൈനിക സേവനം നിർബന്ധം; ദേശീയ സേവന നിയമത്തിൽ വൻ ഭേദഗതി കൊണ്ടുവന്ന് കുവൈത്ത്

കുവൈത്തിന്റെ പ്രതിരോധ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സൈനിക സന്നദ്ധത ഉയർത്തുന്നതിനുമായി ദേശീയ സൈനിക സേവന നിയമത്തിൽ സുപ്രധാന ഭേദഗതികൾ ഉൾപ്പെടുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 2026-ലെ ഒമ്പതാം നമ്പർ നിയമഭേദഗതിയാണ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. അഞ്ച് അനുച്ഛേദങ്ങൾ ഉൾക്കൊള്ളുന്ന ഭേദഗതി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
പുതിയ നിയമപ്രകാരം, 18 വയസ് തികയുന്ന ഓരോ കുവൈത്ത് പൗരനും പ്രായപൂർത്തിയായതിന് ശേഷം 180 ദിവസത്തിനകം ബന്ധപ്പെട്ട അധികാരികളുടെ മുൻപാകെ ഹാജരായി ദേശീയ സൈനിക സേവനത്തിനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

സർക്കാർ-സ്വകാര്യ മേഖലകളിലെ തൊഴിൽ പ്രവേശനത്തിലും സ്വതന്ത്ര തൊഴിൽ ലൈസൻസിനും സൈനിക സേവനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റോ, ഒഴിവാക്കൽ രേഖയോ, അല്ലെങ്കിൽ സേവനം മാറ്റിവെച്ചതിന്റെ ഔദ്യോഗിക രേഖയോ നിർബന്ധമാക്കി. സൈനിക സേവനം വിജയകരമായി പൂർത്തിയാക്കിയവർക്ക് നിയമനങ്ങളിൽ മുൻഗണന നൽകുമെന്നും നിയമം വ്യക്തമാക്കുന്നു.

പ്രധാന ഭേദഗതികൾ:

ഒറ്റമകൻ/ഒറ്റമകൾ (മാതാപിതാക്കൾ ജീവനോടെയോ ഒരാൾ മരിച്ചാലോ) സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കും.

മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചവർക്ക് ചികിത്സ പൂർത്തിയാകുന്നത് വരെ സേവനം മാറ്റിവെക്കും.

സേവനത്തിന് ഹാജരാകാതിരുന്നാൽ അല്ലെങ്കിൽ വൈകിയാൽ ഘട്ടംഘട്ടമായ ഭരണപരമായ ശിക്ഷകൾ.

സജീവ സേവനം പൂർത്തിയാക്കിയവർ 10 വർഷത്തേക്ക് പ്രതിവർഷം 30 ദിവസം റിസർവ് സേവനത്തിൽ പങ്കെടുക്കണം, അല്ലെങ്കിൽ 45 വയസ് വരെ.

തടവുശിക്ഷ അനുഭവിക്കുന്ന കാലയളവ് സജീവ സേവനത്തിൽ ഉൾപ്പെടുത്തില്ല.

നിയമലംഘനങ്ങൾക്ക് തടവും പിഴയും ഉൾപ്പെടുന്ന കർശന ശിക്ഷകൾ.

ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം നിയമനീതിയും സാമൂഹിക നീതിയും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതാണ് ഭേദഗതികളുടെ ലക്ഷ്യമെന്ന് വിശദീകരണ കുറിപ്പിൽ പറയുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy