
കുവൈത്ത് സിറ്റി: മികച്ച തൊഴിൽ സാഹചര്യങ്ങൾ വാഗ്ദാനം ചെയ്ത് സുഹൃത്തുക്കളും ഇടനിലക്കാരും ചേർന്ന് നടത്തിയ ക്രൂരമായ തട്ടിപ്പിൽ കുടുങ്ങി ഒരു ഫിലിപ്പിനോ യുവതി നാടുകടത്തൽ നടപടികൾ നേരിടുന്നു. തൽഹ ഡിപ്പോർട്ടേഷൻ സെന്ററിൽ കഴിയുന്ന ജൂലിയറ്റ് എന്ന തൊഴിലാളിയുടെ ദുരനുഭവം വിദേശത്തെ പ്രവാസികൾ നേരിടുന്ന സുരക്ഷാഭീഷണിയുടെ നേർക്കാഴ്ചയാവുകയാണ്.
രണ്ട് വർഷത്തോളം ആഴ്ചയിൽ ഏഴ് ദിവസവും 14 മുതൽ 16 മണിക്കൂർ വരെ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വന്ന സാഹചര്യമാണ് ജൂലിയറ്റിനെ പുതിയൊരിടം തേടാൻ പ്രേരിപ്പിച്ചത്. പരാതിയുമായി റിക്രൂട്ട്മെന്റ് ഏജൻസിയെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്ന് അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ജൂലിയറ്റ് തന്റെ പഴയ സ്പോൺസറുടെ അടുത്തേക്ക് പോകാൻ തയ്യാറായില്ല.
ഈ പ്രതിസന്ധി ഘട്ടത്തിലാണ് ജൂലിയറ്റിന്റെ ഭർത്താവിന്റെ സഹപ്രവർത്തകൻ സഹായ വാഗ്ദാനവുമായി രംഗത്തെത്തുന്നത്. പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാമെന്നും പുതിയ സ്പോൺസറുടെ കീഴിലേക്ക് വിസ മാറ്റി നൽകാമെന്നും വിശ്വസിപ്പിച്ച ഇയാൾക്ക് 900 കുവൈത്ത് ദിനാർ (ഏകദേശം 2.5 ലക്ഷം രൂപ) ജൂലിയറ്റും കുടുംബവും കൈമാറി. ഒരു കുവൈത്ത് പൗരന്റെ സഹായത്തോടെ വിസ നടപടികൾ പൂർത്തിയാക്കാമെന്ന് അവകാശപ്പെട്ട മറ്റൊരു ഫിലിപ്പിനോ യുവതിക്കാണ് ഈ തുക നൽകിയത്. എന്നാൽ പണം കൈപ്പറ്റിയതോടെ ഒരു സലൂണിൽ ജോലി ചെയ്യുന്ന ഈ യുവതി ജൂലിയറ്റിനെ ബ്ലോക്ക് ചെയ്യുകയും അപ്രത്യക്ഷയാവുകയും ചെയ്തു.
പണം നഷ്ടപ്പെട്ടതിനൊപ്പം ജോലിക്ക് ഹാജരാകാത്തതിനാൽ പഴയ സ്പോൺസർ ജൂലിയറ്റിനെതിരെ കേസുകൂടി ഫയൽ ചെയ്തു. നിലവിൽ കുവൈറ്റ് പോലീസ് ജൂലിയറ്റിനെ പിടികൂടി നാടുകടത്തൽ കേന്ദ്രത്തിലാക്കിയിരിക്കുകയാണ്. ഫിലിപ്പിനോ എംബസിയുടെ കീഴിലുള്ള മൈഗ്രന്റ് വർക്കേഴ്സ് ഓഫീസ് വിഷയത്തിൽ ഇടപെട്ടെങ്കിലും നിയമനടപടികളിൽ വലിയ പരിമിതികളുണ്ട്. തങ്ങളെ വഞ്ചിച്ചവർക്കെതിരെ ജൂലിയറ്റിന്റെ ഭർത്താവ് ഇപ്പോൾ നിയമസഹായം തേടിയിരിക്കുകയാണ്. അധികാരമില്ലാത്ത ആളുകളെ വിശ്വസിച്ചതാണ് താൻ ചെയ്ത ഏറ്റവും വലിയ തെറ്റെന്ന് അദ്ദേഹം സങ്കടത്തോടെ പറയുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL