ആരോഗ്യ മേഖലയിൽ ഓവർടൈം ചട്ടങ്ങളിൽ വൻ മാറ്റം; പുതിയ സർക്കുലർ പ്രാബല്യത്തിൽ, കൂടുതൽ അറിയാം 

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികൾ, പ്രത്യേക ചികിത്സാ കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ഭരണ വിഭാഗങ്ങൾ എന്നിവിടങ്ങളിലെ ഓവർടൈം ജോലിക്ക് ബാധകമായ മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തി. പുതിയ സാമ്പത്തിക വർഷത്തെ ബജറ്റിനനുസൃതമായി സേവനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിനായാണ് മന്ത്രാലയം പുതിയ അഡ്മിനിസ്ട്രേറ്റീവ് സർക്കുലർ പുറത്തിറക്കിയത്.

2026 ഏപ്രിൽ 1 മുതൽ 2027 മാർച്ച് 31 വരെ കാലയളവിൽ പുതുക്കിയ ഓവർടൈം ഉത്തരവുകൾ പ്രാബല്യത്തിലുണ്ടാകും. സാമ്പത്തികവും ഭരണപരവുമായ സ്ഥിരത ഉറപ്പാക്കുന്നതിനായി ഓരോ സാമ്പത്തിക വർഷത്തിലും ഒരിക്കൽ മാത്രമേ ഓവർടൈം സംബന്ധിച്ച തീരുമാനങ്ങൾ പ്രസിദ്ധീകരിക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു.

ഇതിന്റെ ഭാഗമായി എല്ലാ വകുപ്പുകളും തങ്ങളുടെ നിയന്ത്രണത്തിലുള്ള ജീവനക്കാരുടെ വിശദമായ പട്ടിക 2026 മാർച്ച് 1-നകം സമർപ്പിക്കണം. ഓവർടൈം അപേക്ഷകൾ സമർപ്പിക്കാനും അംഗീകാരം നേടാനും ‘എൻജാസ്’ (Enjaz) ആപ്ലിക്കേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.

അപേക്ഷകൾ കൃത്യമായ വിവരങ്ങളോടും ആവശ്യമായ രേഖകളോടും കൂടി സമർപ്പിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. സുതാര്യത വർധിപ്പിക്കുക, ഓവർടൈം വേതന വിതരണം സാമ്പത്തിക ചട്ടക്കൂടുകൾക്കുള്ളിൽ കൃത്യമായി നടത്തപ്പെടുന്നതായി ഉറപ്പാക്കുക എന്നിവയാണ് പുതിയ നടപടികളുടെ പ്രധാന ലക്ഷ്യങ്ങൾ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy