കുവൈറ്റ് സിറ്റി:കുവൈത്ത് വഫ്ര മേഖലയിൽ വീട്ടിലുണ്ടാക്കിയ മദ്യം വിറ്റതിന് രണ്ട് ഇന്ത്യക്കാരെ അഹമ്മദി പോലീസ് അറസ്റ്റ് ചെയ്തു. വഫ്ര ഏരിയയിലെ പരിശോധനാ പര്യടനത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടുങ്ങിയ ഇടവഴിയിൽ പാർക്ക് ചെയ്തിരിക്കുന്ന ഒരു കാർ കാണുകയും സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ടതോടെ കാറിലുണ്ടായിരുന്നവർ ഓടി രക്ഷപെടാൻ ശ്രമിക്കുകയുമായിരുന്നു ഇതോടെ ഉദ്യോഗസ്ഥർ പ്രതികളെ പിന്തുടരുകയും കൂട്ടാളിയോടൊപ്പം അറസ്റ്റ് ചെയ്യുകയും ചെയ്‌തു . തുടർന്ന് നടത്തിയ പരിശോധനയിൽ കാറിന്റെ ഡിക്കിയിൽ നിന്ന് വൻതോതിൽ പ്രാദേശികമായി വാറ്റിയ മദ്യക്കുപ്പികൾ കണ്ടെത്തി.ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയും മദ്യ കുപ്പികൾ ആവശ്യക്കാർക്ക് വിതരണം ചെയ്യാനുള്ളതാണെന്ന് വെളിപ്പെടുത്തുകയും ചെയ്‌തു . ഇവരിൽ നിന്ന് 400 മദ്യ കുപ്പികൾ അധികൃതർ പിടിച്ചെടുത്തു. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KyeGlpbpili1uwhl3oMe22