കുവൈറ്റിൽ ഭക്ഷ്യ ഡെലിവറി പ്ലാറ്റുഫോമുകൾക്ക് നിയന്ത്രണങ്ങൾ

റസ്റ്റോറന്റുകളുടെയും ഭക്ഷണവിൽപ്പന സ്ഥാപനങ്ങളുടെയും ഭക്ഷണ വിതരണ സേവനങ്ങൾ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾ മുഖേന നടത്തുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനായി കുവൈത്ത് വ്യാപാര–വ്യവസായ മന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറക്കി. ഇതനുസരിച്ച്, റസ്റ്റോറന്റുകളിലും ഭക്ഷണവിൽപ്പന സ്ഥാപനങ്ങളിലുമிருந்து ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകൾ ഈടാക്കുന്ന ഫീസുകളും കമ്മീഷൻ നിരക്കുകളും അടുത്ത മൂന്ന് വർഷത്തേക്ക് മാറ്റം വരുത്താൻ പാടില്ല. വിപണിയിൽ സ്ഥിരത ഉറപ്പാക്കുക, സ്ഥാപനങ്ങൾക്ക് സാമ്പത്തികവും പ്രവർത്തനപരവുമായ പദ്ധതികൾ ആസൂത്രണം ചെയ്യാൻ സഹായിക്കുക, ചെറുകിട–ഇടത്തരം സംരംഭങ്ങളെ അന്യായമായ സാമ്പത്തിക സമ്മർദ്ദങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്നിവയാണ് പുതിയ ഉത്തരവിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് മന്ത്രാലയം അറിയിച്ചു. ഉത്തരവ് പ്രകാരം 2026-ലെ ഫീസ് നിരക്കുകളുടെ വിശദമായ പട്ടിക ഒരു മാസത്തിനുള്ളിൽ മന്ത്രാലയത്തിന് സമർപ്പിക്കണം. മന്ത്രാലയം അംഗീകരിച്ച വാർഷിക സേവന പട്ടികയിൽ വ്യക്തമാക്കിയിരിക്കുന്ന നിരക്കുകൾ മാത്രമേ സേവനദാതാക്കൾ ഈടാക്കാൻ പാടുള്ളൂ എന്നും ഉത്തരവിൽ പറയുന്നു. ഫീസുകളും കമ്മീഷനുകളും അവയുടെ പരമാവധി പരിധികളും, അവ കണക്കാക്കുന്ന രീതികളും പട്ടികയിൽ വ്യക്തമാക്കണം. ഇതിന് പുറത്ത് ഏതെങ്കിലും ഫീസുകൾ ഈടാക്കുന്നതും അനധികൃതമായി ഇളവുകൾ നൽകുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകൾ ഏകപക്ഷീയമായി നിർബന്ധിത കരാറുകൾ ഏർപ്പെടുത്തുന്നതും, ഒരേ വിഭാഗത്തിലുള്ള ഉപഭോക്താക്കളിൽ അനീതി പൂർണമായ മുൻഗണന നൽകുന്നതും ഉത്തരവിലൂടെ വിലക്കിയിട്ടുണ്ട്. എല്ലാ ഫീസുകളും വ്യക്തമായും രേഖാപരമായ കരാറുകളിലൂടെ മാത്രമേ നിശ്ചയിക്കാവൂ. കരാറിൽ ഉൾപ്പെടാത്ത ഏതൊരു ഫീസും നിയമപരമായി അസാധുവായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഭക്ഷണ വിതരണത്തിനായി ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾ നടത്തുന്ന എല്ലാ കമ്പനികളും രണ്ട് മാസത്തിനുള്ളിൽ അവരുടെ ലൈസൻസ് പ്രവർത്തനം “ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾ വഴി ഡെലിവറി സേവന മാനേജ്മെന്റ്” എന്ന വിഭാഗത്തിലേക്ക് മാറ്റണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഉപഭോക്തൃ സംരക്ഷണം ശക്തിപ്പെടുത്തുക, ദേശീയ വ്യാപാര മേഖലയെ പിന്തുണയ്ക്കുക, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ ന്യായവും സുതാര്യവുമായ മത്സരം ഉറപ്പാക്കുക എന്നിവയിലേക്കുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ തീരുമാനം. രാജ്യത്തെ ഭക്ഷണ വിതരണ വിപണിയിൽ ചില കമ്പനികൾ നടത്തിയ ഏകാധിപത്യ പ്രവണതകളും അന്യായ നടപടികളും വ്യാപകമായ പഠനങ്ങളിലൂടെ കണ്ടെത്തിയതായും മന്ത്രാലയം അറിയിച്ചു. അന്യായമായ കമ്മീഷൻ വർധന, നിർബന്ധിത കരാറുകൾ, ഫീസ് കണക്കാക്കുന്നതിലെ അഴിമതി, ആപ്പുകളിലെ കാഴ്ചാ മുൻഗണന നിയന്ത്രിക്കുന്ന വിവേചനപരമായ സാങ്കേതിക സംവിധാനങ്ങൾ എന്നിവ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ദോഷകരമായിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു

സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy