നിലവിലെ ക്വാറന്റൈൻ കാലയളവ് 7 ദിവസത്തിന് പകരം 5 ദിവസമായി കുറയ്ക്കുന്നതിനുള്ള നിർദ്ദേശം ചർച്ച ചെയ്യാനൊരുങ്ങി കൊറോണ മിനിസ്റ്റീരിയൽ കമ്മിറ്റി. രോഗബാധിതർക്ക് ക്വാറന്റൈൻ ഒരാഴ്ചയ്ക്ക് പകരം 5 ദിവസമായും സമ്പർക്കം പുലർത്തുന്നവർക്കുള്ള ക്വാറന്റൈൻ ദിവസങ്ങളുടെ എണ്ണത്തെക്കുറിച്ചും കമ്മിറ്റി ചർച്ച ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. മൂന്ന് ദിവസത്തിന് ശേഷം പോസിറ്റീവ് ആയ ആളെ പരിശോധിക്കാനും അഞ്ചാം ദിവസം മറ്റൊരു ടെസ്റ്റ് നടത്താനും നിർദ്ദേശിക്കും. അങ്ങനെ അഞ്ച് ദിവസത്തിന് ശേഷം ക്വാറന്റൈൻ അവസാനിപ്പിക്കാൻ കഴിയും. വാക്സിനേഷൻ എടുത്തവർക്ക് ബൂസ്റ്റർ ഡോസ് ഓപ്ഷണൽ ആക്കുന്നതിനെ പറ്റിയും ചർച്ച നടത്തും. മറ്റ് ചില നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും യോഗം ചർച്ച ചെയ്യും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo
Related Posts
Kuwait Power Plant Expansion; കുവൈറ്റിൽ വൈദ്യുതി ഉൽപാദനം വർധിപ്പിക്കുന്നു; ദോഹ ഈസ്റ്റ് പ്ലാന്റിന് പകരം ഇരട്ടി ശേഷിയുള്ള പുതിയ നിലയം
Kuwait Industrial Plot Closures; കുവൈറ്റിൽ 39 വ്യവസായ പ്ലോട്ടുകൾ അടച്ചുപൂട്ടാൻ ഉത്തരവ്; കർശന നടപടിയുമായി പി.എ.ഐ
Kuwait Traffic Alert; കുവൈറ്റിലെ റിയാദ് റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക