Posted By Editor Editor Posted On

‘വാഹനത്തിന്‍റെ കണ്‍ട്രോളിങ് സംവിധാനം തകരാറില്‍, രക്ഷിക്കണം’; കുവൈത്ത് പോലീസിന്‍റെ സാഹസിക ഇടപെടല്‍

കുവൈത്തിൽ ക്രൂയിസ് കൺട്രോൾ തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനവുമായി ബന്ധപ്പെട്ട അടിയന്തര സന്ദേശം ലഭിച്ചതോടെ പോലീസ് അതിവേഗം ഇടപെട്ടു. വേഗത കുറിക്കാനോ വാഹനം നിയന്ത്രിക്കാനോ കഴിയുന്നില്ലെന്നായിരുന്നു ഡ്രൈവറുടെ വിവരം.

ഓപ്പറേഷൻസ് റൂമിൽ നിന്ന് തന്നെ പട്രോൾ ടീമുകളെ വഴിയിലേക്ക് വിന്യസിക്കുകയും വാഹനത്തിന് സുരക്ഷിതമായി അകമ്പടി നൽകുന്നതിനായി ചുറ്റുമുള്ള റോഡുകൾ അടക്കം മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു. കൂടാതെ അപകടസാധ്യത കുറയ്ക്കുന്നതിനായി ഡ്രൈവറുമായി തുടർച്ചയായി ബന്ധപ്പെടുകയും ഘട്ടം ഘട്ടമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. കൃത്യമായ ഏകോപനവും നിരീക്ഷണവും തന്ത്രപരമായ മാർഗനിർദേശങ്ങളും വഴിയായി പട്രോൾ യൂണിറ്റുകൾക്ക് വാഹനം പൂർണമായും സുരക്ഷിതമായി നിർത്താൻ സാധിച്ചു. ഈ സംഭവത്തിൽ ആരും പരിക്കേൽക്കുകയോ സ്വത്തുക്കൾക്ക് നാശനഷ്ടം സംഭവിക്കുകയോ ഒന്നും ഉണ്ടായിട്ടില്ല. അതീവ അപകടകരമായ സാഹചര്യങ്ങൾ പോലും ഉയർന്ന പ്രൊഫഷണലിസത്തോടെ കൈകാര്യം ചെയ്യാനുള്ള കുവൈത്തിലെ എമർജൻസി പോലീസിന്റെ ശേഷിയും സന്നദ്ധതയും വീണ്ടും തെളിയിച്ച സംഭവമാണിതെന്ന് അധികൃതർ അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt

നി​യ​മ​ലം​ഘ​ന​ങ്ങ​ൾക്ക് പിടിവീഴും; കുവൈത്തിൽ വ്യാപക റെയ്ഡ്

കു​വൈ​റ്റ് സി​റ്റി: വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ ന്യായ​വി​ല​യും ഉ​യ​ർ​ന്ന ഗു​ണ​മേ​ന്മ​യു​ള്ള വ​സ്ത്ര​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന​തി​നായി വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ൻ്റെ വാ​ണി​ജ്യ നി​യ​ന്ത്ര​ണ വ​കു​പ്പ് കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ ശൈ​ത്യ​കാ​ല വ​സ്ത്ര​വി​ൽ​പ്പ​ന​ശാ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വി​പു​ല​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി. ഈ ​പ​രി​ശോ​ധ​ന​യി​ൽ 21 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഫൈ​സ​ൽ അ​ൽ-​അ​ൻ​സാ​രി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

സാ​ധ​ന​ങ്ങ​ൾ​ക്ക് വി​ല പ്ര​ദ​ർ​ശി​പ്പി​ക്കാ​തി​രി​ക്ക​ൽ, ഉ​ത്ഭ​വ രാ​ജ്യം (Country of Origin) രേ​ഖ​പ്പെ​ടു​ത്താ​തി​രി​ക്ക​ൽ, മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച കൈ​മാ​റ്റം, തി​രി​കെ ന​ൽ​ക​ൽ ന​യ​ങ്ങ​ൾ (Exchange and Return Policies) പാ​ലി​ക്കാ​തി​രി​ക്ക​ൽ എന്നിവയാണ് പ്ര​ധാ​ന നി​യ​മ​ലം​ഘ​ന​ങ്ങ​ൾ.

ക​ണ്ടെ​ത്തി​യ എ​ല്ലാ നി​യ​മ​ലം​ഘ​ന​ങ്ങ​ളും ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി വാ​ണി​ജ്യ പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും വി​ല​യി​ൽ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് അ​ൽ-അ​ൻ​സാ​രി വ്യ​ക്ത​മാ​ക്കി. ഈ ​ശൈ​ത്യ​കാ​ല​ത്ത്, നി​ർ​ബ​ന്ധി​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ ന്യാ​യ​വി​ല​ക്ക് ല​ഭ്യ​മാ​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ക​ർ​ശ​ന നി​രീ​ക്ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ മ​ടി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം ബി​സി​ന​സ് ഉ​ട​മ​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt

ആധാർ കാർഡ് ഇനി പോക്കറ്റിൽ വേണ്ട; സുരക്ഷ ഉറപ്പാക്കി പുതിയ ആപ്പ് എത്തി, ഉപയോഗിക്കേണ്ടത് എങ്ങനെ?

യാത്രകളിലും മറ്റും ഇനി ആധാർ കാർഡ് കൈയിൽ കൊണ്ടുനടക്കേണ്ട. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) പുറത്തിറക്കിയ പുതിയ മൊബൈൽ ആപ്ലിക്കേഷൻ വഴി ആധാർ വിവരങ്ങൾ സൗകര്യപ്രദമായും സുരക്ഷിതമായും ഡിജിറ്റലായി സൂക്ഷിക്കാം. പേപ്പർ രഹിത ആധാർ വെരിഫിക്കേഷൻ സാധ്യമാക്കുന്ന ഈ ആപ്പ് നിലവിൽ iOS, Android ഉപകരണങ്ങൾക്കായി ലഭ്യമാണ്.

പുതിയ ആധാർ ആപ്പിന്റെ പ്രധാന സവിശേഷതകൾ ഇവയാണ്:

ഡിജിറ്റൽ പങ്കുവയ്ക്കൽ: ആധാർ ഐഡി ഡിജിറ്റലായി പങ്കിടാം. കോപ്പികൾ എടുക്കുന്നതിൻ്റെ ആവശ്യം ഒഴിവാക്കാം.

സുരക്ഷിത ഷെയറിംഗ്: ക്യുആർ കോഡ് വഴിയോ വെരിഫൈ ചെയ്യാവുന്ന സംവിധാനങ്ങൾ വഴിയോ വിവരങ്ങൾ പങ്കിടാൻ അവസരം നൽകും.

മാസ്‌ക് ചെയ്ത വിവരങ്ങൾ: വിവരങ്ങൾ മാസ്‌ക് ചെയ്ത രൂപത്തിലാണ് പങ്കിടുന്നത്. ഉപയോക്താക്കൾക്ക് 12 അക്ക നമ്പർ പൂർണ്ണമായി വെളിപ്പെടുത്തേണ്ടതില്ല.

ഒന്നിലധികം പ്രൊഫൈലുകൾ: ഒരേ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ച അഞ്ച് ആധാർ പ്രൊഫൈലുകൾ വരെ ഒരു ഫോണിൽ ഉപയോഗിക്കാം. (ഇത് കുട്ടികളുടെ ആധാർ രക്ഷിതാക്കൾക്ക് ഉപയോഗിക്കാൻ സഹായിക്കും.)

ബയോമെട്രിക് ലോക്കിംഗ്: ബയോമെട്രിക് ലോക്കിംഗ്/അൺലോക്കിംഗ് സംവിധാനം വഴി ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കാം.

പുതിയ ആധാർ ആപ്പ് ഉപയോഗിക്കേണ്ട വിധം

പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ പുതിയ ആധാർ ആപ്പ് ഡൗൺലോഡ് ചെയ്യുക.

ആപ്പ് തുറന്നശേഷം നിങ്ങൾക്കിഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കുക.

നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകുക.

ഒടിപി ലഭിക്കുന്നതിനായി രജിസ്റ്റർ ചെയ്ത നമ്പർ ഉപയോഗിച്ച് വെരിഫൈ ചെയ്യുക.

ഫേസ്-സ്‌കാൻ അല്ലെങ്കിൽ ബയോമെട്രിക് ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കുക.

പ്രൊഫൈൽ ലോക്ക് ചെയ്യാനും സംരക്ഷിക്കാനുമായി ആറക്ക സുരക്ഷാ പിൻ ഉണ്ടാക്കുക.

ഈ നടപടികൾ പൂർത്തിയായാൽ ഉപയോക്താക്കൾക്ക് അവരുടെ ആധാർ വിവരങ്ങൾ കാണാനും, ക്യുആർ കോഡ് എടുക്കാനും, വെരിഫൈ ചെയ്യാവുന്ന ക്രെഡൻഷ്യലുകൾ പങ്കിടാനും, ബയോമെട്രിക്‌സ് ലോക്ക്/അൺലോക്ക് ചെയ്യാനും സാധിക്കും.

ശ്രദ്ധിക്കുക: പുതിയ ആധാർ ആപ്പ് നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. ഉപയോക്താക്കൾക്ക് ആപ്പ് ഡൗൺലോഡ് ചെയ്യാനും ഉപയോഗിച്ച ശേഷം ഫീഡ്ബാക്കുകൾ നൽകാനും സാധിക്കും.

DOWNLOAD AADHAR APP NOW
ANDROID https://play.google.com/store/apps/details?id=in.gov.uidai.mAadhaarPlus&hl=en_IN
IPHONE https://apps.apple.com/in/app/maadhaar/id1435469474

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *