Posted By Editor Editor Posted On

കുവൈത്ത് റെയിൽവേ പദ്ധതി; പ്രധാന പാസഞ്ചർ സ്റ്റേഷൻ രൂപകൽപ്പന ചെയ്യുന്നതിന്റെ ആദ്യഘട്ടം പൂർത്തിയായി

കുവൈത്ത് റെയിൽവേ പദ്ധതിയിലെ പ്രധാന പാസഞ്ചർ സ്‌റ്റേഷന്റെ രൂപകൽപ്പനയുടെ ആദ്യഘട്ടം പൂർത്തിയായതായി പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ അറിയിച്ചു. പൊതുഗതാഗത സംവിധാനത്തെ പുതുക്കിപ്പണിയാനും രാജ്യത്തിന് ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഭാഗമായാണ് ഈ നീക്കമെന്നു അധികൃതർ വ്യക്തമാക്കി.
ഭാവിയിൽ കുവൈത്തിനെ ഗൾഫ് റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന കേന്ദ്ര ഹബ്ബായി പ്രവർത്തിക്കുന്ന രീതിയിലാണ് സ്റ്റേഷൻ ആസൂത്രണം ചെയ്യുന്നത്. പ്രാരംഭ രൂപകൽപ്പനകളും പദ്ധതി രേഖകളും ഒരുക്കുന്നതാണ് ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നുവെന്നും അധികൃതർ പറഞ്ഞു.

യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ള സുരക്ഷയും ഗുണമേൻമയുള്ള സംയോജിത സേവനങ്ങളും വാണിജ്യ സൗകര്യങ്ങളും ഉൾക്കൊള്ളുന്ന രീതിയിലാണ് സ്‌റ്റേഷൻ നിർമ്മാണം ആസുത്രണം ചെയ്തിട്ടുള്ളത്. പദ്ധതിയുടെ അടുത്ത ഘട്ടങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt

കുവൈത്തിലെ ഈ പാലം അടച്ചിടുന്നു; യാത്രാസമയം ശ്രദ്ധിക്കണമെന്ന് നിർദേശം

കുവൈത്ത് സിറ്റി; കുവൈത്തിലെ ഷെയ്ഖ് ജാബർ അൽ-അഹ്മദ് പാലം (Sheikh Jaber Al-Ahmad Bridge) താൽക്കാലികമായി അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം (Ministry of Interior) അറിയിച്ചു. ആദ്യത്തെ പോലീസ് റേസിന് സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി.

നിയന്ത്രണവും സമയക്രമവും

അടച്ചിടുന്ന ദിവസം: 2025 നവംബർ 8, ശനിയാഴ്ച.

അടച്ചിടുന്ന ദിശ: അൽ-സുബിയ (Al-Subiya) ഭാഗത്തേക്കുള്ള ദിശ.

സമയക്രമം: പുലർച്ചെ 2:00 മണി മുതൽ രാവിലെ 10:00 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുക.

പോലീസ് റേസിൽ പങ്കെടുക്കുന്നവരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഈ സമയം പാലം അടച്ചിടുന്നത്. ഈ സമയത്ത് യാത്ര ചെയ്യുന്നവർ അൽ-സുബിയ ഭാഗത്തേക്കുള്ള യാത്രകൾക്കായി ഇതര വഴികൾ പരിഗണിക്കുകയോ, യാത്രാസമയം ക്രമീകരിക്കുകയോ ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *