തൊഴിലുടമകള്‍ക്ക് എട്ടിന്‍റെ പണി, കുവൈത്തില്‍ തൊഴിലാളികളുടെ ഈ വിവരങ്ങള്‍ ഇനി രജിസ്റ്റര്‍ ചെയ്യണം
രാജ്യത്തെ തൊഴിലാളികളുടെ ജോലി സമയം, വിശ്രമ സമയം, പ്രതിവാര അവധി, പൊതു അവധി തുടങ്ങിയ വിവരങ്ങൾ ഇനി മുതൽ ‘ആഷൽ’ (Ashal) എന്ന ഇലക്ട്രോണിക് സംവിധാനത്തിലൂടെ രജിസ്റ്റർ ചെയ്യണമെന്ന് മാനവ ശേഷി സമിതി (Human Resources Authority) അറിയിച്ചു.
പുതിയ തീരുമാനം നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും തങ്ങളുടെ തൊഴിലാളികളുടെ ബന്ധപ്പെട്ട വിവരങ്ങൾ ‘ആഷൽ’ പ്ലാറ്റ്‌ഫോമിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. തൊഴിലുടമകൾ രജിസ്റ്റർ ചെയ്ത വിവരങ്ങളുടെ പ്രിന്റ് എടുത്ത് ജോലിസ്ഥലത്ത് എല്ലാ ജീവനക്കാരും കാണാവുന്നവിധം പ്രദർശിപ്പിക്കേണ്ടതുണ്ടെന്നും, വിവരങ്ങളിൽ മാറ്റങ്ങൾ സംഭവിച്ചാൽ അത് ഉടൻ പ്ലാറ്റ്‌ഫോമിൽ അപ്‌ഡേറ്റ് ചെയ്യണമെന്നും അധികൃതർ നിർദ്ദേശിച്ചു.
ആഷൽ പ്ലാറ്റ്‌ഫോമിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പരിശോധനാ ഉദ്യോഗസ്ഥർ മുന്നോട്ട് പോകുന്നതെന്നും, നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. ലംഘനം കണ്ടെത്തിയാൽ സ്ഥാപനങ്ങളുടെ ഫയലുകൾ ഭാഗികമായോ പൂർണ്ണമായോ താൽക്കാലികമായി നിർത്തിവയ്ക്കുന്നത് ഉൾപ്പെടെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
പ്രവാസികൾക്ക് ആശ്വാസം! നോര്‍ക്ക കെയറില്‍ പരിരക്ഷയെടുത്ത് 25,000 കുടുംബങ്ങൾ; രജിസ്‌ട്രേഷന്‍ തീയതി നീട്ടി
പ്രവാസി മലയാളികൾക്കായി നോര്‍ക്ക റൂട്ട്സ് വഴി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ മികച്ച പ്രതികരണം നേടി. രാജ്യത്തും വിദേശത്തുമായി ഇതുവരെ 25,000-ത്തിലധികം പ്രവാസി കുടുംബങ്ങള്‍ പദ്ധതിയിൽ ചേർന്നതായി അധികൃതര്‍ അറിയിച്ചു.
മികച്ച പ്രതികരണവും പ്രവാസി സംഘടനകളുടെയും വ്യക്തികളുടെയും അഭ്യർത്ഥനകളും പരിഗണിച്ച്, എൻറോള്്മെന്റിനുള്ള അവസാന തീയതി ഒക്ടോബര്‍ 22ൽ നിന്ന് ഒക്ടോബര്‍ 30 വരെ നീട്ടിയതായി നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. പദ്ധതിയുടെ പ്രചാരണാര്‍ത്ഥം ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ നോര്‍ക്ക റൂട്ട്സ് എന്‍ആര്‍ ഡെവലപ്മെന്റ് ഓഫീസുകളുടെയും ആഗോളതലത്തിലുള്ള പ്രവാസി സംഘടനകളുടെയും നേതൃത്വത്തിൽ പ്രത്യേക രജിസ്ട്രേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് www.norkaroots.kerala.gov.in വഴിയോ നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പിലൂടെ (ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍) വഴിയോ രജിസ്റ്റര്‍ ചെയ്യാം. സാധുവായ നോര്‍ക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എന്‍.ആര്‍.കെ. ഐഡി കാര്‍ഡ് ഉള്ളവര്‍ക്ക് രജിസ്ട്രേഷന്‍ സാധ്യമാണ്. അംഗീകരിച്ച പ്രവാസി സംഘടനകളിലൂടെ മാസ് എൻറോള്്മെന്റിനും വിദേശത്തു പ്രവാസികൾ ജോലി ചെയ്യുന്ന കമ്പനികൾക്കായി പ്രത്യേക രജിസ്ട്രേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഒരു കുടുംബത്തിന് (പ്രവാസി, പങ്കാളി, 25 വയസ്സിൽ താഴെയുള്ള രണ്ട് കുട്ടികൾ) ₹13,411 പ്രീമിയത്തിൽ ₹5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ₹10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണൽ അപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. കേരളപിറവി ദിനമായ നവംബർ 1 മുതൽ അംഗങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ പ്രാബല്യത്തിൽ വരും. നിലവിൽ കേരളത്തിലെ 500-ത്തിലധികം ആശുപത്രികളെയും രാജ്യത്തുടനീളം 16,000-ത്തിലധികം ആശുപത്രികളെയും പദ്ധതിയുമായി ബന്ധപ്പെടുത്തി, ക്യാഷ്‌ലെസ് ചികിത്സ ഉറപ്പാക്കുന്ന സംവിധാനമാണ് നോര്‍ക്ക കെയര്‍ വഴി ഒരുക്കിയിരിക്കുന്നത്.
Display Advertisement 2
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
ഹൃദയ സംബന്ധമായ രോഗങ്ങളെ ഇനി അകറ്റി നിർത്താം; ഈ ഭക്ഷണങ്ങൾ ശീലമാക്കൂ
ഇന്നത്തെ ജീവിതശൈലിയിൽ വ്യായാമക്കുറവും തെറ്റായ ഭക്ഷണശീലങ്ങളുമാണ് ഹൃദയരോഗങ്ങൾ വർധിക്കുന്നതിന്റെ പ്രധാന കാരണങ്ങളായി മാറിയിരിക്കുന്നത്. ഹൃദയത്തിൽ ബ്ലോക്ക് രൂപപ്പെടുന്നതിന് പിന്നിലും ഇതേ ഘടകങ്ങളാണ്. എന്നാൽ, ശരിയായ ഭക്ഷണക്രമം പിന്തുടരുന്നത് ഹൃദയാരോഗ്യം നിലനിർത്താനും ബ്ലോക്ക് രൂപപ്പെടുന്നത് തടയാനും സഹായിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, ഇന്ത്യയിലെ എല്ലാ മരണങ്ങളുടെയും ഏകദേശം 27 ശതമാനവും ഹൃദയസംബന്ധമായ അസുഖങ്ങളാണ് കാരണം. ഹൃദയാരോഗ്യത്തിന് അനുകൂലമായ ചില ‘സൂപ്പർ ഫുഡുകൾ’ ദിവസേനയുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അത്യാവശ്യമാണ്.
ബീറ്റ്‌റൂട്ടിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റുകൾ ശരീരത്തിൽ നൈട്രിക് ഓക്‌സൈഡായി മാറി രക്തചംക്രമണം മെച്ചപ്പെടുത്തുന്നു — അതിനാൽ ബീറ്റ്‌റൂട്ട് കഴിക്കുന്നത് ഹൃദയത്തിന് നല്ലതാണ്. വാൾനട്ടിൽ അടങ്ങിയിരിക്കുന്ന ആൽഫ ലിനോലെനിക് ആസിഡും ആന്റിഓക്‌സിഡന്റുകളും ഹൃദയനാളങ്ങളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു; ദിവസം ഒന്നോ രണ്ടോ വാൾനട്ട് കഴിക്കുന്നത് ശീലമാക്കണം.
സാൽമൺ പോലുള്ള ഒമേഗ–3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയ മത്സ്യങ്ങൾ ട്രൈഗ്ലിസറൈഡ് നില കുറയ്ക്കുകയും രക്തനാളങ്ങളിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഡാർക്ക് ചോക്ലേറ്റിലെ ഫ്ലാവനോളുകൾ നൈട്രിക് ഓക്‌സൈഡ് ഉത്പാദനം വർധിപ്പിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
Display Advertisement 2
പൊട്ടാസ്യം, നാരുകൾ, വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ എന്നിവയാൽ സമ്പന്നമായ ഓറഞ്ച് ഹൃദയത്തെ കരുത്താർജ്ജിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. ആരോഗ്യമുള്ള ഹൃദയത്തിനായി ഈ ‘സൂപ്പർ ഫുഡുകൾ’ ദിവസേനയുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് വിദഗ്ധർ ശുപാർശ ചെയ്യുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
Comments (0)