
വരുന്നു കുവൈത്ത് വിമാനത്താവളത്തിൽ സുപ്രധാന പദ്ധതികൾ; ഉദ്ഘാടനം ഉടന്‍
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ചരിത്രത്തിൽ വലിയ മുന്നേറ്റമായി മാറും വിധം മൂന്നാം റൺവേയും പുതിയ എയർ ട്രാഫിക് കൺട്രോൾ ടവറും ഒക്ടോബർ 30ന് ഉദ്ഘാടനം ചെയ്യും. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA)യിലെ പ്ലാനിങ് ആൻഡ് പ്രോജക്ട്‌സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാദ് അൽ ഒതൈബിയാണ് വിവരം അറിയിച്ചത്.
4.4 കിലോമീറ്റർ നീളമുള്ള പുതിയ റൺവേ, വിമാനത്താവളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. നാല് വർഷത്തെ നിരന്തര പരിശ്രമത്തിന്റെയാണ് നിർമാണം പൂർത്തിയായത്. രൂപകൽപ്പനയുടെയും സാങ്കേതിക നിലവാരത്തിന്റെയും കാര്യത്തിൽ ഇത് ലോകത്തിലെ മികച്ച റൺവേകളിലൊന്നായി കണക്കാക്കപ്പെടുന്നു. പുതിയ റൺവേയും കൺട്രോൾ ടവറും പ്രവർത്തനക്ഷമമാകുന്നതോടെ വിമാനത്താവളത്തിൽ ലാൻഡിങും ടേക്ക് ഓഫ് സംവിധാനങ്ങളും കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമായി മാറും. വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി ഗണ്യമായി ഉയർത്തുമെന്നും അൽ ഒതൈബി കൂട്ടിച്ചേർത്തു.പദ്ധതി പൂർത്തിയാക്കാൻ സഹകരിച്ച എല്ലാ വിഭാഗങ്ങൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
മാലിന്യം വലിച്ചെറിഞ്ഞാൽ പണികിട്ടും; പ്രവാസികൾക്ക് നാടുകടത്തൽ, കുവൈത്തികൾക്ക് ജയിൽ ശിക്ഷ
കുവൈത്തിൽ പരിസ്ഥിതി നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ തുടരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ എൻവയോൺമെൻ്റൽ പോലീസ് 4,856 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 1,332 എണ്ണം നിസാര കുറ്റങ്ങളാണ്. നിയമലംഘനങ്ങളുടെ സ്വഭാവവും ഗുരുതരത്വവും ആശ്രയിച്ച്, പ്രവാസികൾക്കെതിരെ നാടുകടത്തൽ നടപടിയും കുവൈത്തി പൗരന്മാർക്ക് തടവോ പിഴയോ ലഭിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
പൊതു സുരക്ഷാ വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന എൻവയോൺമെൻ്റൽ പോലീസ്, പൊതു ഇടങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, മരുഭൂമി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിയമവിരുദ്ധമായി മാലിന്യം തള്ളുന്നത് തടയാൻ പരിശോധനകളും പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. ഈ നടപടികളിലൂടെ നിരവധി പേരെ പിടികൂടുകയും പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം, ആഴ്ചയിൽ അഞ്ചു ദിവസം മാത്രം ജോലി ഈ അവസരം മിസ്സാക്കല്ലേ
കേരള സർക്കാരിന്റെ വിദേശ തൊഴിലവസര ഏജൻസിയായ ഒഡാപെകിന് കീഴിൽ ഗ്രീസിലെ ആരോഗ്യ മേഖലയിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് ആരംഭിച്ചു. ആകെ 30 ഒഴിവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആകർഷകമായ ശമ്പളവും വിസ, ടിക്കറ്റ്, താമസം, ഭക്ഷണം ഉൾപ്പെടെയുള്ള സൗജന്യ ആനുകൂല്യങ്ങളും ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 17. അഥെൻസ്, ലാരിസ്സ എന്നീ നഗരങ്ങളിലെ റീഹാബിലിറ്റേഷൻ ആൻഡ് റിക്കവറി സെൻററുകളിലാണ് നിയമനം. 22 മുതൽ 35 വയസ് വരെയുള്ള വനിതകൾക്ക് അപേക്ഷിക്കാം. ബി.എസ്.സി നഴ്‌സിങ് അല്ലെങ്കിൽ തത്തുല്യ ഡിഗ്രി, അന്താരാഷ്ട്ര അംഗീകാരമുള്ള നഴ്‌സിങ് സർട്ടിഫിക്കറ്റ്, കൂടാതെ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ഇംഗ്ലീഷ് സംസാരിക്കാൻ അറിഞ്ഞിരിക്കണം. എന്നാൽ IELTS അല്ലെങ്കിൽ OET സർട്ടിഫിക്കറ്റ് നിർബന്ധമല്ല.
∙ രോഗികൾക്ക് നേരിട്ട് പരിചരണം നൽകുക – മരുന്നുകളും ചികിത്സകളും നൽകൽ ഉൾപ്പെടെ.
∙ രോഗികളുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ച് രേഖപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യുക.
∙ ആവശ്യമായപ്പോൾ മെഡിക്കൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക.
∙ പരിശോധനകൾ, ചികിത്സകൾ, പ്രോസീജറുകൾ എന്നിവയ്ക്കിടെ ഡോക്ടർമാരെ സഹായിക്കുക.
∙ രോഗികളുടെ പരിചരണം ഏകോപിപ്പിക്കുന്നതിനായി ഹെൽത്ത് കെയർ ടീമുകളുമായി ഫലപ്രദമായി ആശയവിനിമയം നടത്തുക.
∙ അണുനിയന്ത്രണം, ശുചിത്വം, രോഗിസുരക്ഷ എന്നിവ ഉറപ്പാക്കുക.
∙ രോഗികളുടെ മെഡിക്കൽ രേഖകളും ബന്ധപ്പെട്ട രേഖകളും കൃത്യമായി സൂക്ഷിക്കുക.
∙ രോഗികളും കുടുംബാംഗങ്ങളും ആരോഗ്യസംരക്ഷണവും ചികിത്സാനന്തര പരിചരണവും സംബന്ധിച്ച് ബോധവൽക്കരിക്കുക
മികച്ച ശമ്പളം
പ്രതിമാസം 1050 യൂറോയാണ് അടിസ്ഥാന ശമ്പളം. പുറമെ വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവയും സൗജന്യമായി നൽകും. ആഴ്ചയിൽ 5 ദിവസം, 40 മണിക്കൂർ ജോലിയായിരിക്കും. ഓവർടൈം സൗകര്യം ഗ്രീസ് തൊഴിൽനിയമ പ്രകാരം ഉണ്ടായിരിക്കും.
അപേക്ഷ നൽകാൻ സിവിയും സർട്ടിഫിക്കറ്റുകളും പാസ്‌പോർട്ടും സഹിതം [email protected]
എന്ന ഇമെയിലിലേക്ക് അയയ്ക്കണം. സബ്ജക്ട് ലൈനിൽ Nurse എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് ഒഡാപെകിന്റെ വെബ്‌സൈറ്റ് സന്ദർശിക്കാം.
Comments (0)