
നിങ്ങളുടെ ആധാർ നഷ്ടമായാൽ ഇനി എന്ത്? – അറിയേണ്ട ഏറ്റവും പ്രധാന കാര്യങ്ങൾ
ഇന്ത്യൻ പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖകളിലൊന്നാണ് ആധാർ കാർഡ്. സർക്കാർ പദ്ധതികൾക്കും, ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്കും ഇത് അനിവാര്യമാണ്. ആധാർ കാർഡ് നഷ്ടപ്പെട്ടാൽ ഇനി ആശങ്കപ്പെടേണ്ട കാര്യമില്ല. നിങ്ങൾക്ക് ഓൺലൈനായി പുതിയ പിവിസി ആധാർ കാർഡ് ഓർഡർ ചെയ്യാനോ, ഓഫ്ലൈനായി ഡ്യൂപ്ലിക്കേറ്റ് ആധാർ ലഭ്യമാക്കാനോ കഴിയും. ഇതിനായി യുഐഡിഎഐ (UIDAI) “Order Aadhaar PVC Card” എന്ന സേവനം ആരംഭിച്ചിട്ടുണ്ട്.
പിവിസി ആധാർ കാർഡ് എങ്ങനെ അപേക്ഷിക്കാം?
-https://myaadhaar.uidai.gov.in/genricPVC
സന്ദർശിക്കുക.
-നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകുക, പിന്നെ ക്യാപ്ച കോഡ് ടൈപ്പ് ചെയ്യുക.
-രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന OTP നൽകുക, തുടർന്ന് Submit ബട്ടണിൽ ക്ലിക്ക് ചെയ്യുക.
-ആധാർ വിശദാംശങ്ങളുടെ പ്രിവ്യൂ ലഭിക്കും – തെറ്റുകളൊന്നുമില്ലെന്ന് ഉറപ്പാക്കുക.
-ആവശ്യമായ പേയ്മെന്റ് നടത്തുക. (ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, UPI തുടങ്ങി നിരവധി ഓപ്ഷനുകൾ ലഭ്യമാണ്).
-പേയ്മെന്റിന് ശേഷം റസീറ്റ് ഡൗൺലോഡ് ചെയ്യുക.
-SMS വഴി സർവീസ് റിക്വസ്റ്റ് നമ്പർ ലഭിക്കും. അതുപയോഗിച്ച് UIDAI വെബ്സൈറ്റിൽ “Check Aadhaar Card Status” വഴി സ്റ്റാറ്റസ് പരിശോധിക്കാം.
അതേ സമയം പത്ത് വർഷം മുൻപെടുത്ത ആധാർ കാർഡ് സൗജന്യമായി ഓൺലൈനിൽ പുതുക്കുന്നതിനുള്ള സമയപരിധി 2023 സെപ്തംബർ 14 വരെ നീട്ടിയിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
കുവൈറ്റിൽ അമേരിക്കൻ സൈനികനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി
കുവൈറ്റിലെ യു.എസ്. സൈനിക ക്യാമ്പിൽ സേവനമനുഷ്ഠിച്ചിരുന്ന അമേരിക്കൻ സൈനികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമസ സ്ഥലത്തെ കുളിമുറിയിലാണ് ഇയാളെ കഴുത്തിൽ ബെൽറ്റ് കുരുക്കി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക അന്വേഷണത്തിൽ, സൈനികൻ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നു സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. സംഭവ സ്ഥലത്ത് നിന്നും അദ്ദേഹത്തിന്റെ ആത്മഹത്യ കുറിപ്പായി കരുതുന്ന രേഖയും കണ്ടെത്തി. മൃതശരീരം ഫോറൻസിക് വിഭാഗത്തിന് കൈമാറി, തുടർന്ന് അന്വേഷണം ആരംഭിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
വിദ്യാർത്ഥികൾ തമ്മിലുള്ള അക്രമങ്ങൾ കണ്ടില്ലെന്ന് നടിക്കല്ലേ; കുവൈറ്റിൽ അധ്യാപകർക്ക് മുന്നറിയിപ്പ്
വിദ്യാർത്ഥികൾ തമ്മിലുള്ള അക്രമം കണ്ട് കണ്ണടയ്ക്കുന്ന ഏതൊരു അധ്യാപകനും യഥാർത്ഥത്തിൽ നിയമം ലംഘിക്കുകയാണെന്ന് കുവൈത്ത് ലോയേഴ്സ് സൊസൈറ്റിയിലെ ചൈൽഡ് സെന്റർ മേധാവി ഹൗറ അൽ ഹബീബ്. ഗാർഹിക പീഡന നിയമത്തിലെ ആർട്ടിക്കിൾ 10 പ്രകാരവും ചൈൽഡ് പ്രൊട്ടക്ഷൻ നിയമത്തിലെ ആർട്ടിക്കിൾ 27 പ്രകാരവും വിദ്യാർത്ഥികൾക്കെതിരായ അക്രമ കേസുകൾ നിർബന്ധമായും റിപ്പോർട്ട് ചെയ്യണമെന്ന് ഹൗറ അൽ ഹബീബ് ആവശ്യപ്പെട്ടു. സ്കൂളിലോ കുടുംബത്തിലോ ഇത്തരം കേസുകൾ ഉണ്ടാകുകയാണെങ്കിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. സ്കൂളുകളിലെ സാമൂഹിക സേവന ഓഫീസുകൾ വഴി ഈ നിയമങ്ങൾ നടപ്പിലാക്കണമെന്ന് ഹൗറ അൽ-ഹബീബ് വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഒരു കുട്ടി അക്രമത്തിന് വിധേയമായിട്ടുണ്ടെന്ന് അറിഞ്ഞിട്ടും അത് റിപ്പോർട്ട് ചെയ്യാതിരിക്കുന്നവർക്ക് ശിക്ഷ നൽകണം. കോടതിയിൽ അക്രമ കേസുകൾ വർദ്ധിച്ച് വരികയാണെന്നും പുതിയ നിയമങ്ങളും കർശനമായ ശിക്ഷകളും നൽകുന്നത് സമീപ ഭാവിയിൽ അവ കുറയ്ക്കാൻ സഹായിക്കുമെന്നും ഹൗറ അൽ ഹബീബ് കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)