
വൻ നികുതി വെട്ടിപ്പ്: ഇന്ത്യൻ കമ്പനിയുൾപ്പടെ മൂന്ന് വിദേശ കമ്പനികൾക്ക് കുവൈറ്റിൽ 3.79 കോടി ദിനാർ പിഴ ചുമത്തി
കുവൈത്തിൽ നികുതി റിട്ടേണുകളും ആവശ്യമായ സാമ്പത്തിക സ്റ്റേറ്റ്മെന്റുകളും സമർപ്പിക്കാതിരുന്നതിനാൽ മൂന്ന് വിദേശ കമ്പനികളുടെ ലാഭം കണക്കാക്കി ആദായ നികുതി ചുമത്താൻ ധനകാര്യ മന്ത്രാലയം തീരുമാനിച്ചു. നികുതി റിട്ടേൺ സമർപ്പിക്കാത്തതിന് പിഴയും ഉൾപ്പെടുത്തി, മൂന്നു കമ്പനികളിൽ നിന്നായി ആകെ 37,935,000 കുവൈത്തി ദിനാർ (ഏകദേശം 3.79 കോടി ദിനാർ) കുടിശ്ശികയായി ഈടാക്കും. ബ്രിട്ടീഷ് കമ്പനി 2014 ഡിസംബർ 31 മുതൽ 2019 ഡിസംബർ 31 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ നികുതി റിട്ടേണുകൾ സമർപ്പിച്ചില്ല. ഇവരിൽ നിന്ന് ഈടാക്കേണ്ട തുക 22,229,000 ദിനാർ. 2015 ഡിസംബർ 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ നികുതി റിട്ടേൺ സമർപ്പിക്കാത്ത ഇന്ത്യൻ കമ്പനിയിൽ നിന്നുള്ള കുടിശ്ശിക 3,819,000 ദിനാർ. 2014 ഡിസംബർ 31 മുതൽ 2024 ഡിസംബർ 31 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ നികുതി റിട്ടേണുകൾ സമർപ്പികഥ ഫ്രഞ്ച് കമ്പനിയിൽ നിന്ന് ഈടാക്കേണ്ട തുക 11,887,000 ദിനാർ. മൊത്തത്തിൽ മൂന്നു കമ്പനികളിൽ നിന്നായി 37,935,000 ദിനാർ (3.79 കോടി ദിനാർ) സർക്കാർ വീണ്ടെടുക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
വിദ്യാർത്ഥികൾ തമ്മിലുള്ള അക്രമങ്ങൾ കണ്ടില്ലെന്ന് നടിക്കല്ലേ; കുവൈറ്റിൽ അധ്യാപകർക്ക് മുന്നറിയിപ്പ്
വിദ്യാർത്ഥികൾ തമ്മിലുള്ള അക്രമം കണ്ട് കണ്ണടയ്ക്കുന്ന ഏതൊരു അധ്യാപകനും യഥാർത്ഥത്തിൽ നിയമം ലംഘിക്കുകയാണെന്ന് കുവൈത്ത് ലോയേഴ്സ് സൊസൈറ്റിയിലെ ചൈൽഡ് സെന്റർ മേധാവി ഹൗറ അൽ ഹബീബ്. ഗാർഹിക പീഡന നിയമത്തിലെ ആർട്ടിക്കിൾ 10 പ്രകാരവും ചൈൽഡ് പ്രൊട്ടക്ഷൻ നിയമത്തിലെ ആർട്ടിക്കിൾ 27 പ്രകാരവും വിദ്യാർത്ഥികൾക്കെതിരായ അക്രമ കേസുകൾ നിർബന്ധമായും റിപ്പോർട്ട് ചെയ്യണമെന്ന് ഹൗറ അൽ ഹബീബ് ആവശ്യപ്പെട്ടു. സ്കൂളിലോ കുടുംബത്തിലോ ഇത്തരം കേസുകൾ ഉണ്ടാകുകയാണെങ്കിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. സ്കൂളുകളിലെ സാമൂഹിക സേവന ഓഫീസുകൾ വഴി ഈ നിയമങ്ങൾ നടപ്പിലാക്കണമെന്ന് ഹൗറ അൽ-ഹബീബ് വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഒരു കുട്ടി അക്രമത്തിന് വിധേയമായിട്ടുണ്ടെന്ന് അറിഞ്ഞിട്ടും അത് റിപ്പോർട്ട് ചെയ്യാതിരിക്കുന്നവർക്ക് ശിക്ഷ നൽകണം. കോടതിയിൽ അക്രമ കേസുകൾ വർദ്ധിച്ച് വരികയാണെന്നും പുതിയ നിയമങ്ങളും കർശനമായ ശിക്ഷകളും നൽകുന്നത് സമീപ ഭാവിയിൽ അവ കുറയ്ക്കാൻ സഹായിക്കുമെന്നും ഹൗറ അൽ ഹബീബ് കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
മികച്ച സൗകര്യങ്ങളുമായി കുവൈറ്റിലെ ഈ ബീച്ച്; ഉദ്ഘാടനം ഒക്ടോബർ 1 ന്
കുവൈറ്റ് മുനിസിപ്പാലിറ്റി ഒക്ടോബർ 1 ബുധനാഴ്ച പുതുതായി വികസിപ്പിച്ച ഷുവൈഖ് ബീച്ച് അനാച്ഛാദനം ചെയ്യും. ഇത് 1.7 കിലോമീറ്റർ ദൈർഘ്യമുള്ള കടൽത്തീരത്തെ ഒരു മികച്ച ലക്ഷ്യസ്ഥാനമാക്കി മാറ്റും. നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ് സംഭാവനയിൽ നിന്ന് ധനസഹായം ലഭിക്കുന്നതും 3 ദശലക്ഷം കുവൈറ്റ് ദിനാർ വിലമതിക്കുന്നതുമായ ഈ പദ്ധതി പരിസ്ഥിതി, ആരോഗ്യം, കായികം, വിനോദം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബീച്ചിൽ നാല് വ്യത്യസ്ത മേഖലകളുണ്ട്: വയലുകൾ, ഹരിത ഇടങ്ങൾ, പുനഃസ്ഥാപിച്ച പള്ളി, വിശ്രമമുറികൾ, കിയോസ്ക്കുകൾ എന്നിവയുള്ള ഒരു സ്പോർട്സ്, വിനോദ മേഖല; മര ബെഞ്ചുകളുള്ള ഒരു മണൽ നിറഞ്ഞ ബീച്ച്; മരങ്ങളും വിശ്രമ സ്ഥലങ്ങളുമുള്ള ശാന്തമായ പൂന്തോട്ടം; ഒരു വലിയ ചെക്കേഴ്സ് ഗെയിമും മൾട്ടി-ഉപയോഗ മേഖലകളുമുള്ള ഒരു സംവേദനാത്മക മേഖല. ഭാവി പദ്ധതികളിൽ അധിക കിയോസ്ക്കുകൾ, എടിഎമ്മുകൾ, ഐടിഎമ്മുകൾ എന്നിവ ഉൾപ്പെടുന്നു, ഇത് ഷുവൈഖ് ബീച്ചിനെ എല്ലാവർക്കും ഒരു ആധുനികവും പരിസ്ഥിതി സൗഹൃദവുമായ ഒരു കേന്ദ്രമാക്കി മാറ്റുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
കുവൈത്ത് മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
കുവൈത്ത് സിറ്റി: കുവൈത്തിലെ മുൻ പ്രവാസിയും കെ.ഐ.ജി സിറ്റി ഏരിയ അംഗവുമായിരുന്ന മാള പള്ളിപ്പുറം വലിയ വീട്ടിൽ അബ്ദുൽ അസീസ് (70) നാട്ടിൽ അന്തരിച്ചു. കുവൈത്തിൽ നീണ്ടകാലം വിവിധ ബിസിനസുകൾ വിജയകരമായി നടത്തിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഭാര്യ: സുബൈദ. മക്കൾ: സമദ്, സാജിദ്. മരുമക്കൾ: സബീന, റിനാഷ്മി.
ഫുട്ബോൾ ആവേശം കുവൈത്തിലേക്ക്: ഫ്രഞ്ച് സൂപ്പർ കപ്പിന് ഈ സ്റ്റേഡിയം വേദിയാകും
കുവൈത്ത് സിറ്റി: ഫുട്ബോൾ പ്രേമികൾക്ക് ആവേശമായി, പ്രശസ്തമായ ഫ്രഞ്ച് സൂപ്പർ കപ്പ് (French Super Cup) മത്സരത്തിന് കുവൈത്ത് ആതിഥേയത്വം വഹിക്കും. 2026 ജനുവരി 8 വ്യാഴാഴ്ചയാണ് ഈ തീ പാറുന്ന പോരാട്ടം നടക്കുകയെന്ന് ഫ്രഞ്ച് ഫുട്ബോൾ ലീഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കുവൈത്ത് ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെ, രാജ്യത്തെ പ്രധാന കായിക വേദിയായ ജാബർ അൽ-അഹ്മദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.
ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെർമെയ്നും (PSG) ഫ്രഞ്ച് കപ്പ് ജേതാക്കളും ലീഗ് റണ്ണറപ്പുകളുമായ ഒളിമ്പിക് ഡി മാർസെയിലും തമ്മിലാണ് സൂപ്പർ കപ്പിനായുള്ള പോരാട്ടം. ലോകോത്തര താരങ്ങൾ അണിനിരക്കുന്ന ഈ മത്സരം കുവൈത്തിലെ കായിക പ്രേമികൾക്ക് വലിയ വിരുന്നാകും. അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് വേദിയാകാനുള്ള കുവൈത്തിൻ്റെ ശ്രമങ്ങൾക്ക് ഈ ആതിഥേയത്വം കരുത്തു പകരും.
പ്രവാസി മലയാളികൾക്ക് ഇരുട്ടടി; എയർഇന്ത്യ എക്സ്പ്രസ് സർവീസുകൾ വെട്ടിക്കുറച്ചു: കുറഞ്ഞ നിരക്കിൽ നാട്ടിലേക്കുള്ള വഴി അടഞ്ഞു, പ്രതിഷേധം ശക്തം
കുവൈത്ത് സിറ്റി: വിന്റർ ഷെഡ്യൂളിന്റെ ഭാഗമായി എയർഇന്ത്യ എക്സ്പ്രസ് സർവീസുകൾ വെട്ടിക്കുറച്ചത് കുവൈത്തിലെ പ്രവാസി സമൂഹത്തിന്, പ്രത്യേകിച്ച് മലബാർ മേഖലയിലുള്ളവർക്ക്, കടുത്ത യാത്രാദുരിതമാകും. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ കുവൈത്തിൽ നിന്നും മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നും കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് പ്രധാനമായും റദ്ദാക്കിയിരിക്കുന്നത്.
കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള മുഴുവൻ സർവീസുകളും എയർഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. നിലവിൽ ഈ രണ്ട് വിമാനത്താവളങ്ങളിലേക്കും കുവൈത്തിൽ നിന്ന് നേരിട്ട് സർവീസ് നടത്തിയിരുന്നത് എയർഇന്ത്യ എക്സ്പ്രസ് മാത്രമാണ്.
കണ്ണൂരിലേക്ക് ആഴ്ചയിൽ രണ്ട് സർവീസുകളും കോഴിക്കോടേക്ക് അഞ്ച് സർവീസുകളുമാണ് ഉണ്ടായിരുന്നത്. ഈ സർവീസുകൾ നിർത്തലാക്കുന്നതോടെ, വിന്റർ ഷെഡ്യൂളിൽ മലബാർ മേഖലയിലേക്ക് നേരിട്ടുള്ള വിമാനങ്ങൾ ഇല്ലാത്ത അവസ്ഥയുണ്ടാകും. നല്ല തിരക്കുള്ള റൂട്ടുകളിലെ സർവീസുകൾ നിർത്തലാക്കിയത് ആയിരക്കണക്കിന് സാധാരണക്കാരായ പ്രവാസികൾക്കും കുടുംബങ്ങൾക്കും വലിയ തിരിച്ചടിയാണ്. കുറഞ്ഞ ചെലവിൽ നാട്ടിലെത്താൻ ഈ നേരിട്ടുള്ള സർവീസുകൾ സഹായകരമായിരുന്നു.
ജിസിസി റൂട്ടുകളിൽ 42 സർവീസുകൾ കുറയും
സമ്മർ ഷെഡ്യൂളിൽ കുവൈത്ത്, അബുദബി, ദുബായ്, ഷാർജ, ജിദ്ദ, ബഹ്റൈൻ, ദമ്മാം, റാസൽഖൈമ, മസ്കത്ത് റൂട്ടുകളിലായി ആഴ്ചയിൽ 96 സർവീസുകൾ എയർഇന്ത്യ എക്സ്പ്രസിനുണ്ടായിരുന്നു. വിന്റർ ഷെഡ്യൂളിൽ ഇത് 54 ആയി കുറയും.
പ്രവാസി സംഘടനകൾ പ്രതിഷേധത്തിൽ
തിരക്കേറിയ സർവീസുകൾ റദ്ദാക്കിയതിൽ പ്രവാസി സംഘടനകൾ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സർവീസുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് വിവിധ സംഘടനകൾ.
കോഴിക്കോട് ജില്ല എൻ.ആർ.ഐ. അസോസിയേഷൻ (കെ.ഡി.എൻ.എ), കോഴിക്കോട് ജില്ല അസോസിയേഷൻ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ എയർഇന്ത്യ എക്സ്പ്രസ് നടപടിയെ ‘മനുഷ്യത്വരഹിതം’ എന്ന് വിശേഷിപ്പിച്ചു.വെക്കേഷൻ സമയത്ത് നാലിരട്ടി ചാർജ് ഈടാക്കുന്ന വിമാനക്കമ്പനി, തിരക്കു കുറഞ്ഞ വിന്റർ സമയത്ത് സർവീസ് പൂർണ്ണമായി നിർത്തുന്നത് യാത്രക്കാരോടുള്ള വെല്ലുവിളിയാണെന്ന് കെ.ഡി.എൻ.എ. ചൂണ്ടിക്കാട്ടി. നിലവിലെ സർവീസുകളുടെ സമയ കൃത്യതയില്ലായ്മയും പരാതിക്കിടയാക്കുന്നു.
കുവൈത്ത് എയർവേയ്സ്, ജസീറ തുടങ്ങിയ വിമാനക്കമ്പനികൾ കുവൈത്തിൽ നിന്ന് കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് നേരിട്ട് സർവീസ് ആരംഭിക്കണമെന്നും ഇത് മലബാർ യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്നും കെ.ഡി.എൻ.എ. ആവശ്യപ്പെട്ടു. ഈ സർവീസുകൾ റദ്ദാക്കുന്നത് മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് നിവാസികളെ നേരിട്ട് ബാധിക്കുമെന്നും, മനുഷ്യത്വരഹിതമായ ഈ തീരുമാനം ഉടൻ പിൻവലിക്കണമെന്നും അസോസിയേഷനുകൾ ആവശ്യപ്പെട്ടു.
Comments (0)